Search
  • Follow NativePlanet
Share
» »ഇനി അൽപ്പം ആയുർവേദം പരീക്ഷിക്കാം!

ഇനി അൽപ്പം ആയുർവേദം പരീക്ഷിക്കാം!

By Maneesh

ആയുർവേദത്തിന്റെ നാടാണ് കേരളം. ശരീരത്തിന് മാത്രമല്ല മനസിനും സുഖം നൽകുന്ന പരമ്പരാഗത ചികിത്സാ രീതിയാണ് ആയുർവേദം. ജീവിതത്തിരക്കിനിടയിലെ സമ്മർദ്ദത്തി‌ൽ നിന്നും ടെൻഷനിൽ നിന്നുമൊക്കെ മുക്തി നേടാൻ ആയുർവേദ ചികിത്സ നല്ലതാണ്.

ഭാരതമൊട്ടാകെയുള്ള ഒരു ചികിത്സാരീതിയാണ് ആയുർവേദമെങ്കിലും കേരളമാണ് ആയുർവേദ ചികിത്സയ്ക്ക് ഏറേ പ്രശസ്തം. കേരളത്തിലെവിടെ ചെന്നാലും ചെറുതും വലുതുമായ ചില ആയുർവേദ മസാജ് സെന്ററുകൾ കാണാം. ഇതിൽ ചില സ്ഥലങ്ങളിലൊക്കെ പോയി പലരും കബളിക്കപ്പെട്ടിട്ടുമുണ്ട്.

പ്രശസ്തമായ ആയുർവേദിക്ക് പാർലറുകളിൽ പോകുകയെന്നതാണ് ഇത്തരം കബളിക്കപ്പെടൽ ഒഴിവാക്കാനുള്ള ഏറ്റവും നല്ലമാർഗ്ഗം. കേരളത്തിലെ പ്രശസ്തമായ ചില ആയുർവേദിക്ക് പാർലറുകൾ നമുക്ക് പരിചയപ്പെടാം.

കൈരളി ആയുർവേദിക്ക് ഹീലിംഗ് വില്ലേജ്, പാലക്കാട്

കൈരളി ആയുർവേദിക്ക് ഹീലിംഗ് വില്ലേജ്, പാലക്കാട്

സൗന്ദര്യ സംരക്ഷണം, നേത്ര സംരക്ഷണം എന്നിവയ്ക്കാണ് ഇവിടെ പ്രധാനമായും ചികിത്സയുള്ളത്. മൈഗ്രൈയിൻ പോലു‌ള്ള മാറാ രോഗങ്ങൾക്കും ഇവിടെ ചികിത്സ ലഭ്യമാണ്. റെജുവനറ്റിംഗ് പാക്കേജുകളും ഇവിടെ ലഭ്യമാണ്. റിലാക്സേഷൻ തെറാപ്പികളായ അഭ്യാംഗം, പിഴിച്ചിൽ, നവരക്കിഴി, ശിരോധാര തുടങ്ങി തെറാപ്പികൾ ഇവിടെ നടത്തുന്നുണ്ട്.

ഗോഡ്സ് ഓൺ കൺട്രി ആയുവേദ റിസോർട്ട്, കോവളം

ഗോഡ്സ് ഓൺ കൺട്രി ആയുവേദ റിസോർട്ട്, കോവളം

വിവിധതരത്തിലുള്ള ആയുർവേദ ചികിത്സകളോടൊപ്പം തന്നെ യോഗ, പ്രകൃതി ചികിത്സ എന്നിവയ്ക്കും ഇവിടെ പ്രാമുഖ്യം നൽകുന്നുണ്ട്. പഞ്ചകർമ്മ ചികിത്സ, സ്ലിമ്മിംഗ് പ്രോഗ്രാം, സ്റ്റ്രെസ് മാനേജ്മെന്റ്, സ്കിൻ കെയർ പ്രോഗ്രാം തുടങ്ങി സൗന്ദര്യ സംരക്ഷണത്തിന് വരെ ഇവിടെ ചികിത്സകളുണ്ട്.

ബീച്ച് ആൻഡ് ലേക്ക് ആയുർവേദി റിസോർട്ട്, കോവളം

ബീച്ച് ആൻഡ് ലേക്ക് ആയുർവേദി റിസോർട്ട്, കോവളം

റെജുവിനേഷൻ തെറാപ്പിയായ ബോൺ റ്റു വിൻ, സ്ട്രെസ് മാനേജ്മെന്റ് ആയ യു ആൻഡ് യുവർ സ്പൈൻ, സ്ലിമ്മിംഗ് പ്രോഗ്രാം, ബ്യൂട്ടികെയർ പ്രോഗ്രാം, പഞ്ചകർമ്മ ചികിത്സ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പാക്കേജുകൾ.

കുന്നത്തൂർ മന ആയുർവേദി ഹെറിട്ടേജ് റിസോർട്ട്, ഗുരുവായൂർ

കുന്നത്തൂർ മന ആയുർവേദി ഹെറിട്ടേജ് റിസോർട്ട്, ഗുരുവായൂർ

പരമ്പരാഗതമായ ആയുർവേദ ചികിത്സകൾക്കാണ് ഇവിടെ പ്രാധാന്യം നൽകുന്നത്. അഭ്യംഗം, പിഴിച്ചിൽ, കിഴി, നവരക്കിഴി, വസ്തി, തർപ്പണം, നസ്യം, ശിരോധാര തുടങ്ങിയ ചികിസ്തകൾ ഇവിടെ ലഭ്യമാണ്.

നാട്ടിക ബീച്ച് ആയുർവേദ റിസോർട്ട്, ഗുരുവായൂർ

നാട്ടിക ബീച്ച് ആയുർവേദ റിസോർട്ട്, ഗുരുവായൂർ

വേനൽക്കാലത്തും ശൈത്യകാലത്തും വ്യത്യസ്തമായ ആയുർവേദിക്ക് പാക്കേജ് ആണ് ഇവിടെയുള്ളത്. പ്രകൃതിയോട് ചേർന്ന് കിടക്കുന്ന ഒരു റിസോർട്ട് ആയതിനാൽ ഇവിടെ ചിലവിടുന്നത് പ്രകൃതിദത്തമായ ഒരു അനുഭവമാക്കും.

ചാമുണ്ഡി ഹിൽ പാലസ് ആയുർവേദ റിസോർട്ട്, കോട്ടയം

ചാമുണ്ഡി ഹിൽ പാലസ് ആയുർവേദ റിസോർട്ട്, കോട്ടയം

സ്ട്രെസ്സ് റിലീഫ് പാക്കേജ്, റെജുവനേഷൻ പ്രോഗ്രാം, പഞ്ചകർമ്മ, തൂക്കം കുറയ്ക്കാനുള്ള പ്രത്യേക ചികിത്സ എന്നിവയാണ് ഈ ആയുർവേദ റിസോർട്ടിന്റെ പ്രത്യേകത.

ഈഡൻ ഗാർഡൻ ആയുർവേദിക്ക് ഹെൽത്ത് റിസോർട്ട്, വർക്കല

ഈഡൻ ഗാർഡൻ ആയുർവേദിക്ക് ഹെൽത്ത് റിസോർട്ട്, വർക്കല

കേരളത്തിലെ പ്രശസ്തമായ ആയ്ർവേദിക്ക് റിസോർട്ടുകളിൽ ഒന്നാണ് വർക്കലയിലെ ഈഡൻ ഗാർഡൻ ആയുർവേദിക്ക് റിസോർട്ട്. പഞ്ചകർമ്മ പോലുള്ള പരമ്പരാഗത ആയുർവേദ ചികിത്സയ്ക്ക് പുറമേ യോഗയും മെഡിറ്റേഷനും ഇവിടെ പരിശ്ശീലിപ്പിക്കുന്നുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+