Search
  • Follow NativePlanet
Share
» »ആശ്ചര്യപ്പെടാന്‍ തയ്യാറായിക്കോ; യാത്ര ജയ്പ്പൂരിലേക്കാ!!

ആശ്ചര്യപ്പെടാന്‍ തയ്യാറായിക്കോ; യാത്ര ജയ്പ്പൂരിലേക്കാ!!

By Maneesh

ജയ്പ്പൂര്‍ എന്ന് കേള്‍ക്കുമ്പോഴെ കോട്ടകളും കൊട്ടാരങ്ങളുമാണ് മനസില്‍ ഓര്‍മ്മ വരുക. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പ്പൂരിന്റെ പ്രത്യേകത വിസ്മയിപ്പിക്കുന്ന കോട്ടകളാണ്. കോട്ടകള്‍ മാത്രമല്ല പൗരാണികമായ ഇവിടുത്തെ ഓരോ കെട്ടിടങ്ങളും കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തുന്നവയാണ്.

ജയ്പ്പൂരില്‍ ചെന്നാല്‍ കണ്ട് തീര്‍ക്കാന്‍ നിരവധികൊട്ടാരങ്ങളും കോട്ടകളുമുണ്ട്. എങ്കിലും സമയം ഒരു വില്ലനായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ എല്ലാ സ്ഥലങ്ങളും കണ്ട് തീര്‍ക്കുകയെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ജയ്പ്പൂരില്‍ പോയാല്‍ തീര്‍ച്ചയായും കാണേണ്ട ചില കോട്ടകളും കൊട്ടാരങ്ങളുമാണ് ഇവിടെ.

ആന സവാരിക്കും ഒട്ടക സവാരിക്കും പേരുകേട്ട സ്ഥലമാണ് ജയ്പ്പൂര്‍. അത് മാത്രമല്ല നിരവധി മേളകളും പ്രശസ്തമാണ്. ജയ്പ്പൂരില്‍ എത്തിയാല്‍ സന്ദര്‍ശിക്കേണ്ട എട്ട് സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

നഹര്‍ഗഡ് കോട്ട

നഹര്‍ഗഡ് കോട്ട

ജയ്പ്പൂരിലെ ആരവല്ലി മരനിരകളിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ജയ്പ്പൂരിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ ഈ കോട്ടയിൽ എത്താം. ജയ്പ്പൂരിലെ പ്രമുഖ പിക്നിക്ക് കേന്ദ്രമാണ് ഈ കോട്ട. രംഗ് ദേ ബസന്തി എന്ന സിനിമയുടെ ചില സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് ഈ കോട്ടയിലാണ്. ജയ്പ്പൂർ നഗരത്തിൽ നിന്ന് ഇവിടേക്ക് ബസുകളും ടാക്സികളും ലഭ്യമാണ്. രാവിലെ പത്തുമണി മുതൽ വൈകുന്നേരം അഞ്ചര വരേയെ ഇവിടെ സന്ദർശകർക്ക് പ്രവേശനമുള്ളു. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Tharakan

സിറ്റി പാലസ്

സിറ്റി പാലസ്

നഹർഗഡ് കോട്ട സന്ദർശിച്ച് കഴിഞ്ഞാൽ ഇനി സന്ദർശിക്കേണ്ട സ്ഥലം സിറ്റി പാലസ് ആണ്. ഇവിടെ നിന്ന് 2.7 കിലോമീറ്റർ അകലെയാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ കോട്ടകളിൽ വച്ച് ഏറ്റവും സുന്ദരമായ കോട്ടയാണ് ഇത്. ഈ കോട്ട സന്ദർശിക്കണമെങ്കിൽ 75 രൂപ ന‌ൽകി പാസ് എടുക്കണം. രാവിലെ ഒൻപതര മുതൽ വൈകുന്നേരം അഞ്ച് മണിവരയേ ഇവിടെ പ്രവേശനമുള്ളു. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Poco a poco

ജന്തർ മന്ദർ

ജന്തർ മന്ദർ

സിറ്റി പാലസിന് വളരെ അടുത്തായിട്ടാണ് ജന്തർ മന്ദർ സ്ഥിതി ചെയ്യുന്നത്. രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം നാലര വരേയെ ഇവിടെ പ്രവേശനമുള്ളു. കൂടുത‌ൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Marcin Białek

ഹവാ മഹൽ

ഹവാ മഹൽ

ഹാവാ മഹൽ സ്ഥിതി ചെയ്യുന്നതും സിറ്റി പാലസിന് തൊട്ടടുത്തായിട്ടാണ്. ജന്തർ മന്ദറിൽ നിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഹവാ മഹലിൽ എത്താം. രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം നാലര വരെയാണ് ഇവിടെ പ്രവേശന സമയം. പത്ത് രൂപയാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്. കൂടുതൽ വായിക്കാം

ഹവാമഹൽ സന്ദർശിച്ചതിന് ശേഷം യാത്രയുടെ ആദ്യ ദിവസം അവസാനിപ്പിച്ച് വിശ്രമിക്കുന്നതാണ് നല്ലത്. ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാം
ചിത്രത്തിന് കടപ്പാട്: BazaNews

/jaipur/hotels/
ആൽബർട്ട് ഹാൾ മ്യൂസിയം

ആൽബർട്ട് ഹാൾ മ്യൂസിയം

ഹാവ മഹലിൽ നിന്ന് 2.6 കിലോമീറ്റർ അകലെയായിട്ടാണ് ആൽബർട്ട് ഹാൾ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ജയ്പ്പൂരിൽ നിന്നാണ് യാത്ര തുടങ്ങുന്നതെങ്കിൽ ജയ്പ്പൂർ നഗരത്തിൽ നിന്ന് നാലുകിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. ഹോട്ടലിൽ നിന്ന് രാവിലെ തന്നെ യാത്രപുറപ്പെടണം. രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം അഞ്ച് മണിവരേയാണ് ഇവിടെ പ്രവേശനമുള്ളത്. കൂടുതൽ വായിക്കാം
ചിത്രത്തിന് കടപ്പാട്: Abhinav Soni

ഗൽത്താ ജി

ഗൽത്താ ജി

ആൽബർട്ട് മഹൽ സന്ദർശിച്ച് കഴിഞ്ഞാൽ നേര ഗൽത്താ ജിയിലേക്ക് പോകം. ഹൈന്ദവ വിശ്വാസികൾ വളരെ പവിത്രമായി കരുതുന്ന ഒരു സ്ഥലമാണ് ഇവിടെ. ഇവിടെയാണ് പ്രശസ്തമായ മങ്കി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ ഇവിടം സന്ദർശിക്കുന്നതാണ് ഉചിതം. കൂടുതൽ വായിക്കാം. ഈ സ്ഥലം സന്ദർശിച്ച് രണ്ടാമത്തെ ദിവസത്തെ യാത്ര അവസാനിപ്പിക്കാം.
ചിത്രത്തിന് കടപ്പാട്: Venkasub

ആംബേർ കോട്ട

ആംബേർ കോട്ട

ഗ‌ൽത്താജിയിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ അകലെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. അതിരാവിലെ തന്നെ മലനിരകളിലൂടെ കോട്ടയിലേക്കുള്ള യാത്ര മറക്കാനാവാത്ത ഒന്നായിരിക്കും. രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം നാലുമണിവരേയാണ് കോട്ടയിലേക്ക് പ്രവേശനമുള്ളു. കൂടുതൽ
ചിത്രത്തിന് കടപ്പാട്: vsvinaykumar

ജയ്ഘട്ട് കോട്ട

ജയ്ഘട്ട് കോട്ട

അമേർകോട്ടയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയായാണ് ജയ്ഘട്ട് കോട്ട സ്ഥിതി ചെയ്യുന്നത്. ഏകദേശം മൂന്ന് കിലോമീറ്ററോളം പരന്ന് കിടക്കുന്നതാണ് ഈ കോട്ട. കൂടുതൽ വായിക്കാം

കൂടുതൽ കാഴ്ചകൾ

ചിത്രത്തിന് കടപ്പാട്: Abhinavmnnit

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+