വീര അഭയ ആഞ്ജനേയ ഹനുമാന്‍ സ്വാമി, ആന്ധ്രാപ്രദേശ്
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഹനുമാന്റെ ഈ കൂറ്റന്‍ പ്രതിമ സ്ഥിതി ചെയ്യുന്നത്. 135 അടിയാണ് ഈ പ്രതിമയുടെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ പ്രതിമയാണ് ഇത്. മാത്രമല്ല ഇന്ത്യയിലേ ഏറ്റവും നീളം കൂടിയ പ്രതിമയും ഇതാണ്. 2003ല്‍ ആണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.
പദ്മസംഭവ പ്രതിമ, ഹിമാചല്‍ പ്രദേശ്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ പ്രതിമ സ്ഥിതി ചെയ്യുന്നത് ഹിമാചല്‍ പ്രദേശിലെ രേവല്‍സര്‍ തടാകത്തിന് സമീപമാണ്. രണ്ടാം ബുദ്ധന്‍ എന്ന് അറിയപ്പെടുന്ന ഗുരു റിന്‍പോഞ്ചയുടെ പ്രതിമയാണ് ഇത്. സമുദ്രനിരപ്പില്‍ നിന്ന് 4,000 അടി ഉയരത്തിലായി സ്ഥാപിച്ച ഈ പ്രതിമയുടെ ഉയരം 123 അടിയാണ്.
Photo Courtesy: John Hill
മുരുഡേശ്വരയിലെ ശിവന്‍, കര്‍ണാടക
കര്‍ണാടകയിലെ മുരുഡേശ്വരയില്‍ അറബിക്കടലിന്റെ തീരത്താണ് ഈ കൂറ്റന്‍ പ്രതിമ സ്ഥിതി ചെയ്യുന്നത്. 122 അടിയാണ് ഈ പ്രതിമയുടെ ഉയരം. ഇന്ത്യയിലേ ഏറ്റവും ഉയരമുള്ള ശിവ പ്രതിമയാണ് ഇത്. ലോകത്തിലെ രണ്ടാമത്തെ വലിയ ശിവ പ്രതിമയാണ്. നേപ്പാളിനാണ് ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Lucky vivs
പദ്മസംഭവ പ്രതിമ, സിക്കിം
സിക്കിമിലെ നാംചിയിലാണ് ഗുരു റിംപോച്ചയുടെ മറ്റൊരു പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 118 അടിയാണ് ഇതിന്റെ ഉയരം. ബുദ്ധമതക്കാരുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് സിക്കിമിലെ നാംചി. 2004ല്‍ ആണ് ഈ പ്രതിമ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.
Photo Courtesy: dhillan chandramowli
ബാംഗ്ലൂരിലെ ബാസവ പ്രതിമ, കര്‍ണാടക
വീരശൈവമതത്തിന്റെ സ്ഥാപകനാണെന്ന് പറയപ്പെടുന്ന ബാസവേശ്വരന്റെ ഈ പ്രതിമ ബാംഗ്ലൂരില്‍ ആണ് സ്ഥിതി ചെയ്യുന്നത്. 108 അടിയാണ് ഈ പ്രതിമയുടെ ഉയരം. 2012ല്‍ ആണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്.
Photo Courtesy: Irrigator
ഡെറാഡൂണിലെ നില്‍ക്കുന്ന ബുദ്ധന്‍, ഉത്തരാഖണ്ഡ്
ഇന്ത്യയിലേ ഏറ്റവും ഉയരം കൂടിയ ബുദ്ധപ്രതിമയാണ് ഇത്. ഡറാഡൂണിലാണ് 107 അടി ഉയരമുള്ള ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ബുദ്ധമതക്കാരുടെ മതപഠനകേന്ദ്രമാണ് ഈ സ്ഥലം.
Photo Courtesy: Teemu Kiiski
നന്ദൂരയിലെ ഹനുമാന്‍, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ നന്ദൂര നഗരത്തിലാണ് 105 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഹനുമാന്‍ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. റെയില്‍പാതയ്ക്കും നാഷണല്‍ ഹൈവേയ്ക്കും അരികിലായതിനാല്‍ ഇതിലെ യാത്ര ചെയ്യുന്ന ഏതൊരാളും ഈ പ്രതിമ കാണാനിടയുണ്ട്.
Photo Courtesy: Surabhi Dhake
ഹര്‍ കി പൗരിയിലെ ശിവപ്രതിമ, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ആണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ഹരിദ്വാറില്‍ ഗംഗയുടെ തീരത്തുള്ള പ്രശസ്തമായ കല്‍പ്പടവുകളാണ് ഹര്‍ കി പൗരി. ഇതിന് സമീപത്തായാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 100 അടിയാണ് ഈ പ്രതിമയുടെ ഉയരം.
Photo Courtesy: Daniel Echeverri
തിരുവള്ളുവര്‍ പ്രതിമ, തമിഴ്നാട്
തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ ഇന്ത്യന്‍ മഹാസമുദ്രവും, അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും സംഗമിക്കുന്നിടത്താണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. 133 അടിയാണ് ഈ പ്രതിമയുടെ ഉയരം.
Photo Courtesy: Docku
കോലാപ്പൂരിലെ ചിന്‍മയ ഗണാധിഷ്, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഈ ഗണേശ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 85 അടിയാണ് ഈ പ്രതിമയുടെ ഉയരം.
Photo Courtesy: Vineet Timble
ലേപാക്ഷിയിലെ നന്ദി, ആന്ധ്രാപ്രദേശ്
ലോകത്തിലെ തന്നെ ഒറ്റ ശിലയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ നന്ദി വിഗ്രഹം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ലേപാക്ഷിയില്‍ ആണ്. 27 അടിയാണ് ഈ വിഗ്രത്തിന്റെ നീളം. 15 അടി ഉയരമുണ്ട് നന്ദിയുടെ ഈ വിഗ്രഹത്തിന്. 16 നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട വിജയനഗര്‍ ക്ഷേത്ര സമുച്ഛയത്തിലാണ് ഈ വിഗ്രഹം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Arian Zwegers
ശ്രാവണബലഗോളെയിലെ ബാഹുബലി, കര്‍ണാടക
ശ്രാവണ ബലഗോളയിലേ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഒറ്റക്കല്ലില്‍ തീര്‍ത്ത ബാഹുബലി പ്രതിമയാണ്. ലോകത്തിലേ തന്നെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഏറ്റവും വലിയ ബാഹുബലി പ്രതിമയാണ് ഇത്. 17.5 മീറ്റര്‍ ആണ് ഈ പ്രതിമയുടെ നീളം. പ്രചീന കാലം മുതലെ ശ്രവണബലഗോളെ ജൈനരുടെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ പ്രശസ്തമാണ്. എ ഡി 978 ലാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഇവിടുത്തെ ബാഹുബലി ഗോമേതേശ്വരന്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ക്ഷേത്രം അറിയപ്പെടുന്നതും ഗോമേതേശ്വര ക്ഷേത്രം എന്നാണ്.
Photo Courtesy: Sughoshdivanji
നാംചിയിലെ ശിവപ്രതിമ, സിക്കിം
33 മീറ്റര്‍ ഉയരമുള്ള ഈ ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത് നാംചിയിലെ സിദ്ധേശ്വര ധാമിലാണ്.
Photo Courtesy: Yasho99
ബീജാപൂരിലെ ശിവപ്രതിമ
ബീജാപൂര്‍ 85 അടി ഉയരമുള്ള ഈ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത് കര്‍ണാടകയിലെ ബീജാപ്പൂരിലാണ്.
Photo Courtesy: Sissssou2
തഞ്ചാവൂരിലെ നന്ദി, തമിഴ്നാട്
തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തില്‍ നിര്‍മ്മിച്ചിട്ടുള്ള നന്ദി വിഗ്രഹത്തിന് 16 അടി നീളവും, 13 അടി ഉയരവുമാണ് ഉള്ളത്. ചോളഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട നന്ദി വിഗ്രഹം മാറ്റിയാണ് 18 നൂറ്റാണ്ടില്‍ നായക ഭരണകാലത്ത് തഞ്ചാവൂര്‍ ശൈലിയിലുള്ള പുതിയ വിഗ്രഹം നിര്‍മ്മിച്ചത്.
Photo Courtesy: Hari Shankar
കര്‍ക്കാളയിലെ ബാഹുബലി, കര്‍ണാടക
ശ്രാവണ ബലഗോളയിലെ ബാഹുബലി പ്രതിമ കഴിഞ്ഞാല്‍, ഒറ്റക്കല്ലില്‍ തീര്‍ത്ത ലോകത്തിലേ ഏറ്റവും വലിയ ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത് കര്‍ക്കാളയിലാണ്. 42 അടി ഉയരമാണ് ഇതിന്റെ നീളം.
Photo Courtesy: Vaikoovery
ധര്‍മ്മസ്ഥലയിലെ ബാഹുബലി, കര്‍ണാടക
കര്‍ണാടകയിലെ പ്രശസ്തമായ മറ്റൊരു ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്നത് ധര്‍മ്മസ്ഥലയിലാണ്. മഞ്ജനാഥക്ഷേത്രം പോലെതന്നെ ധര്‍മ്മസ്ഥലയിലെ പ്രത്യേകതകളില്‍ ഒന്നാണിത്. രത്‌നഗിരി മലയുടെ മുകളിലായിട്ടാണ് ബാഹുബലിയുടെ പ്രതിമ സ്ഥിതിചെയ്യുന്നത്. ഇതിന് ഏതാണ്ട് 39 അടി ഉയരമുണ്ട്. 1973ല്‍ രെഞ്ജന ഗോപാല്‍ കൃഷ്ണ ഷേണായിയാണ് ഇത് പണികഴിപ്പിച്ചത്.
Photo Courtesy: Mithun Raju
വെന്നൂറിലെ ബാഹുബലി, കര്‍ണാടക
കര്‍ണാടകത്തിലെ നാല് പ്രധാന ബാഹുബലി പ്രതിമകളില്‍ ഉള്‍പ്പെടുന്ന പ്രതിമകളില്‍ ഏറ്റവും ചെറിയ പ്രതിമ വെനൂരിലാണ് ഉള്ളത്. ഒറ്റക്കല്ലില്‍ തീര്‍ത്തതാണ് 35 അടി ഉയരമുള്ള ഈ പ്രതമ. അജില രാജാവായ തിമ്മണ്ണയുടെ നിര്‍ദ്ദേശപ്രകാരം അമരശില്‍പി ജകനാചാരിയാണ് ഈ ശില്‍പം പണിതതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഫാല്‍ഗുനി നദിയുടെ തീരത്താണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
നാഗേശ്വര്‍ പ്രതിമ, ഗുജറാത്ത്
ഗുജറാത്തിലെ ദ്വാരകയ്ക്ക് സമീപം നാഗേശ്വര ജ്യോതിര്‍ലിംഗയിലാണ് ഈ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 25 മീറ്റര്‍ ആണ് ഈ പ്രതിമയുടെ ഉയരം.
Photo Courtesy: Aditya Mahar
ബാംഗ്ലൂരിലെ ശിവപ്രതിമ, കര്‍ണാടക
ബാംഗ്ലൂരില്‍ സ്ഥിതി ചെയ്യുന്ന ഈ ശിവ പ്രതിമയുടെ നീളം 65 അടിയാണ്. ഉയരത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ആറാം സ്ഥാനമുണ്ട് ഈ പ്രതിമയ്ക്ക്
Photo Courtesy: Kalyan Kumar
ജബാല്‍പ്പൂരിലെ ശിവപ്രതിമ, മധ്യപ്രദേശ്
76 അടി ഉയരമുള്ള ഈ പ്രതിമ സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലെ ജബാല്‍പ്പൂരിലാണ്.
Photo Courtesy: V.narsikar
ബലേശ്വര, ഒറീസ
ബലേശ്വര വലിപ്പത്തിന്റെ കാര്യത്തില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന ഈ ശിവപ്രതിമ സ്ഥിതി ചെയ്യുന്നത് ഒറീസയിലാണ്.
Photo Courtesy: MKar
ഓംകാരേശ്വര്‍, മധ്യപ്രദേശ്
മധ്യപ്രദേശിലെ നര്‍മ്മദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഓംകാരേശ്വര്‍ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: YashiWong
ഗോമാതഗിരി, കര്‍ണാടക
മൈസൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായിട്ടണ്ണ് ഗോമാതഗിരി സ്ഥിതി ചെയ്യുന്നത്. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍ താലൂക്കില്‍ ബിലിക്കെരെ ഹോബ്ലി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Rajan Thambehalli
ചാമുണ്ഡി ഹില്‍സിലെ നന്ദി, കര്‍ണാടക
മൈസൂര്‍ 1664ല്‍ ദൊഡ ദേവരാജ വഡയാര്‍ ആണ് ചാമുണ്ഡി ഹില്‍സില്‍ ഈ നന്ദി വിഗ്രഹം സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ നന്ദി വിഗ്രഹങ്ങളില്‍ ഒന്നായ ഈ വിഗ്രഹത്തിന്റെ നീളം 24 അടിയും ഉയരം 15 അടിയുമാണ്.
Photo Courtesy: Sanjay Acharya
വിരുപക്ഷ ക്ഷേത്രം, കര്‍ണാടക
ബാംഗ്ലൂരില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഹംപിയിലാന് വിരുപക്ഷ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ നന്ദി വിഗ്രഹം ഏറെ പ്രശസ്തമാണ്.
Photo Courtesy: Mukul Banerjee
ബുള്‍ ടെമ്പിള്‍, കര്‍ണാടക
1537ല്‍ കേംപഗൗഡയുടെ കാലത്താണ് ബാംഗ്ലൂരില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. 20 അടിയാണ് ഇവിടുത്തെ നന്ദി വിഗ്രഹത്തിന്റെ നീളം. 15 അടി ഉയരവും ഈ വിഗ്രഹത്തിനുണ്ട്.
Photo Courtesy: Visdaviva
ഹാലിബിഡു, കര്‍ണാടക
കര്‍ണാടകയിലെ ഹാലിബിഡുവില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഹൊയ്സലേശ്വര ക്ഷേത്രത്തിലാണ് ഈ നന്ദി വിഗ്രഹം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ramanathan.k.i
നന്ദി ടെമ്പിള്‍, ഖജുരാഹോ
ഖജുരാഹോയിലെ പശ്ചിമ ക്ഷേത്ര സമുച്ഛയത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ നന്ദി വിഗ്രഹവും ഏറെ പ്രശസ്തമാണ്. ഖജുരാഹോ ചിത്രങ്ങൾ
Photo Courtesy: Rajenver