ഇടുക്കി ഡാം
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഡാമാണ് ഇടുക്കിഡാം. ഇടുക്കി ജില്ലയിൽ പെരിയാറിന് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാമാണ് ഇത്.
ചിത്രത്തിന് കടപ്പാട് : K S E B
ഭൂതത്താൻ കെട്ട് ഡാം
എറണാകുളം ജില്ലയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. പെരിയാർ നദിക്ക് കുറുകെ നിർമ്മിച്ച ഈ ഡാം 1964ൽ ആണ് കമ്മീഷൻ ചെയ്തത്. കോതമംഗലത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെയായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.
ചിത്രത്തിന് കടപ്പാട് : കാക്കര
ബാണാസുര സാഗർ ഡാം
വയനാട് ജില്ലയിൽ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെയായി കരമനത്തോടിന് കുറുകയേണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. മണ്ണുകൊണ്ടാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ഡാമുകളിൽ വച്ച് ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഡാമാണ് ഇത്. ഏഷ്യയിൽ നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനമുണ്ട്. ബാണാസുര മലയടിവാരത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.
ചിത്രത്തിന് കടപ്പാട് : Samadolfo
ചിമ്മിണി ഡാം
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ എച്ചിപ്പാറയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1996ൽ ആണ് ഈ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായത്. ചിമ്മിണി നദിക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന് കടപ്പാട് :Aruna
ഇടമലയാർ ഡാം
എറണാകുളം ജില്ലയിൽ ഇടമലയാർ നദിക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഭൂതത്താൻ കെട്ടിന് സമീപത്തായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. 1957ൽ ആണ് ഈ ഡാം കമ്മീഷൻ ചെയ്തത്.
ചിത്രത്തിന് കടപ്പാട് : Captain
കക്കയം ഡാം
കോഴിക്കോട് ജില്ലയിലെ കക്കയത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ഡാം നിർമ്മിച്ചത്.
ചിത്രത്തിന് കടപ്പാട് : Mutuluki
കല്ലട ഡാം
കൊല്ലം ജില്ലയിൽ കല്ലടയാറിന് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലേക്കുള്ള ജലസേചനത്തിനായാണ് ഈ ഡാം നിർമ്മിച്ചത്.
ചിത്രത്തിന് കടപ്പാട് : Kumar Mullackal
കാഞ്ഞിരപ്പുഴ ഡാം
പാലക്കാട് ജില്ലയിലെ മണർകാടിൽ നിന്ന് 15 കിലോമീറ്റർ അകലെയായി കാഞ്ഞിരപ്പുഴയ്ക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. ഭാരതപ്പുഴയുടെ പോഷക നദിയായ തൂതപ്പുഴയുടെ കൈവഴിയാണ് കാഞ്ഞിരപ്പുഴ.
ചിത്രത്തിന് കടപ്പാട് : Shijualex
കാരപ്പുഴ ഡാം
വയനാട് ജില്ലയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. കല്പറ്റയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.
ചിത്രത്തിന് കടപ്പാട് : Primejyothi
കുറ്റ്യാടി ഡാം
കേരളത്തിലെ സുന്ദരമായ ഡാമുകളിലൊന്നായ കുറ്റ്യാടി ഡാം സ്ഥിതി ചെയ്യുന്നത് കുറ്റ്യാടിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള പെരുവണ്ണാംമൂഴിയിലാണ്.
ചിത്രത്തിന് കടപ്പാട് : K S E B
മലമ്പുഴ ഡാം
പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് അനുബന്ധമായി നിർമ്മിച്ച ഉദ്യാനമാണ് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം
ചിത്രത്തിന് കടപ്പാട് :Joseph Lazer
മാട്ടുപ്പെട്ടി ഡാം
ഇടുക്കി ജില്ലയിൽ മൂന്നാറിന് സമീപം മാട്ടുപ്പെട്ടിയിലാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന് കടപ്പാട് : കാക്കര
മുല്ലപ്പെരിയാർ ഡാം
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഡാമായ മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നത് ഇടുക്കിയിലാണ്. പീരുമേട് താലൂക്കിലെ കുമളിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.
ചിത്രത്തിന് കടപ്പാട് : Jayeshj
നെയ്യാർ ഡാം
തിരുവനന്തപുരത്ത് നെയ്യാർ നദിക്ക് കുറുകെയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയായി പശ്ചിമ ഘട്ടത്തിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈ ഡാം.
ചിത്രത്തിന് കടപ്പാട് : Jayeshj
പഴശ്ശി ഡാം
കണ്ണൂർ ജില്ലയിലെ വളപട്ടണം പുഴയ്ക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. കണ്ണൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഈ ഡാമിന്റെ നിർമ്മാണം പൂർത്തിയായത് 1979ൽ ആണ്.
ചിത്രത്തിന് കടപ്പാട് : Vinayaraj
പീച്ചി ഡാം
തൃശൂർ ജില്ലയിലാണ് പീച്ചി ഡാം സ്ഥിതി ചെയ്യുന്നത്. തൃശൂർ നഗരത്തിൽ നിന്ന് 22 കിലോമീറ്ററാണ് ഈ ഡാമിലേക്കുള്ള ദൂരം
ചിത്രത്തിന് കടപ്പാട് : Rameshng
പൊൻമുടി ഡാം
ഇടുക്കി ജില്ലയിലെ പൊൻമുടിയിലാണ് പൊൻമുടി ഡാം സ്ഥിതി ചെയ്യുന്നത്. അടിമാലിയിൽ നിന്ന് രാജക്കാട് പോകുന്ന വഴിയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. അടിമാലിയിൽ നിന്ന് 15 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
ചിത്രത്തിന് കടപ്പാട് : K S E B
കുളമാവ് ഡാം
ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് കിടക്കുന്ന രണ്ട് ഡാമുകളിൽ ഒന്നാണ് കുളമാവ് ഡാം. ചെറുതോണിഡാം ആണ് മറ്റൊരു ഡാം.
ചിത്രത്തിന് കടപ്പാട് :Rameshng
ചെറുതോണി ഡാം
ഇടുക്കി ജില്ലയിലെ ചെറുതോണിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ഹൈഡ്രോളിക്ക് പ്രൊജക്ടിന്റെ ഭാഗമാണ് ഈ ഡാം. ഇടുക്കി, കുളമാവ് ഡാം ആണ് ഈ പദ്ധതിയിൽപ്പെട്ട മറ്റുഡാമുകൾ.
ചിത്രത്തിന് കടപ്പാട് : K S E B
അരുവിക്കര ഡാം
തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമത്തിൽ കരമനയാറിന് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. 1934ൽ ആണ് ഈ ഡാം പണിതത്. നിരവധി വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് അരുവിക്കര.
ചിത്രത്തിന് കടപ്പാട് : Tinucherian