പുതിയ പ്രതീക്ഷകളും പ്ലാനുകളുമായി 2020 ന് തുടക്കമായി. അവധി ദിവസങ്ങളും യാത്രാ പ്ലാനുകളും ഇപ്പോൾ തന്നെ സെറ്റ് ചെയ്തുവച്ചവരായിരിക്കും മിക്ക യാത്രാ ഭ്രാന്തന്മാരും! എവിടെ പോകണമെന്നും എങ്ങനെയൊക്കെ, ആരോടൊപ്പം പോകണമെന്നും ഒക്കെ പ്ലാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ഇതാ 2020 ലെ യാത്രകൾ അടിപൊളിയാകുവാൻ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം. അങ്ങനെ യാത്രകൾ അടിപൊളിയാക്കാം...
സുസ്ഥിരതയാവട്ടെ ഈ വർഷത്തെ മുദ്രാവാക്യം!
രുചികൾ തേടി പോകാം
സോഷ്യൽ മീഡിയകൾ ജീവിതത്തിൽ അധികമായി ഇടപെടുവാൻ തുടങ്ങിയതോടുകൂടി യാത്രകളുടെ ലക്ഷ്യത്തിലും ഭാവത്തിലും മാറ്റം വന്നുവെന്നു പറയാതെ വയ്യ. മുൻപ് സ്ഥലങ്ങൾ കണ്ടിറങ്ങുകയായിരുന്നു കൂടുതലും ആളുകൾ ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് രുചിയിലേക്കും കൂടി മാറിയിട്ടുണ്ട്. പോകുന്ന ഇടങ്ങളിലെ വ്യത്യസ്ത രുചികൾ തേടി പോകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. അതാത് സ്ഥലങ്ങളിലെ പാരമ്പര്യത്തെയും സംസ്കാരത്തെയും എടുത്തു കാണിക്കുന്ന രുചികൾ തന്നെയാൺ് ഒരു നാടിനെ പരിചയപ്പെടുവാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് എന്ന തിരിച്ചറിവ് തന്നെയാണ് ഇതിന്റെ പിന്നിൽ. രുചികൾക്കു പിന്നിലെ ആളുകളെ തേടി പോകുന്നതും അവരോട് സംസാരിച്ച് ഒപ്പം ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം ഇപ്പോഴത്തെ ട്രെൻഡുകളായി മാറിയിട്ടുണ്ട്.
പ്രതീക്ഷകൾ ഒഴിവാക്കിയുള്ള യാത്രകൾ
യാത്രകളിലൂടെ ഊട്ടിയുറപ്പിക്കുന്ന കുടുംബ ബന്ധങ്ങൾ
കുട്ടികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ, തിരക്കുകളുടെ ലോകത്തു നിന്നും കിട്ടുന്ന സമയം കൂടിയായതിനാല്‍ വളരെ ംമനോഹരമായ നിമിഷങ്ങളായിരിക്കും ഈ യാത്രകൾ നല്കുക.



Click it and Unblock the Notifications












