മഞ്ഞ് കാണാൻ മലയാളികൾക്ക് പോകാൻ പറ്റിയ സ്ഥലം ഒന്നേയുള്ളൂ ... വലിയ ദൂരമില്ലാതെ, കയ്യകലത്തിൽ മേഘങ്ങൾ വന്നു നില്‌ക്കുന്ന, കൊതിവരുന്ന ഒത്തിരി കാഴ്ചകളുമായി നിൽക്കുന്ന മീശപ്പുലിമല. നീലമലകളും ചെറിയ വെള്ളച്ചാട്ടങ്ങളും കാടും പൂത്തുനിൽക്കുന്ന മരങ്ങളും ഒക്കെയായി സാധാരണക്കാരായ സഞ്ചാരികൾക്ക് കിടിലൻ അനുഭവങ്ങൾ നല്കുന്ന സ്ഥലമാണ് നമ്മുടെ സ്വന്തം മീശപ്പുലിമല
മേഘങ്ങൾക്കു നടുവിലൂടെ സ്വർഗ്ഗം താണിറങ്ങി വന്ന അനുഭവമാണ് ഇവിടം സഞ്ചാരികൾക്ക് നല്കുന്നത്. ഒരിക്കലെങ്കിലും ഇവിടെ വരാൻ കൊതിക്കാത്തവരോ മഞ്ഞിനു നടുവിൽ താമസിക്കുവാൻ ആഗ്രഹിക്കാത്തവരോ ആയ സഞ്ചാരികൾ കുറവായിരിക്കും. മീശപ്പുലിമയെന്നാൽ മഞ്ഞുമേഘം വന്നുനിൽക്കുന്ന ഒരുഗ്രൻ കാഴ്ചയായിരിക്കും എല്ലാവരുടെയും മനസ്സിലുണ്ടാവുക.

ഈ കാഴ്ചകൾ നമുക്കും കാണേണ്ട ഒരിക്കലെങ്കിലും.. ഒപ്പം കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ താമസസ്ഥലത്ത് ഒരുരാത്രി ചെലവഴിക്കുകയും ചെയ്യാം. അങ്ങനെയെങ്കിൽ നേരെ ബുക്ക് ചെയ്തു വേണം പോകാൻ. മീശപ്പുലിമല യാത്രയും ഇവിടുത്തെ രാത്രി താമസവും കേരളാ വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ് നടത്തുന്നത്.
സമുദ്രനിരപ്പിൽ നിന്നും 2650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മീശപ്പുലിമല കേരളാ ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന് കീഴിലാണുള്ളത്. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നായ ഇവിടെ കാണാനുള്ളത് പുൽമേടുകളാണ്. മൂന്നാറിൽ നിന്നും 27 കിലോമീറ്റർ ദൂരമാണ് മീശപ്പുലിമലയിലേക്കുള്ളത്.
മീശപ്പുലിമലയിലേക്ക് പോകാൻ സാധിക്കൂ. മൂന്നാറിൽ നിന്നു മാട്ടുപ്പെട്ടി റൂട്ടിൽ 21 കിലോമീറ്റർ അകലെ സൈലന്റ്‌വാലിയിലും റോഡോവാലിയിലുമാണു ബേസ് ക്യാംപ് ഉള്ളത്. മൂന്നാറിൽ നിന്ന് ഒന്നര മണിക്കൂറിൽ ബേസ് ക്യാംപിലെത്താം. റോഡോവാലി ബേസ് ക്യാംപിൽ ഏകദേശം 50 പേർക്ക് താമസിക്കാവുന്ന ടെന്‍റുകൾ ലഭ്യമാണ്. സാധാരണക്കാർക്ക് താങ്ങാൻ പറ്റിയ പാക്കേജാണ് ഇവിടെയുള്ളത്. ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജാണ് ടെന്‍റ് താമസത്തിൽ വരുന്നത്.
ഇവിടുന്ന് വീണ്ടും അരമണിക്കൂർ സമയം സഞ്ചരിച്ച് റോഡോ മാന്‍ഷനിലെത്താം. മീശപ്പുലിമയുടെ കാഴ്ച കണ്ട് താമസിക്കാൻ പറ്റിയ റോഡോ മാൻഷൻ അറിയപ്പെടുന്നത് കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള താമസസ്ഥലം എന്നാണ്. റോഡോ ഡ്രെന്‍ഡ്രോണ്‍ മരങ്ങൾ നിൽക്കുന്ന കാഴ്ചയാണ് ഇവിടെയെങ്ങും കാണാനുള്ളത്. രാത്രി ഇവിടെ താമസിക്കുന്നവർക്ക് കിടിലൻ കാഴ്ചകളും ക്യാംപ് ഫയറും ഒക്കെയായി ഒരുപാട് കാഴ്ചകളും അനുഭവങ്ങളും ഇവിടെ സ്വന്തമാക്കാം. പതിനെട്ട് പേർക്കാണ് ഇവിടെ താമസിക്കാൻ സാധിക്കുന്നത്.
ഇത് കൂടാതെ വെറും രണ്ടുപേർക്ക് മാത്രം താമസിക്കാൻ കഴിയുന്ന സ്കൈ കോട്ടേജും ഇവിടെയുണ്ട്. റൊമാന്‍റിക് യാത്ര ആഗ്രഹിക്കുന്നവർക്കും ഹണിമൂൺ ആഘോഷിക്കുന്നവർക്കും ഒക്കെ പറ്റിയ സ്ഥലമാണിത്. വലിയ ചില്ലുജാലകങ്ങളും മഞ്ഞുമൂടിയ മലകളും ഒക്കെയായി റൊമാന്‍റിക് അനുഭവങ്ങളാണ് ഇവിടം തരുന്നത്.
മീശപ്പുലിമല യാത്ര ബുക്ക് ചെയ്യാൻ
കെഎഫ്ഡിസി മൂന്നാർ ഇക്കോടൂറിസം വെബ്സൈറ്റിൽ നിന്നും മീശപ്പുലമല യാത്ര മുൻകൂട്ടി ബുക്ക് ചെയ്യണം. നിയന്ത്രിത എണ്ണം സഞ്ചാരികലെ മാത്രമേ ഇവിടെ അനുവദിക്കുകയുള്ളൂ. പാസ് എടുത്താൽ ഒരു രാത്രിയും ഒരു പകലും ഇവിടെ ചെലവഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് -munnar.kfdcecotourism.com, 8289821408, 04865 230332
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











