മൂന്നാർ
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷൻ ഏതെന്ന് ചോദിച്ചാൽ, മൂന്നാർ എന്ന ഒരു ഉത്തരമേ ഉണ്ടാകുകയുള്ളു. പശ്ചിമഘട്ട മലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. വർഷം മുഴുവൻ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിൽ എത്താറുള്ളത്. ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മൂന്നാറിലേക്ക് എറണാകുളത്ത് നിന്ന് അനായാസം എത്തിപ്പെടാം. വായന തുടരാം
/munnar/
ആലപ്പുഴ
പരന്ന് കിടക്കുന്ന കായലുകളാണ് ആലപ്പുഴയിലേക്ക് വിനോദ സഞ്ചാരികളേ ഏറേ ആകർഷിപ്പിക്കുന്നത്. ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികളിൽ ആരും തന്നെ ഇവിടുത്തെ ഹൗസ്ബോട്ടിൽ ജീവിതം ആഘോഷിക്കാതെ തിരികെ പോകാറില്ല. വിദേശികൾക്കിടയിൽ പ്രശസ്തമായ സ്ഥലമാണ് ആലപ്പുഴ. വായന തുടരാം
വയനാട്
വയനാട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് മുന്നിൽ നിരവധി കാഴ്ചകളാണ് ഉള്ളത്. അതിനാൽ തന്നെ വടക്കൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായിട്ടാണ് വയനാട് അറിയപ്പെടുന്നത്. ബാണസുര സാഗർ ഡാം, ചെംബ്ര പീക്ക്, പൂക്കോട് തടാകം, എടക്കൽ ഗുഹ. ഇങ്ങനെ പല കാഴ്ചകളാണ് വയനാട്ടിൽ നിറഞ്ഞ് നിൽക്കുന്നത്. വായന തുടരാം
കോവളം
ഒരുകാലത്ത് കേരളം എന്ന പേരിനേക്കാൾ വിദേശ സഞ്ചാരികളുടെ ഇടയിൽ അറിയപ്പെട്ടിരുന്നത് കോവളം എന്ന പേരാണ്. നിരവധി വിദേശ സഞ്ചാരികളാണ് മഴക്കാലം ഒഴികേയുള്ള കാലത്ത് കോവളത്ത് എത്തുന്നത്. പ്രകൃതിസ്നേഹികൾക്ക് സഞ്ചാരിക്കാൻ പറ്റിയ ഉചിതമായ സ്ഥലമാണ് കോവളം. തിരുവനന്തപുരത്ത് നിന്ന് 16 കിലോമീറ്റർ അകലെയായാണ് കോവളം സ്ഥിതി ചെയ്യുന്നത്. വായന തുടരാം
തേക്കടി
കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണ് ഇടുക്കി ജില്ലയിലെ തേക്കടി. വിശ്വപ്രസിദ്ധമായ പെരിയാര്‍ വന്യജീവി സംരക്ഷണ മേഖലയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ ഘടകമെങ്കിലുംഎല്ലാ തരക്കാരുടെയും ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താന്‍ തേക്കടി സമ്പന്നമാണ്. വായന തുടരാം
കൊച്ചി
അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത് നില്‍ക്കുന്ന ചരിത്രനഗരം. മായക്കാഴ്ചകളുടെയും ജീവിതപ്രാബ്ധങ്ങളുടെയും കലര്‍പ്പായ കേരളത്തിന്റെ മഹാനഗരം - അതാണ് കൊച്ചി. വായന തുടരാം
Picture Courtesy: Prasanth Gulfu
https://www.facebook.com/gulfuphotography
തെൻമല
പ്രകൃതികനിഞ്ഞനുഗ്രഹിച്ചൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്‍മല. ഇപ്പോള്‍ ഇക്കോ ടൂറിസം പദ്ധതി വന്നതില്‍പ്പിന്നെ ടൂറിസം ഭൂപടത്തില്‍ തെന്‍മലയ്ക്ക് പ്രമുഖ സ്ഥമാനമാണ് ലഭിയ്ക്കുന്നത്. പ്രകൃതിസൗന്ദര്യവും സാഹസികതയുമാണ് തെന്‍മലയിലെ പ്രധാന ആകര്‍ഷണങ്ങള്‍. വായന തുടരാം
കുമരകം
കേരളം അവധിക്കാലം ആഘോഷിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണ് കുമരകം. വേമ്പനാട് കായല്‍പരപ്പിലൂടെ ഹൗസ്ബോട്ടിലും ചെറുവള്ളങ്ങളിലും കറങ്ങാനും തെങ്ങിന്‍തോപ്പിലിരുന്ന് ചൂണ്ടയിടാനും ഇവിടെ അവസരമുണ്ട്.
ബേക്കൽ
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും നാടായ കാസര്‍കോടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകൂടിയാണ് ബേക്കല്‍. വായന തുടരാം
തൃശൂർ
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നതുമാത്രമല്ല, തൃശ്ശൂര്‍ പൂരത്തിന്റെ നാട് എന്ന നിലക്കുകൂടിയാണ് ലോകമെങ്ങും തൃശ്ശൂര്‍ അറിയപ്പെടുന്നത്. പഴയകാലത്ത് കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം. കൊച്ചി രാജാവായിരുന്ന രാമവര്‍മ ശക്തന്‍ തമ്പുരാനാണ് തൃശ്ശൂര്‍ നഗരത്തിന്റെ ശില്‍പി എന്ന് അറിയപ്പെടുന്നത്. വായന തുടരാം