Search
  • Follow NativePlanet
Share
» »തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?

തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?

വിടർന്നു വിരിഞ്ഞു നിൽക്കുന്ന പൂക്കളുടെ മായാലോകം. പച്ചയും മഞ്യും നീലയും വെള്ളയും ഒക്കെയായി നിറങ്ങളുടെ വൈവിധ്യത്തിൽ പൂത്തു നിൽക്കുകയാണ് ഇടുക്കി. പ്രകൃതി മനോഹരമായ കാഴ്ചകളും കൊടുംചൂടിൽ ആശ്വസിപ്പിക്കുന്ന കുളിരും തേടി ഇടുക്കിയിലെത്തുന്നവരെ കാത്തിരിക്കുന്നത് കണ്ണു നിറയെ കണ്ടു തീർക്കുവാനുള്ള പൂക്കാലമാണ്.. തേക്കടിയുടെ പൂക്കാലം..

ബുധനാഴ്ചയാണ് പതിനാറാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായത്. കുമളി പഞ്ചായത്തും തേക്കടി അഗ്രി-
ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും മണ്ണാത്തറയില്‍ ഗാര്‍ഡന്‍സും സംയുക്തമായാണ് തേക്കടി പുഷ്പ മേള നടത്തുന്നത്. തേക്കടി കല്ലറക്കൽ ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. ഇരുന്നൂറിലധിരം ഇനങ്ങളിലായി ഒരു ലക്ഷത്തിനു മുകളിൽ പൂച്ചെടികളാണ് ഈ ദിവസം പ്രദർശിപ്പിക്കുന്നത്. 40 ദിവസം നീണ്ടു നിൽക്കുന്നതാണ് ഇത്തവണത്തെ തേക്കടി പുഷ്പമേള.

Thekkady Flower Show 2024

കൂടാതെ ഓർക്കിഡ്, ആന്തൂറിയം തുടങ്ങയ പുഷ്പങ്ങളുടെ പ്രത്യേക പ്രദർശനവും പുഷ്പമേളയുടെ ഭാഗമായുണ്ട്. സന്ദർശകർക്ക് ഫോട്ടോ എടുക്കുവാനായി ഫോട്ടോ പോയിന്റുകള്‍, 5 അമ്യൂസ്‌മെന്റ് പാര്‍ക്കും റൈഡുകളും എല്‍ൽഇഡി ഷോയും ഒരുക്കിയിട്ടുണ്ട്.

വനിതകളെ ആദരിക്കൽ, ഹോംഗാര്‍ഡന്‍ മത്സരം,ടൂറിസം സെമിനാർ, ജൈവ കര്‍ഷക സംഗമം തുടങ്ങിയവയും പുഷ്പമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. മേയ് 12 വരെയാണ് ഇത്തവണത്തെ തേക്കടി പുഷ്പമേള. രാവിലെ 9.00 മുതല്‍ രാത്രി 10.00 മണി വരെയാണ് പ്രവേശന സമയം. പ്രവേശന ഫീസ് 60 രൂപ. ഏഴ് വയസ്സു വരെ പ്രായമുളളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

മേള കൂടുതൽ ജനകീയമാക്കുവാൻ പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്‌മെന്റ് പാർക്ക്, കുട്ടികൾക്കും വീട്ടമ്മമാർക്കുമായി വിവിധയിനം മത്സരങ്ങൾ, വൈകുന്നേരങ്ങളിൽ നൃത്തസന്ധ്യ, മിമിക്‌സ് പരേഡ്, ഗാനമേളകൾ, നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും, ആദിവാസി കലാരൂപങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വാണിജ്യ സ്റ്റാളുകൾ, തേക്കടിയെ ഫോക്കസ് ചെയ്യുന്ന ഫോട്ടോ പ്രദർശനങ്ങൾ എന്നിവയും ഉണ്ട് .

തേക്കടിയിൽ എത്തിച്ചേരാൻ

കുമളിയിലെത്തി അവിടുന്നാണ് തേക്കടിയിലേക്ക് എത്തുന്നത്. കുമളിയിൽ നിന്ന് വെറും മൂന്ന് കിലോമീറ്ററിനടുത്ത് മാത്രമാണ് ഇവിടേക്ക് ദൂരമുള്ളത്. വനം-വിനോദസഞ്ചാരവകുപ്പുകളുടെ ബസിലാണ് തേക്കടിയിലേക്ക് പോകേണ്ടത്. സ്വകാര്യ വാഹനങ്ങളിൽ വരുന്ന സഞ്ചാരികൾക്ക് വാഹനങ്ങള്‍ പാര്‍ക്കിങ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ഈ ബസിൽ വരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+