വിദേശത്ത് സെറ്റിൽ ആകാൻ ആഗ്രഹിക്കുന്നവർ ആദ്യം തിരഞ്ഞെടുക്കുന്ന നാട് യുഎഇ ആയിരിക്കും. തൊഴിൽ അവസരങ്ങളും മികച്ച ശമ്പളമുള്ള ജോലികളും ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസും എല്ലാം മറ്റേതു രാജ്യങ്ങളേക്കാലും ഇവിടെ കൂടുതലുണ്ട്. എന്നാൽ ജോലി ഇല്ലാതെ ഇവിടെ ന്നു താമസിക്കാനും വേണമെങ്കിൽ കുടുംബാംഗങ്ങളെ കൊണ്ടു വരാനും വീടു മേടിക്കാനും ഒക്കെ സാധിക്കുമെന്ന് പറഞ്ഞാലോ?
അതേ, ശരിയാണ്. ജോലി ഇല്ലാതെ യുഎഇയിൽ താമസിക്കാൻ സാധിക്കുന്ന, വീട് മേടിക്കാനും വീട്ടുകാരെ കൊണ്ടുവരാനും അനുവദിക്കുന്ന സെൽഫ് സ്പോൺസേഡ് റസിഡൻഡ് വിസകൾ ആണ് നിങ്ങളെ സഹായിക്കുന്നത്. എന്താണിതെന്നും ഈ റെസിഡന്‍റ് വിസകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും നോക്കാം.

റിമോര്‍ട്ട് വർക്ക് വിസ
യുഎഇയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം ഏറ്റവും എളുപ്പത്തിൽ ഇവിടെ ജീവിക്കാൻ അനുവദിക്കുന്ന വിസയാണിത്. ഇങ്ങനെ ജോലി ചെയ്യുന്നവർക്ക് റിമോര്‍ട്ട് വർക്ക് വിസ വഴി സ്വയം സ്പോൺസർ ചെയ്ത് ഒരു വർഷത്തേയ്ക്ക യുഎഇയിൽ താമസിക്കാം. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് പ്രയോജനപ്പെടുത്താം. നിങ്ങൾ ഇന്ത്യയിൽ വർക് ഫ്രം ഹോം ചെയ്യുകയാണെങ്കിൽ യുഎഇ റിമോര്‍ട്ട് വർക്ക് വിസ എടുത്ത് ഇവിടെ ജീവിക്കാം.
ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾ യുഎഇക്ക് പുറത്തുള്ള ഒരു സ്ഥാപനത്തിന് വേണ്ടിയോ ജോലി ചെയ്യാൻ അനുവാദമുള്ളൂ. കൂടാതെ നിങ്ങളുടെ പ്രതിമാസ വരുമാനം 3,500 യുഎസ് ഡോളറെങ്കിലും വേണം. ആരോഗ്യ ഇൻഷുറന്ഡസും ആറ് മാസ കാലാവധിയുള്ള പാസ്പോർട്ടും നിങ്ങൾക്കുണ്ടെങ്കിൽ റിമോര്‍ട്ട് വർക്ക് വിസയ്ക്ക് അപേക്ഷിക്കാം.

റിയൽ എസ്റ്റേറ്റ് നിക്ഷേപക വിസ
റിയൽ എസ്റ്റേറ്റ് നിക്ഷേപക വിസ അഥവാ ഇൻവെസ്റ്റർ വിസയാണ് അടുത്തത്. യുഎഇയിലെ റിയൽ എസ്റ്റേറ്റിൽ നിങ്ങളുടെ നിക്ഷേപത്തിനനുസരിച്ചാണ് ഈ വിസ നിങ്ങൾക്ക് ലഭിക്കുക. രണ്ട് വർഷത്തെ സെൽഫ് സ്പോൺസേഡ് റസിഡന്‍റ് വിസയോ അല്ലെങ്കിൽ 10 വർഷത്തേയ്ക്കുള്ള ഗോൾഡൻ വിസയോ ആണ് നിങ്ങൾക്ക് അപേക്ഷിക്കാനാവുക. ഇതിനായി കുറഞ്ഞത് 750,000 ദിർഹം മൂല്യമുള്ള സ്വത്ത് സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ ഉണ്ടായിരിക്കണം. റിയൽ എസ്റ്റേറ്റ് നിക്ഷേപക വിസയ്ക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ക്യൂബ് സെന്റർ വഴി അപേക്ഷിക്കാം.
അതേ സമയം നിങ്ങൾക്ക് 2 ബില്യൺ ദിര്‍ഹത്തിൽ കൂടുതല് സ്വത്തുണ്ടെങ്കില് റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കുള്ള ഗോൾഡൻ വിസ യ്ക്ക് അപേക്ഷിക്കാം. ഇതിനുള്ള നിബന്ധനകൾ പാലിച്ചു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. 2 ദശലക്ഷം ദിർഹം വിലയുള്ള ഒരു പ്രോപ്പർട്ടി വാങ്ങുമ്പോഴോ വാങ്ങാനായി വായ്പ എടുക്കുമ്പോഴോ ഗോൾഡൻ വിസ ലഭിക്കാൻ അർഹതയുണ്ട്.

യുഎഇ റിട്ടയർമെന്റ് വിസ
വാർധക്യ കാലം അഥവാ റിട്ടയർമെൻഡ് ലൈഫ് എന്തു ചെയ്യണം എന്ന് ഒരു സംശയമുണ്ടെങ്കിൽ യുഎഇ റിട്ടയർമെന്റ് വിസ എടുക്കാം, അഞ്ച് വർഷത്തേയ്ക്ക ലഭിക്കുന്ന ഈ വിസ 55 വയസിന് മുകളിലുള്ള, ജോലിയിൽ നിന്നും വിരമിച്ച ആളുകൾക്ക് നല്കുന്ന വിസയാണ്. യുഎഇക്ക് അകത്തോ പുറത്തോ 15 വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ ഇത് സാധ്യമാകൂ.
കൂടാതെ ഏറ്റവും കുറഞ്ഞത് 1 മില്യൺ ദിർഹം എങ്കിലും സ്വത്ത് നിങ്ങൾക്കുണ്ടായിരിക്കുകയും പ്രതിമാസം 15,000 ദിർഹം ലഭിക്കുന്ന രീതിയിൽ വരുമാനവും ഉണ്ടായിരിക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












