Search
  • Follow NativePlanet
Share
» »മനസ്സും ശരീരവും തണുപ്പിക്കാം.. കന്യാകുമാരിയിലെ വെള്ളച്ചാട്ടങ്ങൾ, തിരുവനന്തപുരത്ത് നിന്ന് പോകാം

മനസ്സും ശരീരവും തണുപ്പിക്കാം.. കന്യാകുമാരിയിലെ വെള്ളച്ചാട്ടങ്ങൾ, തിരുവനന്തപുരത്ത് നിന്ന് പോകാം

വേനലിലെ ചൂടിൽ ആശ്വാസം യാത്രകൾ തന്നെയാണ്. പച്ചപ്പു തേടിയോ അല്ലെങ്കിൽ മുങ്ങിക്കുളിക്കുളിച്ചു കയറുവാൻ പറ്റിയ ഇടം തേടിയൊ, അല്ലെങ്കിൽ ചൂടറിയാത്ത മൂന്നാർ പോലുള്ള ഇടങ്ങളിലേക്കൊ ഒക്കെ യാത്രകൾ പോകുന്ന സമയം. കേരളത്തിൽ മറ്റേതു ജില്ലകളിൽ നിന്നുള്ള യാത്രകളേക്കാളും ഈ സമയത്ത് യാത്ര ചെയ്തു തകര്‍ക്കുവാന്‌ പറ്റിയ ഇടം തിരുവനന്തപുരമാണ്. ജില്ലയിലെ മാത്രമല്ല തമിഴ്നാട്ടിലെ ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും കൂടി എക്സ്പ്ലോർ ചെയ്യാം എന്നതാണ് തലസ്ഥാനത്തിന്‍റെ പ്രത്യേകത.

ശക്തി ഇത്തിരി കുറഞ്ഞേക്കുമെങ്കിലും കാഴ്ചയ്ക്കും ഭംഗിക്കും ഒരിത്തിരി പോലും ഇടിവ് സംഭവിക്കാതെ വേനലിൽ സഞ്ചാരികളെ കാത്തിരിക്കുന്ന കുറച്ചിടങ്ങളുണ്ട് കന്യാകുമാരിയിൽ. അവധിക്കാലത്തിന്റെ അവസാന നാളുകളിൽ, മഴയെത്തുന്നതിനു മുന്നേ ഒരു കിടിലന്‍ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പരീക്ഷിക്കുവാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Must Visit Waterfalls In Kanyakumari

തിരുപ്പരപ്പ് വെള്ളച്ചാട്ടം

തിരുവനന്തപുരത്തു നിന്നുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ പോകുവാൻ സാധിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് തിരുപ്പരപ്പ് വെള്ളച്ചാട്ടം. തൃപ്പരപ്പ് വെള്ളച്ചാട്ടം എന്നുമിതി അറിയപ്പെടുന്നു. തിരുവനന്തപുരത്തിനു പുറത്തുള്ളവർക്കിടയിൽ അത്ര പ്രസിദ്ധമല്ലെങ്കിലും ഇവിടുന്നു ഒരുപാടാളുകൾ സ്ഥിരം പോകുന്ന ലക്ഷ്യസ്ഥാനമാണിത്.

50 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കന്യാകുമാരി ജില്ലയിൽ കുലശേഖരം എന്ന സ്ഥലക്കാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിൽ നിന്നും 55 കിലോമീറ്റർ വീതമാണ് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം. വർഷത്തിൽ ഏഴു മാസക്കാലവും മികച്ച രീതിയിൽ ഇവിടെ വെള്ളച്ചാട്ടം കാണാം. വെള്ളച്ചാട്ടത്തിനു സമീപത്തായി ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഉണ്ട്. മഹാദേവർ കോവിൽ എന്നു വിളിക്കപ്പെടുന്ന ഈ ക്ഷേത്രം ശിവരാത്രിയിലെ പ്രസിദ്ധമായ ശിവാലയ ഓട്ടത്തിലെ 12 ക്ഷേത്രങ്ങളിൽ മൂന്നാമത്തേതാണ്.

tirparappu waterfalls

PC:Infocaster

ഉലക്കെ അരുവി വെള്ളച്ചാട്ടം

പശ്ചിമഘട്ടത്തിലെ കുന്നിൽ നിന്നും താഴേക്ക് പതിക്കുന്ന മനോഹരമായ മറ്റൊരു വെള്ളച്ചാട്ടമാണ് ഉലക്കെ അരുവി വെള്ളച്ചാട്ടം. കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് നടന്നു മാത്രേ എത്തിച്ചേരുവാൻ സാധിക്കൂ. ഏകദേശം ഒരു മണിക്കൂർ സമയമെടുത്ത് വേണം നടന്ന് ഇവിടെയെത്തുവാൻ. അരുവി വെള്ളച്ചാട്ടമായി മാറുന്ന ഇവിടെ ഹയർ ഫാള്‍സ് എന്നും ലോവർ ഫാൾസ് എന്നും രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്. കന്യാകുമാരിയിൽ നിന്ന് 39 കിലോമീറ്ററും നാഗർകോവിലിൽ നിന്ന് 19 കിലോമീറ്ററും അകലെ അഴകിയപാണ്ഡ്യപുരം എന്ന സ്ഥലത്താണ് ഇതുള്ളത്.

 ulakkaiaruvi waterfalls

PC:Karthi.dr

പെരുഞ്ചനി ഡാം

കന്യാകുമാരിയിലെ കാൽക്കുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന പെരുഞ്ചനി ഡാം വേനൽക്കാല യാത്രകൾക്ക് പറ്റിയ ഇടമാണ്. താമ്രപരണി നദിയുടെ കൈവഴിയായ പരലയാര്‍ നദിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കുലശേഖരത്തു നിന്ന് 10 കിലോമീറ്ററും നാഗർകോവിലിൽ നിന്ന് 43 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

 perunchan idam

PC:Thatsalright

കാളികേശം വെള്ളച്ചാട്ടം

കന്യാകുമാരിയിൽ സന്ദർശിക്കുവാന്‍ പറ്റിയ മറ്റൊരു വെള്ളച്ചാട്ടമാണ് കാളികേശം വെള്ളച്ചാട്ടം. തിരുവനന്തപുരത്തു നിന്നും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ഇടങ്ങളിലൊന്നായ കാളികേശം വേനൽയാത്രകൾക്ക് ഏറെ യോജിച്ച സ്ഥലമാണ്. കീരിപ്പാറെ വൈൽഡ്ലൈഫ് സാങ്ച്വറിയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം മനോഹരമായ കാഴ്ചയൊരുക്കുന്ന സ്ഥലമാണ് പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളിൽ ഇവിടെ എത്തേണ്ടി വരും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+