Search
  • Follow NativePlanet
Share
» »കോട്ടയത്ത് ഈ വെള്ളച്ചാട്ടങ്ങൾ കണ്ടില്ലെങ്കിൽ നഷ്ടം! മഴക്കാലം ആഘോഷിക്കാം, കടുവാപ്പുഴ മുതൽ കട്ടിക്കയം വരെ

കോട്ടയത്ത് ഈ വെള്ളച്ചാട്ടങ്ങൾ കണ്ടില്ലെങ്കിൽ നഷ്ടം! മഴക്കാലം ആഘോഷിക്കാം, കടുവാപ്പുഴ മുതൽ കട്ടിക്കയം വരെ

കാടിനുള്ളിൽ നിന്ന് പാറക്കെട്ടുകളിലൂടെ ആർത്തലച്ചു പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ, ചുറ്റിനും പച്ചപ്പ്.. ഏതൊരു വെള്ളച്ചാട്ടത്തിന്‍റെയും കാഴ്ച ഇതുപോലെയൊക്കെ ആയിരിക്കുമെങ്കിലും കോട്ടയത്തെ വെള്ളച്ചാട്ടങ്ങൾ കുറച്ചുകൂടി അടിപൊളിയാണ്. ആ കാഴ്ചയും അതിന്റെ ഗാംഭീര്യവും ഒക്കെയാകുമ്പോൾ ഒന്നും പറയുവാനില്ലെന്നു ചുരുക്കും. മഴയൊക്കെ അങ്ങിങ്ങ് പെയ്തു തുടങ്ങിയതോടെ വെള്ളച്ചാട്ടങ്ങൾക്കും ജീവൻവെച്ചിട്ടുണ്ട്.

മഴ ശക്തിയാകുന്നതോടെ, വെള്ളച്ചാട്ടങ്ങൾ അതിന്‍റെ ശക്തിയിലെത്തും. മുന്നറിയിപ്പില്ലാതെ, ചിലപ്പോൾ കാടിനുള്ളിൽ നിന്നെത്തുന്ന വെള്ളം വലിയ ശക്തിയിൽ താഴോക്ക് പതിക്കുമ്പോൾ സന്ദർശിക്കാതിരിക്കുക എന്നതൊഴിച്ചാൽ കോട്ടയം യാത്രയിൽ വിടാതെ കാണേണ്ടത് തന്നെയാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ. ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന കോട്ടയത്തെ പ്രധാന വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം.

These Are The Must Visit Waterfalls In Kottayam

മര്‍മല വെള്ളച്ചാട്ടം

പിടിച്ചുനിർത്തിക്കളയുന്ന വന്യമായ സൗന്ദര്യമാണ് മർമല അരുവി വെള്ളച്ചാട്ടത്തിന്‍റേത്.വഴിയില്ലാ വഴികളിലൂടെ കയറി, ഒറ്റയടിപ്പാത താണ്ടി, പാറക്കൂട്ടങ്ങൾ കടന്നെത്തി നിൽക്കുന്ന മാർമല അരുവിയുടെ ഭംഗി വാക്കുകളില്‍ ഒതുക്കാനാവില്ല. മുകളിൽ കാട്ടിൽനിന്നും താഴേക്ക് പാറക്കെട്ടുകളിലൂടെ,പാറക്കെട്ടുകളിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അപകടകാരി കൂടിയാണ്.

കനത്ത മഴയുള്ള സമയത്ത് പോകാതിരിക്കുവാൻ ശ്രദ്ധിക്കണം. ഒഴുക്കുള്ളപ്പോൾ പാറക്കെട്ടുകളിൽ കയറുന്നത് തെന്നുവാൻ ഇടയാക്കും. വെള്ളം ഒഴുകുന്നത് പാറക്കെട്ടുകളിലൂടെ ആയതിനാല്‍ മുന്നറിയിപ്പുകൾ അവഗണിക്കരുത്. ഈരാറ്റുപേട്ടയിൽ നിന്ന് തീക്കോയിലെത്തി-മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മർമല വെള്ളച്ചാട്ടത്തിലേക്ക് വരാം. റബറും കൈതയും നിറഞ്ഞ തോട്ടങ്ങള്‍ക്കു നടുവിലൂടെ, അധികമാരും സഞ്ചരിക്കാത്ത വഴിയാണ് ഇവിടേക്കുള്ളത്.

Marmala Falls

കട്ടിക്കയം വെള്ളച്ചാട്ടം

ഇല്ലിക്കൽ കല്ല് കയറുവാൻ പോകുന്ന സഞ്ചാരികൾക്ക് പോകുവാൻ പറ്റിയ വെള്ളച്ചാട്ടമാണ് കട്ടിക്കയം വെള്ളച്ചാട്ടം. ഈരാറ്റുപേട്ടയിൽ നിന്നും 16 കിലോമീറ്റർ അകലെയും ഇല്ലിക്കൽ കല്ലിൽ നിന്ന് പത്തു കിലോമീറ്റർ അകലെയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. മിക്ക സമയത്തും വെള്ളം കാണുമെങ്കിലും ഇതിന്‍റം ഭംഗി കാണുവാൻ മഴക്കാലത്ത് തന്നെ വരണം. കുറച്ചു നടന്നും കയറ്റം കയറിയുമേ ഇവിടേക്ക് എത്താനാകൂ. തൊടുപുഴയിൽ നിന്ന് മേച്ചാൽ-മേലുകാവ്- ഇല്ലിക്കൽകല്ല്- കട്ടിക്കയം വഴി ഇവിടേക്ക് വരാം.

കൊട്ടത്താവളം വെള്ളച്ചാട്ടം

കോട്ടയം പൂഞ്ഞാറിന് സമീപം സ്ഥിതി ചെയ്യുന്ന അറിയപ്പെടാത്ത മറ്റൊരു വെള്ളച്ചാട്ടമാണ് കൊട്ടത്താവളം വെള്ളച്ചാട്ടം. മീനച്ചിലാറിൽ ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടം പൂഞ്ഞാർ തെക്കേക്കരയിൽ അടിവാരം എന്ന സ്ഥലത്താണുള്ളത്. കാടിനുള്ളിലൂടെ സാമാന്യം ഭേദപ്പെട്ട ഒരു ട്രക്കിങ്ങും സാഹസികമായ വഴികളിലൂടെയുള്ള നടത്തവും കഴിഞ്ഞേ ഇവിടെ എത്തുകയുള്ളൂ. പൂഞ്ഞാറിൽ നിന്ന് അടിവാരത്തേയ്ക്ക് 8 കിലോമീറ്റർ ദൂരമുണ്ട്.

waterfalls in kottayam

കടുവാപ്പുഴ വെള്ളച്ചാട്ടം

മൂന്നിലവ് ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന കടുവാപ്പുഴ വെള്ളച്ചാട്ടവും അധികമാർക്കും അറിയുന്ന ഇടമല്ല. ഇവിടേക്കുള്ള വഴിയിൽ മനോഹരമായ ഒരു പാലവും ചെറിയ വെള്ളച്ചാട്ടങ്ങളും ഉറവകളുമുണ്ട്. ഫോട്ടോ ഷൂട്ട് നടത്തുവാൻ പറ്റിയ ഇവിടെ വരുമ്പോൾ ഇല്ലിക്കൽ കല്ല് കൂടി പോകുന്ന വിധത്തിൽ പ്ലാൻ ചെയ്യാം. ഈരാറ്റുപേട്ട-മുട്ടം റോഡിൽ 15 മിനിറ്റാണ് ഇവിടേക്കുള്ള ദൂരം.

pampanal

പാമ്പനാൽ വെള്ളച്ചാട്ടം

കോട്ടയത്ത് പാലായ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന പാമ്പനാൽ വെള്ളച്ചാട്ടം സഞ്ചാരികളുടെ ഹോട്ട് ലിസ്റ്റിൽ ഇടം കിട്ടിയിട്ടില്ലാത്ത ഇടമാണ്. എന്നിരുന്നാലും കുട്ടികൾ ഉള്‍പ്പെടെയുള്ളവർ സ്ഥിരമായി ഇവിടേക്ക് വരുന്നു. 50 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മഴക്കാലമായാൽ ആർത്തലച്ചു പതിക്കുന്ന സ്വരം ദൂരെ നിന്നേ കേൾക്കാം. പാലാ - തൊടുപുഴ റൂട്ടിൽ മാനത്തൂർ സ്‌കൂൾ ജങ്‌ഷനിൽ നിന്നും മണിയാക്കുംപാറ റൂട്ടിൽ 2km സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിലെത്താം.

അരുവിക്കച്ചാൽ വെള്ളച്ചാട്ടം

കോട്ടയത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണെങ്കിലും അധികമാർക്കും അറിയുന്ന ഒന്നല്ല അരുവിക്കച്ചാൽ വെള്ളച്ചാട്ടം. 235 അടി ഉയരത്തിൽ നിന്നു താഴേക്ക് പതിക്കുന്ന ഇത് ഇത്തിരി ഭീകരനാണെങ്കിലും സുരക്ഷിതമായി ഇറങ്ങുവാനും കുളിക്കുവാനും സാധിക്കുന്ന വെള്ളച്ചാട്ടമാണിത്. മഴപെയ്താൽ പിന്നെ ഇവിടുത്തുകാരുടെ നേരംപോക്ക് വെള്ളച്ചാട്ടമാണ്.

 aruvikachal waterfalls

കുട്ടികൾക്കും പേടിയില്ലാതെ വെള്ളത്തിലിറങ്ങാം. വേനൽക്കാലത്ത് ഏകദേശം നാല് മാസത്തോളം സമയം കാര്യമായ നീരൊഴുക്ക് ഇവിടെ കാണില്ല. ഈരാറ്റുപേട്ട-പാതാമ്പുഴ റോഡിൽ പാതാമ്പുഴ ജംങ്ഷനിലെ പഞ്ചായത്ത് റോഡ് വഴി അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് വരാം. കോട്ടയം ജില്ലക്കാർ തന്നെയാണ് ഇവിടേക്ക് എത്തുന്നവരിൽ അധികവും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+