ഹൈന്ദ വിശ്വാസങ്ങളുടെ അറിയപ്പെടാത്ത കഥകളുടെ വാതിൽ തുറക്കുന്ന കമ്പോഡിയ, ഒന്നുമില്ലായ്മയിൽ നിന്നും ഉയർത്തെഴുന്നേറ്റ വിയറ്റ്നാം, പ്രകൃതിയോട് ചേർന്നു കിടക്കുന്ന, രസകരമായ കാഴ്ചകളൊരുക്കുന്ന ലാവോസ്.. ഇങ്ങനെ ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന കാഴ്ചകളാണ് സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളുടെ പ്രത്യേകത. ഈ കാഴ്ചകളൊക്കെ കാണമെന്നാഗ്രമുണ്ടെങ്കിലും ഓരോ രാജ്യങ്ങളും കണ്ടുവരികയെന്നത് സാധാരണ സഞ്ചാരികൾക്ക് എളുപ്പമല്ല. ഇങ്ങനെയൊരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഐആർസിടിസി ഒരു യാത്ര ഒരുക്കുന്നുണ്ട്.
അയോധ്യ ടു അംഗോർ വാട്ട് സമ്മർ ഡിലൈറ്റ് (NLO13) എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജിൽ വിയന്റിയൻ (ലാവോസ്), ഹനോയ് , ഹോ ചി മിൻ (വിയറ്റ്നാം) , സീം റീപ്പ് (കംബോഡിയ) തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന കാഴ്ചകളാണ് സന്ദർശിക്കുന്നത്. മെയ് 19ന് ആരംഭിക്കുന്ന യാത്ര 9 പകലും പത്ത് രാത്രിയും പിന്നിട്ട് 28ന് തിരികെയെത്തും.

ലക്നൗ വിമാനത്താവളത്തിൽ നിന്നും മെയ് 19ന് രാത്രി 8.00 മണിക്ക് എയര്‍ ഏഷ്യ വിമാനത്തിൽ ബാങ്കോട്ട് വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കും. മെയ് 20 രാത്രി 12.55ന് ബാങ്കോക്കിലെത്തിയ ശേഷം രാവിലെ 5.00 മണിക്കാണ് വിയറ്റ്നാമിലേക്കുള്ള വിമാനം. 7.25ന് വിയറ്റ്നാമിലെത്തും. തുടർന്ന് ഹോട്ടലിലേക്ക് മാറി, വിശ്രമിച്ച ശേഷം യാത്രകൾ ആരംഭിക്കും. ഫാ ദറ്റ് ലംഗ്, വാട്ട് സിസാകേത് ക്ഷേത്രം, വാട്ട് പ്രാകിയോ, കോപ്പ് സെന്റർ (മ്യൂസിയം) , ബുദ്ധ പാർക്ക് എന്നിവിടങ്ങളാണ് ഈ ദിവസം കാണുന്നത്.
മൂന്നാമത്തെ ദിവസം ഹാനോയിലേക്കാണ് പോകുന്നത്. ഉച്ചയ്ക്ക് 2.20ന് പുറപ്പെടുന്ന വിമാനം 3.30ന് ഹാനോയിലെത്തും. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഹോട്ടലിലെത്തിയ ശേഷം അന്നത്തെ യാത്രകളിലേക്ക് കടക്കും. വിയറ്റ്നാമിലെ ആദ്യ സർവ്വകലാശാലയാ ടെംപിൾ ഓഫ് ലിറ്ററേച്ചർ, ഹനോയ് ട്രാൻ ക്വോക്ക് പഗോഡ, വെസ്റ്റ് ലേക്ക്, ഹാനോയ് ഓൾഡ് ക്വാർട്ടർ എന്നിവിടങ്ങൾ കാണും. എൻഗോക് സൺ ടെമ്പിൾ , ഹോൻ കീം തടാവൺ പില്ലർ പഗോഡ, ഡോങ് സുവാൻ മാർക്കറ്റ്,ഹാങ് ഗായ് ഷോപ്പിംഗ് സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും.

നാലാം ദിവസം വിയറ്റ്നാമിലെ പ്രസിദ്ധമായ ക്രൂസ് റൈഡ് യാത്രയ്ക്കുള്ളതാണ്.ഹോട്ടലിൽ നിന്നിറങ്ങി മറ്റു നടപടികളൊക്കെ പൂർത്തിയാക്കിയ ശേഷം 12.45ന് ക്രൂസിലേക്ക് കയറും. ബൈ ടു ലോംഗ് ബേയിലേക്കുള്ള യാത്രയിൽ വിയറ്റ്നാമീസ് രുചികൾ പരിചയപ്പെടാം. ക്യാപ് ലാ ദ്വീപിൽ കയാക്കിംഗ് ചെയ്യാം. അഞ്ചരയോടെ തിരികെ ബോട്ടിലേക്ക് സൺസെറ്റ് പാർട്ടി ആസ്വദിക്കാനായി മടങ്ങുന്നു. രാത്രി ക്രൂസിലായിരിക്കും ചിലവിടുന്നത്.
അഞ്ചാം ദിവസംകൂടുതൽ യാത്രകളുടെയും കാഴ്ചകളുടെയും ദിവസമാണ്. തീൻ കാൻ സൺ ഗുഹയാണ് ഇന്നത്ത ആദ്യ കാഴ്ച. തിരികെ ബോട്ടിലെത്തിയ ശേഷം നെം ക്യൂൺ എന്ന വിയറ്റ്നാമി വിഭവം തയ്യാറാക്കാൻ നിങ്ങളെ പഠിപ്പിക്കും, ബോട്ടിൽ പരമ്പരാഗത വിയറ്റ്നാമീസ് ഉച്ചഭക്ഷണം ഒരുക്കിയിക്കും, തുടർന്ന് ഹാ ലോംഗ് ക്രൂയിസ് പോർട്ടിൽ എത്തി ഹാനോയിലേക്ക് പോകും. പ്രാദേശിക ഹനോയി മാർക്കറ്റ് പര്യവേക്ഷണം ചെയ്യുന്നതിനായി ഈ ദിവസം ഉപയോഗപ്പെടുത്താം.
ആറാം ദിവസം ഹോചിമിനിലേക്ക് പോകും. 9.30ന് നിങ്ങൾ ഹോചിമിൻ വിമാനത്താവളത്തിലെത്തി ഉച്ചയോടെ യാത്രകൾ തുടങ്ങും. വിയറ്റ്നാം യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന കു ചി ടണൽ (Cu Chi Tunnels, യുദ്ധത്തിന്റെ ഭീകരത എന്താണെന്നു കൺമുന്നിലെത്തിക്കുന്ന വാർ മ്യൂസിയം, ചൈനാ ടൗൺ, ബിൻ ടായ് മാർക്കറ്റ് എന്നിവിടങ്ങളും സന്ദർശിക്കും. വിയറ്റ്നാമിന്‍റെ ചരിത്രവും പാരമ്പര്യവും രീതികളും വാസ്തുവിദ്യയുമെല്ലാം മനസ്സിലാക്കുവാൻ ഒറ്റദിവസത്തെ യാത്ര സഹായിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ പഴയ ഹെഡ് ക്വാർട്ടേഴ്സായ ഇന്‍ഡിപെൻജൻസ് പാലസും ഈ ദിവസം സന്ദർശിക്കും.

ഏഴാം ദിവസം മെകോംഗ് ഡെൽറ്റയാണ് സന്ദർശിക്കുന്നത്. മെകോംഗ് നദി ക്രൂയിസ്, ഗ്രാമ സന്ദർശനം, അവരുടെ ജീവിതരീതികൾ തുടങ്ങിയവ മനസ്സിലാക്കാം. എട്ടാം ദിവസം സിയം റീപ്പിലേക്ക് ബസില് പുറപ്പെടും. വൈകിട്ടവിടെയെത്തി ലോക്കൽ മാർക്കറ്റ് സന്ദർശിക്കുവാനും സൗകര്യമുണ്ടായിരിക്കും. ഒൻപതാം ദിവസം
അംഗോർവാട്ട് ക്ഷേത്രം, ബയോൺ ക്ഷേത്രം, കോംപോങ് ഫുൽക് ഫ്ലോട്ടിങ് ഗ്രാമം, ബാഫൂൺ ക്ഷേത്രം,ടോൺ സാപ്പ് തടാകം തുടങ്ങിയവ സന്ദർശിക്കാം. ആ ദിവസത്തിൽ കംബോഡിയയിലെ പ്രധാന ആകർഷണങ്ങളെല്ലാം ഉൾപ്പെടും.
പത്താം ദിവസം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌ത് എയർപോർട്ടിലേക്ക് സീം റീപ്പിൽ നിന്ന് 11:55 ന് ഫ്ലൈറ്റിൽ കയറി 13:00 മണിക്ക് ബാങ്കോക്കിലെത്തി, 16:35 ന് ബാങ്കോക്കിൽ നിന്ന് അടുത്ത ഫ്ലൈറ്റ് കയറി 19:00 ന് ലഖ്‌നൗവിൽ തിരികെയെത്തും.

കംഫർട്ട് ക്ലാസിലാണ് യാത്ര. സിംഗിൾ ഒക്യൂപൻസിയിൽ 200800 രൂപയും ഡബിൾ ഒക്യുപൻസിയിൽ 155400 രൂപയും ട്രിപ്പിള്‍ ഒക്യുപൻസിയിൽ 155400 രൂപയും 5-11 പ്രായത്തിൽ എക്സ്ട്രാ ബെഡ് ആവശ്യമുള്ളവർക്ക് 140200 രൂപയും ബെഡ് ആവശ്യമില്ലാത്തവർക്ക് 124700 രൂപയും ആണ് നിരക്ക്. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ബുക്കിങ് ഐആർസിടിസി കൗണ്ടറിൽ നേരിട്ട് നടത്തണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











