ആകാശ കൗതുകങ്ങളാണ് സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും. എന്നാൽ ശാസ്ത്രത്തിനു മാത്രമല്ല, വിശ്വാസികൾക്കും ഓരോ ഗ്രഹണവും വളരെ പ്രധാനപ്പെട്ടതാണ്.
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ആത്മീയപരമായും ജ്യോതിഷപരമായും ഗ്രഹണം ബന്ധപ്പെട്ടിരിക്കുന്നു. തീർത്തും അശുഭകരമായ സമയമായാണ് ഗ്രഹണത്തെ പുരാണങ്ങളും വിശ്വാസങ്ങളും കണക്കാക്കുന്നത്. നല്ല കാര്യങ്ങൾ ചെയ്യുന്നതിനും പുറത്തിറങ്ങുന്നതിനുമെല്ലാം പല വിലക്കുകളും ഇന്നും ചെറുതെങ്കിലും സമൂഹത്തിൽ നിലനിൽക്കുന്നു.
ക്ഷേത്രങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അപൂർവ്വം ചില ക്ഷേത്രങ്ങളൊഴികെ രാജ്യത്തെ ബാക്കി എല്ലാ ക്ഷേത്രങ്ങളും ഗ്രഹണസമയത്ത് അടച്ചിടുകയാണ് പതിവ്. പതിവു പൂജകളോ കർമ്മങ്ങളോ ഈ സമയത്ത് നടത്തില്ലെന്നു മാത്രമല്ല, ഗ്രഹണം കഴിഞ്ഞു മാത്രമേ പൂജകൾക്കും പ്രാർത്ഥനകൾക്കുമായി ക്ഷേത്രം തുറന്നുകൊടുക്കുകയുമുള്ളൂ. ഇതിനു പിന്നിൽ ശക്തമായ പല വിശ്വാസങ്ങളും നിലനിൽക്കുന്നുമുണ്ട്.

PC: Alexander Andrews
ഗ്രഹണം നല്ല കാര്യങ്ങൾക്ക് യോജിച്ച സമയം അല്ലാത്തതിനാൽ ക്ഷേത്രങ്ങളിൽ ഈ സമയം പൂജകളൊന്നുംതന്നെ നടത്തില്ല, പലയിടങ്ങളിലും ഗ്രഹണസമയത്ത് വിഗ്രഹങ്ങൾ പൊതിഞ്ഞുവയ്ക്കുന്നതും ഗ്രഹണശേഷം കലശവും അഭിഷേകവും നടത്തുന്നതും കണ്ടുവരുന്നു. ഗ്രഹണം നടക്കുമ്പോൾ വിശ്വാസികൾ ക്ഷേത്രത്തിനുള്ളിൽ നിൽക്കുന്നതിനെയും ഒട്ടും പ്രോത്സാഹിപ്പിക്കാറില്ല.
എന്തുകൊണ്ടാണ് ഗ്രഹണ സമയത്ത് ക്ഷേത്രങ്ങൾ അടച്ചിടുന്നത് എന്നു പറയുന്നതിനു മുൻപ് ക്ഷേത്രത്തിലെ ഊർജത്തെക്കുറിച്ച് മനസ്സിലാക്കാം. ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങൾ പുറത്തേയ്ക്ക് ഊർജം പ്രവഹിപ്പിക്കുന്നു എന്നാണല്ലോ വിശ്വാസം. ക്ഷേത്രത്തിനുള്ളില് നിൽക്കുമ്പോൾ വിശ്വാസികൾക്ക് ഈ പോസിറ്റീവ് എനർജി ലഭിക്കുന്നു. ഇത് അവരെ വിശുദ്ധീകരിക്കുകയും ചെയ്യുമത്രെ.

എന്നാൽ ഗ്രഹണം സംഭവിക്കുമ്പോൾ നെഗറ്റീവ് എനർജിയാണത്രെ പ്രവഹിക്കുന്നത്. ഇത് വിഗ്രഹങ്ങളുടെ ശക്തിയെ തടസ്സപ്പെടുത്തുമെന്നും അതിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതിനാൽ ഈ ഊർജം വിഗ്രഹത്തിലേക്ക് വരാതിരിക്കുവാനായി വാതിലുകൾ അടയ്ക്കുമത്രെ. രാഹു-കേതു വിശ്വാസങ്ങളും ഗ്രഹണസമയത്ത് ക്ഷേത്രങ്ങൾ അടച്ചിടുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. ക്ഷേത്രത്തിലെ ഊർജം വിശ്വാസികളെയും ബാധിക്കുമെന്നതിനാലാണ് ഗ്രഹണസമയത്ത് അവരെ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ അനുവദിക്കാത്തത്. ചിലയിടങ്ങളിൽ ഗ്രഹണം നടക്കുന്ന ദിവസം മുഴുവനും പൂജകൾ ചെയ്യുന്നതിനും വിലക്കുണ്ട്.
ക്ഷേത്രങ്ങളിൽ മാത്രമല്ല, വീടുകളിലും ഈ ദിവസം പൂജകളും മറ്റും ചെയ്യാറില്ല. വീട്ടിലെ പൂജാമുറിയിലെ വിഗ്രഹങ്ങളും ഗ്രഹണസമയത്ത് തുണികൊണ്ടു മൂടുന്ന പതിവ് പലയിടത്തും ഉണ്ട്. ഗ്രഹണം നടക്കുന്ന സമയത്തെ മാറ്റങ്ങൾ ജീവജാലങ്ങളെ പല തരത്തിൽ ബാധിക്കുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ ചന്ദ്രഗ്രഹണം കൂടൂതൽ ദോഷഫലങ്ങൾ കൊണ്ടുവരുന്നു എന്നാണ് പറയപ്പെടുന്നത്.
2023 ലെ ആദ്യ ചന്ദ്രഗ്രഹണം മെയ് അഞ്ചാം തിയതി നടക്കും. ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈമിൽ മേയ് അഞ്ചാം തിയതി രാവിലെ 10.1ന് തുടങ്ങുന്ന ചന്ദ്രഗ്രഹണം 12.22ന് (EST) അതിന്‍റെ പരമാവധി ഗ്രഹണത്തിൽ എത്തും. തുടർന്ന് 14.31 (EST)യിൽ ചന്ദ്രഗ്രഹണം അവസാനിക്കും. 4 മണിക്കൂർ 18 മിനിറ്റാണ് പരമാവധി ദൈർഘ്യം. ഇന്ത്യയിൽ നിന്നുള്ളവർക്ക് മേയ് 5ന് രാത്രി 8.44 മുതൽ മെയ് 6 പുലര്‍ച്ചെ 1.00 am വരെ ഇത് കാണാം.
പെനംബ്രൽ ചന്ദ്രഗ്രഹണം അഥവാ അല്‍പഛായ ചന്ദ്രഗ്രഹണം ആണ് മേയ് അഞ്ചിന് സംഭവിക്കുന്നത്. പേരുപോലെ തന്നെ ഭാഗികമായി നിഴൽ മൂടിയ ഒരു ഗ്രഹണമായിരിക്കും ഇത്. യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, പസഫിക്, അറ്റ്ലാന്‍റിക്, ഇന്ത്യൻ ഓഷ്യൻ, അന്‍റാർട്ടിക്ക എന്നിവിടങ്ങൾ ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും.

തെളിച്ചമുള്ള ആകാശമാണെങ്കിൽ ബാംഗ്ലൂരിലും ഡൽഹിയിലും ഇത് വ്യക്തമായി കാണാം. ബെംഗളുരുവില്‍ മെയ് അഞ്ചിന് 20:44:11 ന് തുടങ്ങുന്ന ഗ്രഹണം 22:52:59 ന് അതിന്റെ പരമാവധിയിൽ എത്തുകയും മേയ് ആറ് പുലർച്ചെ 01:01:45 ന് അവസാനിക്കുകയും ചെയ്യും ഈ സമയം ചന്ദ്രൻ ചക്രവാളത്തിന് മുകളിലായതിനാൽ ഇവിടെ ഗ്രഹണം മുഴുവനായും ദൃശ്യമാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












