പാസ്പോര്ട്ട് സിസ്റ്റം ലോകത്തിൻ ആരംഭിച്ച് നൂറു വർഷത്തിന് മേലെ ആയിട്ടുണ്ടാവും, നിങ്ങളുടെ ദേശീയ തെളിയിക്കുന്ന തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് വിദേശ യാത്രകളിലാണ് ആവശ്യം വരുന്നത്. രാജ്യാന്തര തലത്തിൽ ഇടപെടുന്ന ഉയർന്ന ഉദ്യോഗസ്ഥരോ പ്രസിഡന്‍റോ പ്രധാമന്ത്രിയോ ഒക്കെ ആണെങ്കിൽ അവർക്ക് ഡിപ്ലോമാറ്റിക് പാസ്പോർട്ട് ആണുള്ളത്. എന്നാൽ ഇതൊന്നുമില്ലാതെ ലോകം മുഴുവൻ ഒരു തടസ്സവും കൂടാതെ യാത്ര ചെയ്യുവാൻ കഴിയുന്ന മൂന്ന് പേരുണ്ട്.
പാസ്പോര്‍ട്ടിൽ വ്യത്യാസമുണ്ടാകുമെങ്കിലും പ്രധാനമന്ത്രി മുതൽ സാധാരണ ആൾക്കാർ വരെ വിദേശയാത്ര പോകുമ്പോൾ പാസ്പോര്‌ട്ട് നിർബന്ധമാണ്. എന്നാൽ ലോകത്തിലെ 200 ൽ അധികം രാജ്യങ്ങളിലും പാസ്പോർട് ഇല്ലാതെ സന്ദർശിക്കുവാൻ കഴിയുന്ന ഈ മൂന്ന് പേർ ആരാണെന്നല്ലേ? പല ഉത്തരങ്ങളും ഇപ്പോൾ മനസ്സിലുണ്ടാകും. അമേരിക്കൽ പ്രസിഡന്‍റ് മുതൽ പല ഉത്തരങ്ങളും മനസിലല്ലേ? നോക്കാം.

ബ്രിട്ടന്‍റെ രാജാവ്, ജപ്പാന്‍റ രാജാവും രാജ്ഞിയും എന്നീ മൂന്നു പേർക്കാണ് പാസ്പോർട്ട് ഇല്ലാതെ ഓരോ രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുന്നതെന്ന് ഡിഎൻ എ ഇന്ത്യ റിപ്പോർട്ട് ചെയ്തു. ചാൾസ് മൂന്നാമൻ രാജാവാകുന്നതിന് മുൻപ് എലിസബത്ത് രാജ്ഞിക്കായിരുന്നു ഈ സവിശേഷാധികാരം ഉണ്ടായിരുന്നത്.
എലിസബത്ത് രാജ്‍ഞിയുടെ കാലശേഷം ചാൾസ് രാജകുമാർ ബ്രിട്ടന്റെ രാജാവായി അവരോധിക്കപ്പെട്ടതിനു ശേഷം ഉടൻ തന്നെ അദ്ദേഹത്തിന്റെ സെക്രട്ടറി വിദേശകാര്യ മന്ത്രാലയം വഴി എല്ലാ രാജ്യങ്ങൾക്കും ഇപ്പോൾ ചാൾസ് ബ്രിട്ടനിലെ രാജാവാണെന്നും നിയന്ത്രണങ്ങളില്ലാതെ പൂർണ്ണ ബഹുമാനത്തോടെ എവിടെയും യാത്ര ചെയ്യാൻ അനുവദിക്കണമെന്നും ഡോക്യുമെന്‍ററി സന്ദേശം അയച്ചുവെന്നാണ് റിപ്പോർട്ട്.

അതേ സമയം ജപ്പാനിലെ രാജാവിനും രാജ്ഞിക്കും വിദേശത്തേക്ക് പോകുമ്പോൾ അവർക്ക് പാസ്‌പോർട്ട് ആവശ്യമില്ല എന്ന രീതി 1971-ൽ ആണ് ആരംഭിച്ചത്. ഇതിനായി ജപ്പാനിലെ വിദേശകാര്യ മന്ത്രാലയം പ്രത്യേക ക്രമീകരണങ്ങൾ നടത്തിയതായാണ് നയതന്ത്ര രേഖകൾ കാണിക്കുന്നത്. ഇപ്പോൾ ഹിരോനോമിയ നരുഹിതോ ജപ്പാന്റെ ചക്രവർത്തിയും അദ്ദേഹത്തിന്റെ ഭാര്യ മസാക്കോ ഒവാഡ രാജ്ഞിയുമാണ്.
തങ്ങളുടെ ചക്രവർത്തിക്കും ചക്രവർത്തിനിക്കും പാസ്‌പോർട്ട് ഇല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് വരാൻ അനുമതിയുണ്ടെന്ന് പറഞ്ഞുകൊണ്ട് ജപ്പാൻ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഔദ്യോഗിക കത്ത് അയക്കുന്ന രീതിയുമുണ്ട്.
രാജ്യങ്ങളുടെ തലവന്മാർ വിദേശ രാജ്യത്ത് പോകുമ്പോൾ
മുകളിൽ പറഞ്ഞ മൂന്നു പേരൊഴികെ, ഏതു രാജ്യത്തിന്‍റെ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആയാൽ പോലും അവർ പാസ്പോര്‍ട്ട് കരുതണം. ഇവരുടേത് ഡിപ്ലോമാറ്റിക് പാസ്പോർട്ട് അഥവാ ടൈപ് ഡി പാസ്പോര്‍ട്ട് ആണ്. സാധാരണ ആളുകൾക്ക് വിദേശയാത്രയിൽ ഡിപ്പാർട്ട്‌മെന്റിന്റെ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകേണ്ടതു പോലുള്ള നടപടിക്രമങ്ങളൊന്നും ഇവർക്കു വേണ്ടെന്ന് മാത്രമല്ല, പ്രത്യേകാവകാശങ്ങളും ഇവർക്കുണ്ടായിരിക്കും. മാത്രമല്ല, സുരക്ഷാ പരിശോധനകള് പോലുള്ളവയും ഇവർക്കുണ്ടായിരിക്കില്ല. ഇന്ത്യയിൽ, ഈ പദവി പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർക്ക് ലഭ്യമാണ്.
എന്താണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട്
''ഉന്നത റാങ്കിലുള്ള ഇന്ത്യൻ ഗവണ്മെന്റ് ഉദ്യോഗസ്ഥർ മുതലായ ഡിപ്ലോമാറ്റുകൾക്ക് ലഭ്യമാക്കുന്ന പാസ്പോർട്ടാണിത്. "ടൈപ് ഡി(Type D)" പാസ്പോർട്ട് എന്ന് ഇത് അറിയപ്പെടുന്നു. ഡിപ്ലോമാറ്റ് എന്നതിന്റെ സൂചകമാണ് ഡി(D)'' എന്നാണ് വിക്കിപീഡിയ ഇതിനു നല്കുന്ന നിർവചനം. സർക്കാർ ആവശ്യങ്ങൾക്കായി വിദേശ യാത്ര നടത്തുന്ന ഉദ്യോഗസ്ഥർക്കും നയതന്ത്രജ്ഞർക്കും ഈ പാസ്പോർട്ട് ആണുള്ളത്.

സാധാരണ പാസ്പോർട്ടിന്റെ കവറിന് കടുംനീല നിറമാണെങ്കിൽ നയതന്ത്ര പാസ്‌പോർട്ടിന് മെറൂൺ കവർ ആണുള്ളത്. 28 പേജകളാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ടിനുള്ളത്. മാത്രമല്ല, അഞ്ച് വർഷമോ അതിൽ കുറവോ ആയിരിക്കും ഇതിൻരെ കാലാവധി. ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ഡൽഹിയിലെ പട്യാല ഹൗസിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (പിഎസ്പി) ഡിവിഷനിൽ മാത്രമാണെന്നാണ് വിവരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











