Search
  • Follow NativePlanet
Share
» »മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിക്കാൻ 5 കാരണങ്ങൾ

മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിക്കാൻ 5 കാരണങ്ങൾ

By Maneesh

സുന്ദരമായ ബീച്ചിലൂടെ കാമുകിയെ പുറകിൽ ഇരുത്തി ബൈക്കിൽ യാത്ര ചെയ്യുന്ന നായകന്മാരെ സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട്. വളരെ റോമാന്റിക്കായി ഇങ്ങനെ യാത്ര ചെയ്യാൻ പറ്റിയ അധികം ബീച്ചുകളൊന്നും ഇന്ത്യയിൽ ഇല്ലാ. എന്നാൽ നമ്മുടെ കേരളത്തിലെ മുഴപ്പിലങ്ങാട് ബീച്ചിലൂടെ കിലോമീറ്ററോളം ബൈക്കിൽ യാത്ര ചെയ്യാം. അതുകൊണ്ടാണല്ലോ മുഴപ്പിലങ്ങാട് ബീച്ച് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ച് എന്ന് അറിയപ്പെടാൻ കാരണം.

കണ്ണൂരിനും തലശ്ശേരിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട്ടേക്ക് യാത്ര ചെയ്യാൻ ഇതാ 6 കാരണങ്ങൾ.

കടൽത്തീരത്തൂടെ ഡ്രൈ‌വ് ചെയ്യാം

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ചിലൂടെ ഡ്രൈവ് ചെയ്യാം എന്നതാണ് മുഴപ്പിലങ്ങാട്ടേക്ക് സഞ്ചാരികളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദേശീയപാതയ്ക്ക് സമാന്തരമായി 4 കിലോമീറ്റർ നീളത്തിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിക്കാൻ 5 കാരണങ്ങൾ

Photo Courtesy: Sebasteen anand

അത്ഭുത ദ്വീപ് തേടി യാത്ര പോകാം

മുഴപ്പിലങ്ങാട് ബീച്ചിൽ നിന്ന് അധികം വിദൂരത്ത് അല്ലാതെ സുന്ദരമായ ഒരു ദ്വീപ് സ്ഥിതി ചെയ്യുന്നുണ്ട്. ധർമ്മടം തുരുത്തെന്ന പേരിൽ തദ്ദേശീയരുടെ ഇടയിൽ പ്രസിദ്ധമാണ് ഈ ദ്വീപ്.

മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിക്കാൻ 5 കാരണങ്ങൾ

Photo Courtesy: Rijin

സാഹസികരാകാൻ അവസരം

പാരഗ്ലൈഡിംഗ്, പാരസെയിലിംഗ്, പവർ ബോട്ടിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മുഴപ്പിലങ്ങാട് ബീച്ച്.

മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിക്കാൻ 5 കാരണങ്ങൾ

Photo Courtesy: Goutham Mohandas

നീന്തി നീന്തി നിരാടാം

കടലിലിൽ ഇറങ്ങാനും കടലിൽ കുളിക്കാനും പറ്റിയ സ്ഥലം കൂടിയാണ് മുഴപ്പിലങ്ങാട് ബീച്ച്. അധികം ശക്തിയില്ലാത്ത തിരമാലകളാണ് മുഴപ്പിലങ്ങാട്ട് ബീച്ചിൽ ഭയം കൂടാതെ കടലിൽ ഇറങ്ങാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്.

മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിക്കാൻ 5 കാരണങ്ങൾ

Photo Courtesy: Rijin

തലശ്ശേരി ബിരിയാണി രുചിക്കാം

തലശ്ശേരിക്ക് സമീപത്തായാണ് മുഴപ്പിലങ്ങാട് ബീച്ച് സ്ഥിതിചെയ്യുന്നത് എന്നതിനാൽ തലശ്ശേരി ബിരിയാണി രുചിക്കാനും. അതുപോലെ തന്നെ പല വിധത്തിലുള്ള മലബാർ വിഭവങ്ങൾ ആസ്വദിക്കാനുമുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kannur beaches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+