സ്ത്രീകള്‍ അതിലെ പോട്ടെ
ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നിരവധി വനിതാ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ഗോവ. അതിനാല്‍ പലതരത്തിലുള്ള വേഷങ്ങളിലായിരിക്കും വരിക. ആ വസ്ത്രങ്ങള്‍ മോശമാണെന്ന് കരുതരുത്. അവരെ തുറിച്ച് നോക്കരുത്.
Photo Courtesy: Andrew Miller
ഫോട്ടോ എടുത്തോളു പക്ഷെ
ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗമാണ് ഗോവ. നിങ്ങള്‍ക്ക് എവിടെ നിന്നും യഥേഷ്ടം ഫോട്ടെയെടുക്കാം. എന്നാല്‍ ഗോവയിലെ സ്ത്രീകളുടെ ഫോട്ടോ അവരുടെ അനുവാദമില്ലാതെ എടുക്കരുത്. സ്ത്രീകള്‍ നിങ്ങള്‍ക്ക് ഫോട്ടോയെടുക്കാനുള്ള വസ്തു അല്ലാ.
Photo Courtesy: Keating
നൈറ്റ് ക്ലബില്‍
നൈറ്റ് ക്ലബില്‍ വരുന്ന പെണ്‍കുട്ടികള്‍ പ്രോസ്റ്റിറ്റ്യൂഡുകളാണെന്ന് കരുതന്നവരുണ്ട്. അങ്ങനെ കരുതി അവരെ തൊടാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ വിവരമറിയും. നിങ്ങള്‍ക്ക് പരിചയമില്ലാത്ത പെണ്‍കുട്ടികളുടെ അടുത്ത് നിന്ന് മാറി നില്‍ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
മദ്യത്തിന് വിലക്കുറവാണ് പക്ഷേ
മുംബൈയില്‍ 380 രൂപ വിലകൊടുക്കേണ്ട ഓള്‍ഡ് മങ്ക് ഗോവയില്‍ 90 രൂപയ്ക്ക് കിട്ടും. മദ്യത്തിന് അത്രയ്ക്ക് വിലകുറവാണെന്ന് കരുതി. കുടിച്ച് മറ്റുള്ളവരുടെ മേല്‍ കുതിര കയറാന്‍ നോക്കരുത്.
ഡ്രൈവ് ചെയ്യരുത്
മദ്യപിച്ചതിന് ശേഷം ഡ്രൈവ് ചെയ്യുന്നത് ലോകത്ത് ഏത് റോഡിലും അപകടം ഉണ്ടാക്കും. ഗോവയിലെ റോഡുകളും അങ്ങനെ തന്നെ.
Photo Courtesy: Jaskirat Singh Bawa
ബീച്ചില്‍ പോകരുത്
മദ്യപിച്ച് ഫിറ്റായി കഴിഞ്ഞ് തിരമാല എണ്ണാമെന്ന് കരുതി ബീച്ചിലേക്ക് പോകരുത്. മരണം കടലില്‍ കാത്തിരിക്കുന്നുണ്ട്.
Photo Courtesy: Iain Tait
അലമ്പാക്കരുത്
മദ്യപിച്ച് നൈറ്റ് ക്ലബിലും മറ്റും പോയാല്‍ നിങ്ങളുടെ ഉള്ളിലെ റൗഡിസം പുറത്തെടുക്കരുത്. ഡി ജെയോട് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുമാത്രം പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ട് കാര്യങ്ങള്‍ അലമ്പാക്കരുത്.
വലിച്ചെറിയരുത്
നിങ്ങള്‍ ഗോവയില്‍ എത്താനുള്ള പ്രധാന കാരണം അതിന്റെ സൗന്ദര്യമാണ്. ഗോവയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ നിങ്ങള്‍ക്കും ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പാഴ്‌വസ്തുക്കള്‍ വലിച്ചെറിയാതെ നിശ്ചിത സ്ഥലത്ത് ഇടുക എന്നത് തന്നെ പ്രധാന കാര്യം.
സ്വര്‍ണാഭരങ്ങള്‍ വേണ്ട
ഗോവയിലേക്ക് വരുമ്പോള്‍ ആഭരങ്ങളുമായി വരേണ്ട. നിങ്ങളുടെ വിലയേറിയ വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
Photo Courtesy: epSos .de
ടാക്സി വിളിക്കാം പക്ഷേ
ഗോവയില്‍ ചെന്നാല്‍ ടാക്സി വിളിക്കെരുതെന്ന് പറയാം പറ്റില്ലാ. പക്ഷെ ടാക്സി വിളിക്കുന്നതിന് മുന്‍പ് ഇക്കാര്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
Photo Courtesy: Rajarshi MITRA
എന്ത് മീറ്റര്‍
ഗോവയില്‍ എത്തിയാല്‍ മിക്കവാറും ടാക്സിക്കാര്‍ നിങ്ങളുടെ മുന്നില്‍ വിനീത വിധേയനായ നിങ്ങള്‍ക്ക് എവിടെ പോകാനും ഞങ്ങള്‍ റെഡി എന്ന മട്ടില്‍ കാത്ത് നില്‍ക്കുന്നുണ്ടാകും. പക്ഷെ ടാക്സിയില്‍ കേറുന്നത് വരെയേ ഈ വിനയം കാണുകയുള്ളൂ. അതു കഴിഞ്ഞാല്‍ മീറ്ററും കാണുകയില്ലാ നിരക്കും കാണുകയില്ലാ. അവര്‍ പറയുന്ന ഒരു സംഖ്യ ലോണെണുത്ത് കൊടുക്കേണ്ടി വരും.
Photo Courtesy: yue
എന്തു ചെയ്യണം
പ്രീ പെയ്ഡ് ടാക്സിയുടെ സേവനം ഉപയോഗിക്കാം. അല്ലെങ്കില്‍ റെന്റ് എ കാര്‍ എടുക്കാം. ഇതിന്റെ നമ്പര്‍ പ്ലെയിറ്റ് കറുപ്പില്‍ മഞ്ഞ അക്ഷരങ്ങള്‍ തന്നെയാണെന്ന് നിങ്ങള്‍ ഉറപ്പുവരുത്തണം.
Photo Courtesy: Sean Ellis
ഓട്ടോ റിക്ഷ
ഓട്ടോ റിക്ഷയുടെ കാര്യവും കണക്കു തന്നെ. നിങ്ങളുടെ പോക്കറ്റ് കാലിയാക്കാന്‍ മറ്റൊരു വണ്ടിപിടിക്കേണ്ട കാര്യമില്ലാ. ബൈക്ക് ടാക്സി കുറച്ചുകൂടി ആശ്വാസമാണ്.
Photo Courtesy: Aaron C
ചവച്ചോളു തുപ്പരുത്
പാന്‍ ചവയ്ക്കുന്നത് നിങ്ങളുടെ ഒരു ശീലമാണെങ്കില്‍ ഗോവയില്‍ അത് വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. ചവച്ച് ചവച്ച് നിങ്ങള്‍ തുപ്പിയാല്‍ നാട്ടുകാരുടെ അടുവരെ കിട്ടാന്‍ സാധ്യതയുണ്ട്. പൊതുസ്ഥലത്ത് നിന്ന് പുകവലിക്കുന്നതും തുപ്പുന്നതും നിങ്ങള്‍ക്ക് പിഴവാങ്ങി തരുന്ന കുറ്റമാണ്.
Photo Courtesy: Herry Lawford