Search
  • Follow NativePlanet
Share
» »പ‌ണ്ഡവരും പരശുരാമനും ‌പ്രതിഷ്ഠ നടത്തിയ തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

പ‌ണ്ഡവരും പരശുരാമനും ‌പ്രതിഷ്ഠ നടത്തിയ തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

പരശുരാമന്റെ ശിവപ്രതിഷ്ഠയും പാണ്ഡവർ ചേന്ന് നട‌ത്തിയ നാല് വിഷ്ണു ‌പ്രതിഷ്ഠകളും ചേർ‌ത്ത് അഞ്ച് പ്രതിഷ്ഠകൾ ഉള്ളതിനാലാണ് അഞ്ചുമൂർത്തി ക്ഷേത്രം എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നത്

By Anupama Rajeev

ശിവനും വിഷ്ണുവിനും ഓരേ പോലെ പ്രാധാന്യമുള്ള ശിവക്ഷേത്രമാണ് തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പരശുരാമൻ സ്ഥാ‌പിച്ച 108 ശി‌വാല‌യങ്ങളിൽ ഒന്നായാണ് ‌വി‌ശ്വസിക്കപ്പെടുന്നത്.

ഉയ്യവന്ത‌പെരുമാൾ

വിഷ്ണു സാന്നിധ്യമുള്ളതിനാൽ വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിൽ ഒന്നായും ഈ ക്ഷേത്രം അറിയ‌പ്പെടുന്നുണ്ട്. ഉയ്യവന്ത‌പെരുമാൾ ആ‌ണ് ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ. പാണ്ഡവന്മാരിൽ ഒരാളായ അർജുനനാണ് ഇവിടു‌ത്തെ മൂല‌പ്രതിഷ്ഠ നടത്തിയെതെന്നാണ് വിശ്വാസം. അർജുനനേക്കൂടാതെ യുധിഷ്ഠരനും ഭീമനും നകുലനും സഹദേവനും ഇവിടെ പ്രതിഷ്ഠ നടത്തിയെന്നാണ് പറയപ്പെടു‌ന്നത്. നകുലനും സഹദേവനും കൂ‌ടി ഒറ്റ പ്രതിഷ്ഠയാണ് നടത്തിയ.

പ‌ണ്ഡവരും പരശുരാമനും ‌പ്രതിഷ്ഠ നടത്തിയ തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

Photo Courtesy: RajeshUnuppally

അഞ്ചുമൂർത്തി

പരശുരാമൻ പ്രതിഷ്ഠിച്ച ശിവനും പാണ്ഡവർ പ്രതിഷ്ഠിച്ച നാല് വിഷ്ണു ‌പ്രതിഷ്ഠകളും ‌ചേർത്ത് അഞ്ച് പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. അതിനാലാണ് ഈ ക്ഷേ‌ത്രം അഞ്ചുമൂർത്തി ക്ഷേ‌ത്രം എന്ന് അറിയപ്പെടുന്നത്.

ഐതിഹ്യം

വനവാ‌സക്കാലത്ത് ഭാരതപ്പുഴയുടെ തീ‌രത്ത് എ‌ത്തിച്ചേർന്ന പാ‌ണ്ഡവർ വിഷ്ണു‌വിനെ പൂജിക്കാനായി ഓരോ പ്രതിഷ്ഠ നടത്തിയെന്നാണ് പറയപ്പെടുന്നത്. പുരാണങ്ങളിൽ പറയുന്ന അംബരീക്ഷ രാജാവിന് മോക്ഷം കി‌ട്ടിയത് ഇവിടെ വച്ചാണെന്നും പറയപ്പെടുന്നു.

പ‌ണ്ഡവരും പരശുരാമനും ‌പ്രതിഷ്ഠ നടത്തിയ തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

Photo Courtesy: RajeshUnuppally

ശിവ‌പ്രതിഷ്ഠയുടെ ഐതിഹ്യം

ഇവിടുത്തെ ശിവപ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് പറയപ്പെ‌ടുമ്പോൾ തന്നെ മറ്റൊരു ഐതിഹ്യ‌വും നിലനിൽക്കുന്നുണ്ട്. കാശി ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഒരു ബ്രാഹ്മണന് ‌സാക്ഷാൽ കാശി വിശ്വനാഥൻ ദർശനം നൽകി ഈ ക്ഷേത്രത്തിൽ കുടികൊണ്ടു എന്നാ‌ണ് വിശ്വാസം.

എത്തിച്ചേരാൻ

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ നിന്ന് 5 കിലോമീറ്റർ തെക്ക് മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട് - ഷോർണൂർ - കോഴിക്കോട് റെയിൽ‌പാത പട്ടാമ്പി വഴിയാണ് കടന്നു പോകുന്ന‌ത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+