കോട്ടയം കാത്തിരിക്കുന്ന നിമിഷങ്ങളിലേക്ക് മണിക്കൂറുകളുടെ അകലമേയുള്ളൂ. അക്ഷരനഗരി ആൾക്കൂട്ടങ്ങൾക്കും ആർപ്പുവിളികൾക്കും വഴിമാറിക്കളിഞ്ഞു. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവലഹരിയിലായാണ് കോട്ടയം. നാട് ഒന്നാകെ, ഒരേ മനസ്സോടെ കാത്തിരിക്കുന്ന തിരുനക്കരപ്പൂരം ഇന്നാണ്. ഏഴാം ഉത്സവ ദിനമായ ഇന്ന് വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ കോട്ടയത്ത് പൂരം കൂടാനെത്തുന്നവരുടെ തിരക്കാണ്.
തിരുനക്കരയ്ക്ക് മീപപ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ ഇന്ന് രാവിലെ 9 മണിക്ക് ക്ഷേത്രമുറ്റത്തു സംഗമിച്ചു. ഇനി കാത്തിരിപ്പാണ്. പൂരം നല്കുന്ന കാഴ്ചാ വിസ്മയങ്ങളും ആചാരങ്ങളും ഒക്കെ നേരിട്ട് കാണാനും ആസ്വദിക്കാനും പ്രായഭേദമന്യേ ആളുകൾ ചൂടു പോലും വകവയ്ക്കാതെ ഇവിടേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്.
അമ്പലക്കടവ് ഭഗവതി ക്ഷേത്രം, ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, പുതിയതൃക്കോവില്‍ മാഹവിഷ്‌ണു ക്ഷേത്രം, പള്ളിപ്പുറത്ത്‌കാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ശ്രീദുര്‍ഗാദേവി ക്ഷേത്രം, പാറപ്പാടംദേവി ക്ഷേത്രം, തളിക്കോട്ട ശ്രീമഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവിക്ഷേത്രം, എരുത്തിക്കല്‍ ദേവിക്ഷേത്രം, മള്ളൂര്‍കുളങ്ങര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നാണ് ചെറുപൂരങ്ങള്‍ എത്തിയത്.
ഇന്ന് വൈകിട്ട് നാലുമണിയോടെ 22 ആനകൾ എഴുന്നള്ളത്തിനായി ക്ഷേത്രത്തിലെത്തും. ക്ഷേത്രമൈതാനത്തിന് ഇരുവശവുമായി ഇവര് അണിനിരക്കുന്ന കാഴ്ച തന്നെ മനസ്സു നിറയ്ക്കുന്ന ഒന്നാണ്. പടിഞ്ഞാറൻ ചേരുവാരത്തിൽ തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റും. ഗണപതികോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ പാമ്പാടി രാജൻ ദേവിയുടെ തിടമ്പേറ്റും
തൃക്കടവൂർ ശിവരാജു, പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, പാമ്പാടി സുന്ദരൻ, ഉഷശ്രീ ശങ്കരൻകുട്ടി, കിരൺ നാരായണൻകുട്ടി, കാഞ്ഞിരക്കാട്ട് ശേഖരൻ, തടത്താവിള രാജശേഖരൻ, ചൈത്രം അച്ചു, മീനാട് വിനായകൻ, വേമ്പനാട് അർജുൻ, തോട്ടയ്ക്കാട് കണ്ണൻ, മീനാട് കേശു, തോട്ടയ്ക്കാട് രാജശേഖരൻ, കരിമണ്ണൂർ ഉണ്ണി, അക്കാവിള വിഷ്ണുനാരായണൻ, ചുരൂർമഠം രാജശേഖരൻ, കുന്നുമേൽ പരശുരാമൻ, വേമ്പനാട് വാസുദേവൻ,ഉണ്ണിപ്പള്ളി ഗണേശൻ, കല്ലുത്താഴ് ശിവസുന്ദർ എന്നീ ആനകളാണ് ഈ വർഷത്തെ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകൾ.
നാലു മണിയോടെ പൂരത്തിന് തുടക്കമാകും. പത്മശ്രീ പെരുവനം കുട്ടൻമാരാരും 111 കലാകാരൻമാരും പങ്കെടുക്കുന്ന സ്‌പെഷ്യൽ പാണ്ടിമേളം എന്നിവ നടക്കും,
ഉച്ചകഴിഞ്ഞു 2.30ന് കാരാപ്പുഴ സി വി എന്‍ കളരിയുടെ കളരിപ്പയറ്റ്, രാത്രി 8.30ന് ശാലു മേനോന്‍ നയിക്കുന്ന നൃത്തനാടകം,. 9.30 ന് കൊടിക്കീഴില്‍ വിളക്ക്, പാറപ്പാടം സജീഷിന്‍റെ നാദസ്വരം, കുമാരനല്ലൂര്‍ സജേഷ് മാരാരുടെ സ്‌പെഷ്യല്‍ പഞ്ചാരിമേളം എന്നിവയുമുണ്ടാകും
22 ന് വൈകിട്ട് 6.00 മണിക്ക് ദേശവിളക്ക്. കിഴക്കേനടയിൽ താഴ്മൺ മഠം മഹേഷ് മോഹനര് ഭദ്രദീപം തെളിക്കും. വൈകിട്ട് 8.30ന് നാട്യലീലാതരംഗിണി- ചലച്ചിത്രതാരം മിയ ജോർജ്
23ന് രാവിലെ സ്‌പെഷ്യൽ പഞ്ചാരിമേളം കീഴൂട്ട് അനിയൻമാരാർ, 11ന് ആറാട്ടുസദ്യ കറിക്കുവെട്ട്, 8.30ന് ഗാനമേള, രാത്രി 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. രാത്രി 8:30 ന് തൃശൂർ കലാസദൻ ബൽറാം നയിക്കുന്ന ഗാനമേള
24ന് രാവിലെ 8.00 മണിക്ക് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 6.00 ന് ആറാട്ട്, 6.30ന് തിരിച്ച് എഴുന്നള്ളിപ്പ്, രാത്രി 1.30ന് ആറാട്ട് എതിരേൽപ്പ്, പഞ്ചവാദ്യം, കൊടിയിറക്ക്. കലാവേദിയിൽ രാവിലെ 10.30ന് ഗാനമേള, വൈകിട്ട് 5:30 ന് കെ.എ.വേൽമുരുകൻ, ആമ്പൂർ എം.എം. നാരായണൻ. എന്നിവരുടെ നാഗസ്വരക്കച്ചേരി തിരുപ്പുറംകുണ്ഡ്രം. 8.30ന് സമാപനസമ്മേളനം. രാത്രി 10 ന് സംഗീതസദസ്സ്- ഡോ രാമപ്രസാദ് ചെന്നൈ എന്നിങ്ങനെയാണ് വരും ദിവസങ്ങളിലെ പ്രധാന പരിപാടികൾ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുനക്കര പൂരം പ്രമാണിച്ച് ക്ഷേത്രമൈതാനത്തേക്കുള്ള എല്ലാ കവാടങ്ങളും തുറന്നിടും. ക്ഷേത്രമൈതാനത്തെ ശിവശക്‌തി ഓഡിറ്റോറിയം, ക്ഷേത്രത്തിനു മുന്നിലെ പടിക്കെട്ട് എന്നിവിടങ്ങളിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
അമ്പലത്തിന്റെ സമീപപ്രദേശങ്ങളിൽ അനധികൃത വാഹന പാർക്കിങ് നിരോധിച്ചു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













