ശബരിമല തീർത്ഥാടനത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് തിരുവാഭരണ ഘോഷയാത്ര. മകര സംക്രാന്തി ദിനത്തില്‍ അയ്യപ്പന് ചാർത്താനുള്ള ആഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ നിന്നും ശബരിമല ക്ഷേത്രത്തിലേക്ക് കാൽനടയായി കൊണ്ടുവരുന്ന ചടങ്ങാണിത്. തിരുവാഭരണങ്ങൾ വഹിച്ചെത്തുന്ന ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ വിശ്വാസികൾക്കും ഭക്തർക്കും ഏറ്റവും വലിയ കാത്തിരിപ്പ് കൂടിയാണ് ഈ യാത്ര.
പന്തളം വലിയ കോയിക്കൽ ക്ഷേത്രം അടച്ചിട്ടിരിക്കുന്നതിനാൽ പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്കാണ് എഴുന്നള്ളിക്കുന്നതാണ് ആദ്യ ചടങ്ങ്. പെട്ടികൾ തുറക്കാതെ , പ്രത്യേക പീഠത്തിൽ വെച്ച് വിശ്വാസികൾക്ക് ദർശന സൗകര്യം നല്കും.

തുടര‍്ന്ന് തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തും. 12.30 ഓടെ പെട്ടികൾക്കുള്ള പ്രത്യേക പൂജകള് ആരംഭിച്ച് കർപ്പൂരം ഉഴിഞ്ഞ ശേഷം ഒരു മണിയോടെ ഈ വർഷത്തെ തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും. പന്തളംകൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് ആശൂലമായതിനാൽ ഇത്തവണ രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര പോകുന്നത്. ഉടവാൾ രാജപ്രതിനിധിക്ക് കൈമാറൽ, പല്ലക്കിലേറിയുള്ള യാത്ര, വലിയ തമ്പുരാട്ടിയെ കണ്ട് അനുഗ്രഹം വാങ്ങൽ, പരദേവതയായ മധുരമീനാക്ഷി നടയിൽ ഉടവാളുവെച്ച് അനുഗ്രഹം വാങ്ങൽ തുടങ്ങിയ ചടങ്ങുകളും ഇത്തവണയുണ്ടാവില്ല.
മണികണ്ഠനാൽത്തറയിൽ വെച്ച് ഘോഷയാത്രയെ സ്വീകരിക്കും.
ഇതിനുശേഷം പരമ്പരാഗത തിരുവാഭരണ ഘോഷയാത്രാ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രയിൽ ആദ്യം പെട്ടിതുറക്കുന്നത് കുളനടയിൽ വെച്ചാണ്. ആദ്യദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രം,രണ്ടാംദിവസം ളാഹ വനംവകുപ്പുസത്രം താവളം എന്നിവിടങ്ങളിലാണ് വിശ്രമം.
തിരുവാഭരണ ഘോഷയാത്ര ഒന്നാം ദിവസം- ജനുവരി 13 ശനി
ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മണിക്ക് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടും. 1.30ന് കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, 2.00 ന് കുളനട ഭഗവതിക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിന് തുറക്കും. 2.15ന് കൈപ്പുഴ ഗുരുമന്ദിരം, മുടപ്പന വഴി 2.30ന് ഉള്ളന്നൂർ ദേവീക്ഷേത്രത്തിലെത്തി തുറക്കും. 3.15ന് കരിയറപ്പടി, പറയങ്കര, തവിട്ടുപൊയ്ക വഴി 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രത്തിൽ തുറക്കും. തുടർന്ന് തവിട്ടുപൊയ്കയിൽ തിരിച്ചെത്തി കൂടുവെട്ടിക്കൽ വഴി കാവുംപടി ക്ഷേത്രം.
4.30ന് കിടങ്ങന്നൂർ ജംഗ്ഷൻ, 5ന് നാല്ക്കാലിക്കൽ സ്‌കൂൾ ജംഗ്ഷൻ, 5.30ന് ആറന്മുള കിഴക്കേനട, 5.45ന് പൊന്നുംതോട്ടം ക്ഷേത്രം വഴി 7ന് പാമ്പാടിമൺ ക്ഷേത്രത്തിൽ തുറക്കും. 8.30ന് ചെറുകോൽപ്പുഴ ക്ഷേത്രം, 9.30ന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി തിരുവാഭരണ പേടകം തുറന്നു വയ്ക്കും; സംഘം വിശ്രമിക്കും.
രണ്ടാം ദിവസം- ജനുവരി 14 ഞായർ
14 ഞായറാഴ്ച പുലർച്ചെ 2ന് യാത്ര ആരംഭിക്കും. തുടർന്ന് ഇടപ്പാവൂർ, പേരൂർച്ചാൽ, ആഴിക്കൽകുന്ന് വഴി ഇടക്കുളത്തെത്തി തുറക്കും. തുടർന്ന് റാന്നി വൈക്കം വഴി രാവിലെ 8.00 ന് വടശ്ശേരിക്കര ക്ഷേത്രത്തിലെത്തി തുറന്നുവയ്ക്കും. 9.30ന് പ്രയാർ ക്ഷേത്രത്തിൽ തുറക്കും. തുടർന്ന് മാടമൺ, പൂവത്തുംമൂട് വഴി 11ന് കൊട്ടാരക്ഷേത്രത്തിലെത്തും.
തുടർന്ന് പൂവത്തുംമൂട് കടത്തുകടന്ന് ഉച്ചയ്ക്ക് 2ന് പെരുനാട് ശാസ്താക്ഷേത്രത്തിലെത്തും. 3.30ന് അവിടെ നിന്ന് പുറപ്പെട്ട് 5ന് പെരുനാട് രാജേശ്വരി ക്ഷേത്രത്തിൽ തുറക്കും. വൈകിട്ട് 6.00 ന് അവിടെ നിന്ന് പുറപ്പെട്ട് തോട്ടം വഴി 8ന് ളാഹ വനംവകുപ്പ് ഗസ്റ്റ് ഹൗസിലെത്തി പേടകം തുറന്നുവയ്ക്കും, സംഘം വിശ്രമിക്കും.
15 തിങ്കളാഴ്ച പുലർച്ചെ 3.00ന് ളാഹയിൽ നിന്ന് പുറപ്പെട്ട് രാജാംപാറ വഴി 6.00 മണിക്ക് പ്ലാപ്പള്ളിയിൽ. 7.00ന് അവിടെ നിന്ന് പുറപ്പെടും. 8.00 നാറാണംതോട്ടം. 9.00ന് നിലയ്ക്കൽ ക്ഷേത്രം. അവിടെ നിന്ന് 10.30ന് പുറപ്പെട്ട് അട്ടത്തോട്, കൊല്ലംമൂഴി വഴി ആറിന്റെ ഇടത്തേ തീരത്തുകൂടി ഒലിയമ്പുഴ, കുറങ്കയം വഴി ഉച്ചയ്ക്ക് 1ന് വലിയാനവട്ടം (പാണ്ടിത്താവളം). 2.30ന് അവിടെ നിന്ന് പുറപ്പെട്ട് ചെറിയാനവട്ടം വഴി നീലിമല കയറി, അപ്പാച്ചിമേട് വഴി 4.30ന് ശബരീപീഠം. 5.30ന് ശരംകുത്തി. 6ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











