കേരളത്തിന്‍റെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് മിക്കപ്പോഴും കെഎസ്ആർടിസി ബസുകളാണ്. പ്രത്യേകിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ ഇടങ്ങളെ മലബാറിലെ പ്രദേശങ്ങളുമായി കണക്ട് ചെയ്യുന്ന നിരവധി കെഎസ്ആർടിസി ബസുകൾ സര്‍വീസ് നടത്തുന്നു. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലേക്ക് കോട്ടയത്തു നിന്നും ഇഷ്ടംപോലെ ബസുകളാണുള്ളത്.
കോഴിക്കോട്ടെ പ്രധാന മലയോര പട്ടങ്ങളിലൊന്നായ തിരുവമ്പാടി തിരുവിതാംകൂറുകാരുടെ നിന്നുണ്ടായ കുടിയേറ്റത്തിന് സാക്ഷ്യം വഹിച്ച ഇടങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയെയും തിരുവമ്പാടിയെയും ബന്ധിപ്പിച്ച് കെഎസ്ആർടിസി ഒരു സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് നടത്തുന്നുണ്ട്. കോട്ടയത്തു നിന്നും കോഴിക്കോടേയ്ക്കുള്ള യാത്രകൾ സുഗമമാക്കുന്ന സർവീസാണിത്.

ഈരാറ്റുപേട്ട - ഭരണങ്ങാനം- പാലാ - തൊടുപുഴ - മൂവാറ്റുപുഴ - പെരുമ്പാവൂർ- അങ്കമാലി - ചാലക്കുടിം- തൃശൂർ -കുന്നംകുളം- എടപ്പാൾ - കുറ്റിപ്പുറം- വളഞ്ചേരി- കോട്ടക്കൽ - കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോഴിക്കോട് - മുക്കം വഴി തിരുവമ്പാടി എത്തുന്ന വിധത്തിലാണ് യാത്ര.
തിരുവമ്പാടി- ഈരാറ്റുപേട്ട
രാവിലെ 8.10 ന് ആരംഭിക്കുന്ന സര്‍വീസ് വൈകിട്ട് 4.35 ന് ഈരാറ്റുപേട്ടയിലെത്തും. 350 രൂപയാണ് ടിക്കറ്റ് നിരക്ക്.
08.10 AM- തിരുവമ്പാടി
08.30 AM- കൂമ്പാറ
08.40 AM തോട്ടുമുക്കം
08.50 AM- അരീക്കോട്
09.20 AM- മഞ്ചേരി
09.55 AM- മലപ്പുറം
10.20 AM- കോട്ടക്കൽ
11.00 AM- വളാഞ്ചേരി
11.15 AM- കുറ്റിപ്പുറം
11.25 AM- എടപ്പാൾ
11.55 AM- കുന്നംകുളം
12.25 PM- തൃശൂർ
01.20 PM- ചാലക്കുടി
01.40 PM- അങ്കമാലി
02.05 PM- പെരുമ്പാവൂർ
02.30 PM- മുവാറ്റുപുഴ
03.05 PM- തൊടുപുഴ
04.10 PM- പാലാ
04.25 PM- ഭരണങ്ങാനം
04.35 PM- ഈരാറ്റുപേട്ട.
ഈരാറ്റുപേട്ട-തിരുവമ്പാടി
ഈരാറ്റുപേട്ടയിൽ നിന്നും രാത്രി 8.00 മണിക്ക് പുറപ്പെടുന്ന ബസ് പുലർച്ചെ 4.20 ന് തിരുവമ്പാടിയിൽ എത്തും.
08.00 PM- ഈരാറ്റുപേട്ട
08.10 PM- ഭരണങ്ങാനം
08.20 PM- പാലാ
09.05 PM- തൊടുപുഴ
09.40 PM- മുവാറ്റുപുഴ
10.20 PM- പെരുമ്പാവൂർ
10.40 PM- അങ്കമാലി
11.00 PM- ചാലക്കുടി
11.40 PM- തൃശൂർ
12.30 AM- കുന്നംകുളം
01.00 AM- എടപ്പാൾ
01.10 AM- കുറ്റിപ്പുറം
01.25 AM- വളാഞ്ചേരി
01.55 AM- കോട്ടക്കൽ
02.35 AM- കാലിക്കറ്റ് യൂണിവേഴ്സിറ്റി
03.10AM- കോഴിക്കോട്
04.00 AM- മുക്കം
04.20 AM- തിരുവമ്പാടി
ബസിനെക്കുറിച്ചും സ്റ്റോപ്പുകൾ, സമയക്രമം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അറിയുവാൻ തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടാം. ഫോൺ - 0495 2254500
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












