Search
  • Follow NativePlanet
Share
» »ജനപ്രീതിയും വരുമാനവും; കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്സ്പ്രസ് 16 കോച്ചിലേക്ക് ഉടൻ

ജനപ്രീതിയും വരുമാനവും; കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്സ്പ്രസ് 16 കോച്ചിലേക്ക് ഉടൻ

കേരളത്തിലെ ഏറ്റവും ജനപ്രിയ ട്രെയിൻ സർവീസ് വന്ദേ ഭാരത് എക്സ്പ്രസ് ആണ്. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും സുഖരമായ യാത്രയും കൃത്യസമയത്ത് പൂർത്തിയാക്കാം എന്നതുമാണ് ആളുകളെ വന്ദേ ഭാരതിലേക്ക് ആകർഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം- കാസർകോഡ് വന്ദേ ഭാരത് 16 കോച്ചിൽ നിന്നു 20 കോച്ചിലേക്ക് മാറിയത്.

ഇപ്പോഴിതാ, യാത്രക്കാർക്ക് വീണ്ടും സന്തോഷിക്കാനുള്ള അവസരം വന്നിരിക്കുകയാണ്. തിരുവനന്തപുരം- കാസർകോഡ് വന്ദേ ഭാരതിനു പിന്നാലെ തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വഴി സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സീറ്റുകൾ വർധിപ്പിക്കാന്‌ തയ്യാറെടുക്കുകയാണ് റെയിൽവേ എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

Thiruvananthapuram-Mangaluru Vande Bharat Train to Add 8 Coaches

നിലവിൽ എട്ടു കോച്ചുകളുള്ള, തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് (20631/20632) 16 കോച്ചിലേക്ക് മാറുന്നതോടെ അധികമായി 512 സീറ്റുകള്‌ വരും. നിലവിലുള്ള കപ്പാസിറ്റിയുടെ ഇരട്ടി സീറ്റുകൾ വരുന്നതോടെ ഒരേ സമയം 1024 ആളുകള്‍ക്ക് യാത്ര ചെയ്യുവാൻ സാധിക്കും. രാജ്യത്തെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന, സീറ്റുകൾ മുഴുവനായി നിറഞ്ഞോടുന്ന വന്ദേ ഭാരത് സർവീസുകളിൽ മുൻ നിരയിലുള്ളവയാണ് കേരളത്തിലെ രണ്ട് വന്ദേ ഭാരത് സർവീസുകളും.

കഴിഞ്ഞ ദിവസം 20 കോച്ച് ആയതിനു ശേഷം ആദ്യ യാത്രയിൽ ആദ്യയാത്രയില്‍ തിരുവനന്തപുരം- കാസർകോഡ് വന്ദേ ഭാരതിനു 100 ശതമാനം ബുക്കിങ് ലഭിച്ചിരുന്നു. ഇതിന് ആകെ 1336 സീറ്റുകള്‍ ആണുള്ളത്. അതേസമയം, രാജ്യത്തെ ട്ട് കോച്ചുള്ള 38 വന്ദേഭാരതുകളില്‍
പകുതിയെണ്ണവും കാലിയായാണ് സർവീസ് നടത്തുന്നതെന്നാണ് കണക്കുകൾ പറയുന്നത്.

ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ

വന്ദേ ഭാരത് വൈകിട്ട് 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 12.40 ന് മംഗളൂരു സെൻട്രലിൽ എത്തുന്നു. 8 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1575 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2910 രൂപ എന്നിങ്ങനെയാണ് നിരക്ക്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. കൊല്ലം, ആലപ്പുഴ, എറണാകുളം ജംങ്ഷൻ, തൃശൂർ, ഷൊർണൂർ ജംങ്ഷന്‍, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, എന്നി സ്റ്റേഷനുകളിലാണ് നിർത്തുന്നത്.

ട്രെയിൻ നമ്പർ 20631 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ

വന്ദേ ഭാരത് രാവിലെ 6.25 ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ഉച്ചയ്ക്ക് 3.05 ന് തിരുവനന്തപുരം സെൻട്രലിൽ എത്തുന്നു. 8 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. എസി ചെയർ കാറിന് 1615 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2945 രൂപ എന്നിങ്ങനെയാണ് നിരക്ക്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vande bharat express train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+