വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെ ട്രെയിൻ യാത്രകൾ ശീലമാക്കിയ ഒരുപാട് പേരുണ്ട്. എട്ടും പത്തും പന്ത്രണ്ടും മണിക്കൂർ വരെ എടുത്തിരുന്ന യാത്രകൾ വന്ദേ ഭാരതിൽ വെറും അഞ്ചും ആറും മണിക്കൂരില് എത്താം എന്നത് ആളുകളെ ആകർഷിക്കുന്നു. രാജ്യത്ത് പുതിയ വന്ദേ ഭാരത് സർവീസുകൾ ആരംഭിക്കുവാനും വിവിധ നഗരങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി കൂട്ടുവാനും ഉള്ള പദ്ധതിയാണ് റെയിൽവേയുടേത്.
ഇപ്പോഴിതാ, സഞ്ചാരികളും യാത്രക്കാരും ഒരുപാടെത്തുന്ന രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പുതിയ വന്ദേ ഭാരത് സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന, സഞ്ചാരികളുടെ പ്രിയപ്പെട്ട നാടുകളിലൊന്നായ മധ്യ പ്രദേശിലാണ് പുതിയ വന്ദേ ഭാരത് എത്തുന്നത്.

മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർക്കും സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പ് നല്കും. പുതിയ ട്രെയിനിന്റെ റൂട്ടും ഷെഡ്യൂളും റെയിൽവേ അധികൃതർ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. മികച്ച സർവീസ് നല്കുമെന്നും യാത്രക്കാരെ കിട്ടുമെന്നും പ്രതീക്ഷിക്കുന്ന റൂട്ടിലാണ് സർവീസ്..
ബെംഗളൂരു ഫൂഡീസ്, ഫിൽട്ടർ കോഫി കട്ട് ചെയ്യേണ്ടി വരുമോ? മാർച്ച് മുതൽ വില കൂടും
മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് ആരംഭിച്ച് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ഫോർട്ട് സ്റ്റേഷനിൽ അവസാനിക്കുന്ന വിധത്തിലാണ് നിലവിൽ റെയിൽവേ ഈ വന്ദേ ഭാരതിന്‍റെ റൂട്ട് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഇത് തുടക്കത്തിൽ, ജബൽപൂരിൽ നിന്ന് റായ്പൂരിലേക്ക് സർവീസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്തായാലും റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാലുടൻ പുതിയ വന്ദേ ഭാരത് ട്രെയിൻ പ്രവർത്തനം ആരംഭിക്കും.
ജബൽപൂർ- ചന്ദ്രപൂർ ഫോർട്ട് വന്ദേ ഭാരത്
മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള രണ്ടാമത്തെ വന്ദേ ഭാരതാണ്
ജബൽപൂർ- ചന്ദ്രപൂർ ഫോർട്ട് വന്ദേ ഭാരത്. ഈ റൂട്ടിൽ വന്ദേ ഭാരത് വേണമെന്നുള്ളത് യാത്രക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇരുനഗരങ്ങളും തമ്മിൽ 476 കിലോമീറ്റർ ദൂരമാണുള്ളത്.
ജബൽപൂരിൽ നിന്ന് ഗോണ്ടിയ വഴി ചന്ദ്രപൂർ ഫോർട്ട് സ്റ്റേഷനിലേക്ക് സർവീസ് നടത്താൻ വന്ദേ ഭാരതിൽ 8 മണിക്കൂർ 35 മിനിറ്റ് സമയം മതിയാകും. രാവിലെ 6:30 ന് ജബൽപൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.40 ന് ചന്ദ്രപൂർ ഫോർട്ട് സ്റ്റേഷനിൽ എത്തും. മടക്കയാത്ര വൈകുന്നേരം 3:45 ന് ചന്ദ്രപൂർ ഫോർട്ട് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് രാത്രി 12.20 ന് ജബൽപൂർ സ്റ്റേഷനിൽ എത്തിച്ചേരും.
ജബൽപൂർ-ചന്ദ്രപൂർ ഫോർട്ട് വന്ദേ ഭാരത് ടൈം ടേബിൾ
നിലവിൽ പുതിയ ടൈംടേബിൾ പ്രകാരം രാവിലെ 6:30 ന് ജബൽപൂരിൽ നിന്ന് പുറപ്പെടും. ഈ ട്രെയിൻ രാവിലെ 6:40 ന് മദൻ മഹൽ, 7:10 ന് നൈൻപൂർ, 8:28 ന് ബാലഘട്ട്, 9:30 ന് ഗോണ്ടിയ, രാവലെ 11:53 ന് നാഗ്ഭിർ ഉച്ചയ്ക്ക് 1:45 ന് ചന്ദ്രപൂർ ഫോർട്ട് സ്റ്റേഷനിൽ എത്തിച്ചേരും.
തിരികെ വന്ദേ ഭാരത് എക്സ്പ്രസ് ചന്ദ്രപൂർ ഫോർട്ട് സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 3:45 ന് പുറപ്പെട്ട് നാഗ്ഭിർ സ്റ്റേഷനിൽ വൈകുന്നേരം 6:18, ഗോണ്ടിയ 5:50, ബാലഘട്ട് 6:35, നൈൻപൂർ 8:15, പുലർച്ചെ 12:20 ന് ജബൽപൂർ സ്റ്റേഷൻ എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











