ഇന്ത്യൻ റെയില്‍വേയുടെ ഏറ്റവും മികച്ചതും ഏറെ കാത്തിരിക്കുന്നതുമായ പദ്ധതിയാണ് വന്ദേ ഭാരത് സ്ലീപ്പർ. ട്രെയിൻ യാത്രയുടെ ഏറ്റവും മികച്ച അനുഭവം നല്കുന്ന ഈ ട്രെയിൻ പരീക്ഷണ ഓട്ടം പൂർത്തിയാക്കി പാളത്തിലിറങ്ങുവാനുള്ള കാത്തിരിപ്പിലാണ്.
ഏറ്റവും മികച്ച സൗകര്യങ്ങളോടെ രാത്രി യാത്ര സാധ്യമാക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ മാർച്ച് ആദ്യവാരത്തിൽത്തന്നെ ഓടിത്തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പല സംസ്ഥാനങ്ങളും റെയിൽവേ സോണുകളും തങ്ങൾക്കുള്ള വന്ദേ ഭാരത് സ്ലീപ്പറിനായുള്ള കാത്തിരിപ്പിലാണ്. രാജ്യത്തെ ഏറ്റവും തിരക്കുള്ള റൂട്ടിലായിരിക്കും വന്ദേ ഭാരത് സ്ലീപ്പർ ആദ്യ സർവീസ് നടത്തുക.
ഇപ്പോഴിതാ, റിപ്പോര്‍ട്ടുകളനുസരിച്ച് മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പറിനായുള്ള നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് ഇൻഡോർ എംപി ശങ്കർ ലാൽവാനി.പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള രത്ലം ഡിവിഷണൽ കമ്മിറ്റി യോഗത്തിലാണ് എംപി ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.

ഇൻഡോറിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും. മധ്യപ്രദേശ്, ഉത്തർ പ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിൻ നീണ്ട യാത്ര കൂടുതൽ സുഖകരവും സൗകര്യപ്രദവുമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് കൂടാതെ, ഇൻഡോർ-ജോധ്പൂർ ഇന്റർസിറ്റി ട്രെയിൻ ഗൗതം പുരയിൽ നിർത്തുക, ഇൻഡോർ-ഡൽഹി എക്സ്പ്രസ്, ഇൻഡോർ-ഉധംപൂർ ട്രെയിൻ എന്നിവ ആഴ്ചയിൽ മൂന്ന് ദിവസം ഓടിക്കുക, ഇൻഡോർ-ഉജ്ജൈൻ ഷട്ടിൽ സമയം മാറ്റുക, ഇൻഡോർ-ദാഹോദ് പാതയുടെ പണി ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും രത്ലം ഡിവിഷണൽ കമ്മിറ്റി യോഗത്തിൽ ഉയർന്നു വന്നിട്ടുണ്ട്.
ഏറ്റവും സുരക്ഷിതമായ യാത്രയാണ് വന്ദേ ഭാരത് സ്ലീപ്പറിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. രാത്രി യാത്ര കുലുക്കമില്ലാതിരിക്കാൻ കപ്ലറുകളും സുരക്ഷയ്ക്കായി ബഫറുകളും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്. 16 കോച്ചുകളും 823 ബെര്‍ത്തുകളും ആണ് സ്ലീപ്പറിനുള്ളത്. 11 എ സി ത്രീ ടയര്‍ കോച്ചുകളും (611 ബെര്‍ത്തുകള്‍), നാല് എ സി ടു ടയര്‍ കോച്ചുകളും (188 ബെര്‍ത്തുകള്‍), ഒരു ഒന്നാം ക്ലാസ് എ സി കോച്ചും (24 ബെര്‍ത്തുകള്‍) എന്നിവ ഉൾപ്പെടെയാണിത്.
സ്റ്റെയിന്‍ലെസ് സ്റ്റീല്‍കൊണ്ടുള്ള ബോഗികള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, ഫയര്‍ സേഫ്റ്റി, യാത്രക്കാരുടെ വായനയ്ക്കായി പ്രത്യേക ലൈറ്റിങ് സംവിധാനം, ലഗേജ് മുറി, മോഡുലാര്‍ പാന്‍ട്രി,പബ്ലിക് അനൗണ്‍സ്മെന്റ്-വിഷ്വല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, പ്രത്യേക പരിഗണനയുള്ളവര്‍ക്കായി പ്രത്യേക ബെര്‍ത്തുകളും ശൗചാലയങ്ങളും, മികച്ച ബെർത്തുകൾ, കുഷ്യനുകൾ, അപ്പർ ബെർത്തിൽ കയരുവാൻ സൗകര്യപ്രദമായ ഗോവണി എന്നിങ്ങനെ നിരവധി പ്രത്യേകതകൾ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കുണ്ട്.
കൂടാതെ, ബെർത്ത് സൈഡിലെ കുഷ്യനിങ്ങും യാത്ര മൊത്തത്തിൽ സുഖകരമാക്കുന്നു. അതോടൊപ്പം, രാത്രിയിൽ കോച്ചിലൂടെ നടക്കുമ്പോൾ ബുദ്ധിമുട്ടാകാതിരിക്കാൻ നടപ്പാതയിൽ സ്ട്രിപ്പുകൾ വഴി വെളിച്ചം ഒരുക്കും. ഊർജ്ജ കാര്യക്ഷമമായ ഓവർഹെഡ് ലൈറ്റിംഗ്, ആൻറി സ്പിൽ ഫീച്ചറുകൾ ഉള്ള വാഷ് ബേസിനുകൾ എന്നിവയും സ്ലീപ്പറിൽ ഒരുക്കിയിട്ടുണ്ട്.
നേരത്തെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലമായ ചെനാബ് പാലത്തിലൂടെയും ഇന്ത്യയിലെ ആദ്യ കേബിൾ റെയിൽപാലമായ അൻജിഖാഡ് പാലത്തിലൂടെയും ഓടി കാശ്മീരിലെ വന്ദേ ഭാരത് ട്രെയിൻ പരീക്ഷണ ഓട്ടം പൂര്ത്തിയാക്കിയിരുന്നു. ശ്രീമാതാ വൈഷ്ണോ ദേവി കത്ര റെയിൽവേ സ്റ്റേഷനിൽനിന്ന് ശ്രീനഗർ റെയിൽവേ സ്റ്റേഷനിലേക്ക് പരീക്ഷണ ഓട്ടം ഓടിയ വന്ദേ ബാരത് കാശ്നമീരിലെ തണുപ്പ് താങ്ങാനാവുന്ന വിധത്തിൽ പ്രത്യേകമായി നിർമ്മിച്ചതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












