മറ്റൊരു രാജ്യത്തേയ്ക്ക് ജോലി അന്വേഷിച്ച് പോകുന്നത് ചെറിയൊരു കാര്യമേയല്ല. വിമാനടിക്കറ്റ്, താമസ സൗകര്യങ്ങൾ , ഡെപ്പോസിറ്റ് തുക, അനുദിന ചെലവുകള്‍, ഭക്ഷണം എന്നിങ്ങനെ പണം പോകുന്ന വഴി കാണില്ല. എന്നിരുന്നാലും മികച്ച ജോലിയും വരുമാനവും എന്ന സ്വപ്നത്തിലേക്ക് അധികദൂരമില്ലല്ലോ എന്ന ആശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്. എന്നാൽ ജോലി അന്വേഷിച്ച് പോകുന്നതിനോ അല്ലെങ്കിൽ ജോലി ഉറപ്പായി പുതിയൊരു രാജ്യത്ത് സെറ്റിൽ ആകുന്നതിന് പണം ഇങ്ങോട്ട് കിട്ടുകയാണെങ്കിലോ??
അങ്ങനെയൊക്കെ കിട്ടുവോ എന്നല്ലേ ഓർക്കുന്നത്? കിട്ടും! വടക്കൻ യൂറോപ്പിലെ രാജ്യമായ ലിത്വാനിയ ആണ് പുതിയൊരു ജീവിതം സ്വപ്നം കാണുന്നവർക്ക് മുന്നിൽ ഈ കിടിലൻ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ജീവിതവും ഒരുപാട് തൊഴിലവസരങ്ങളും കൊണ്ട് കഴിഞ്ഞ കുറച്ച് നാളുകളായി തൊഴിലന്വേഷകരുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന യൂറോപ്യൻ രാജ്യമാണ് ലിത്വാനിയ . നോൺ ഇയു സിറ്റിസൺ അഥവാ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള ആളുകളെ രാജ്യത്തേയ്ക്ക് ആകർഷിക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ.

എന്തുകൊണ്ട് ലിത്വാനിയ
ജോലിയുടെ കാര്യമാമെങ്കിലും ഗുണനിലവാരമുള്ള ജീവിതമാണെങ്കിലും ഏറ്റവും മികച്ചതാണ് രാജ്യം നല്കുന്നത്. കുടുംബമായി ജീവിക്കുവാൻ ഏറ്റവം നികച്ച അന്തരീക്ഷം രാജ്യം ഉറപ്പുവരുത്തുന്നു. കുറഞ്ഞ കുറ്റകൃത്യനിരക്ക്, മികച്ച ആരോഗ്യ സംവിധാനങ്ങൾ, ഗുണമേന്മയുള്ള വിദ്യാഭ്യാസം, മികച്ച ജീവിതനിലവാരം എന്നിവ രാജ്യം വാഗ്ദാനം ചെയ്യുന്നു.
ലിത്വാനിയ- യാത്രയും കാഴ്ചയും
സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം നിരവധി സാധ്യതകളിലേക്കാണ് ലിത്വാനിയ വാതില്‍ തുറക്കുന്നത്. സമ്പന്നമായ ചരിത്രം, പാരമ്പര്യം, രസകരമായ ആഘോഷങ്ങള്‍, ചരിത്ര പ്രാധാന്യമുള്ള ലക്ഷ്യസ്ഥാനങ്ങൾ, കടൽത്തീര നഗരങ്ങൾ, അവിടുത്തെ ജീവിതം തുടങ്ങിയ സൗകര്യങ്ങൾ കണ്ടറിയേണ്ടതാണ്. മാത്രമല്ല, കുറഞ്ഞ ജീവിതച്ചിലവും ലിത്വാനിയയുടെ പ്രത്യേകതയാണ്.

വിഗദഗ്ദരായ തൊഴിലാളികൾക്ക്
ലിത്വാനിയയിലെത്തുവാനും ഇവിടുത്തെ റീലൊക്കേഷൻ ഇൻസെന്‍റീവിന് അര്‍ഹത നേടുവാനും പറ്റിയത് വിദഗ്ദരായ തൊഴിലാളികൾക്കാണ്. ടെക്നോളജി, എൻജിനീയറിങ്, മെഡിസിൻ, ലൈഫ് സയൻസ്, റിസേർച്ച് തുടങ്ങിയ മേഖലകളിൽ വിദഗ്ദരായവർക്കാണ് ഇതിനവസരം. ഈ വിഭാഗത്തിൽ ലിത്വാനിയന് തൊഴിലുടമ വഴി ജോലി നേടിയോ അല്ലെങ്കിൽ ആവശ്യമായ ഒരു ബിരുദം ഉണ്ടെങ്കിൽ ഈ റീലൊക്കേഷൻ ഓഫര് നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. ലിത്വാനിയയിൽ വിജയകരമായ ജോലിയും ജീവിതവും ആരംഭിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും.
സ്റ്റാർട് അപ് ആരംഭിക്കുന്നവർക്കും സംരംഭകർക്കും
ഹൈലി സ്കിൽഡ് പ്രൊഫഷണൽസ് അല്ലാത്തവരെയും രാജ്യം സ്വാഗതം ചെയ്യുന്നു. ഇവിടുത്തെ ഡൈനാമിക് സ്റ്റാർട്ടപ്പ് സംവിധാനം ഈ മേഖലയിൽ താല്പര്യമുള്ളവരെയും തങ്ങളുടെ സംരംഭങ്ങൾ രാജ്യത്ത് തുടങ്ങുവാൻ താല്പര്യമുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് യൂറോപ്യൻ യൂണിയന് പുറത്തുള്ളവർക്കാണ് ഇങ്ങനെ വരുന്ന യോഗ്യരായ ആളുകൾക്ക് ലിത്വാനിയയുടെ റീലൊക്കേഷൻ സപ്പോർട്ട് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുവാനും സാധിക്കും.

നിങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തിന്റെ ബിസിനസ് അന്തരീക്ഷം, ഫണ്ടിങ്ങുകൾ, സമാനമേഘലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലായ ആളുകളെ പരിചയപ്പെടുവാനും ഇടപെടാനും ഉള്ള അവസരങ്ങൾ തുടങ്ങിയവ ഇതിന്‍റെ അധിക ആകർഷണങ്ങളാണ്.
നിക്ഷേപകർക്കും ബിസിനസ് മാനേജർമാർക്കും
ലിത്വാനിയയിലേക്കുള്ള നിങ്ങളുടെ പ്രവേശനം എളുപ്പമാക്കുന്ന മറ്റൊന്നാണ് നിക്ഷേപകർക്കും ബിസിനസ് മാനേജർമാർക്കും ഉള്ള ഇവിടുത്തെ അവസരങ്ങൾ. മികച്ച കമ്പനികളിൽ കാര്യമായ നിക്ഷേപ മൂലധനം ഉള്ളവരെയോ മാനേജ്മെന്റ് സ്ഥാനങ്ങൾ വഹിക്കുന്നവരോ ആയ ആളുകളെയാണിത് ലക്ഷ്യമിടുന്നത്. ലിത്വാനിയയുടെ സാമ്പത്തികമേഖലകളിലേക്ക് മികച്ച നിക്ഷേപം നടത്തുവാൻ സാധിക്കുന്നവർക്കോ മാനേജർ പദവി ഏറ്റെടുക്കുന്നവർക്കോ റീലൊക്കേഷൻ പ്രോഗ്രാം പ്രയോജനപ്പെടുത്താം.
യൂറോപ്യൻ യൂണിയന്‍റെ മാർക്കറ്റിലേക്കുള്ള സുഗമമായ പ്രവേശനം, മികച്ച നികുതി നയങ്ങൾ, കൂടുതൽ ബിസിനസ് അവസരങ്ങൾ എന്നിവയെല്ലാം ഈ പാത്ത് വേയുടെ പ്രത്യേകതയാണ്.

ലിത്വാനിയ റീലൊക്കേഷന്‍ ഇൻസെന്‍റീവ്
സ്കിൽഡ് ആയിട്ടുള്ള ആളുകൾക്ക് 3444 യൂറോ (3,05,391.45 ഇന്ത്യൻ രൂപ) വരെ യാണ് ഇൻസെന്‍റീവ് ആയി ലഭിക്കുന്നത്. ലിത്വാനിയയിലെത്തി ജോലിയിൽ പ്രവേശിച്ച് ആറു മാസത്തിനു ശേഷമാണ് ഇന്‍സെന്‍റീവിനായി അപേക്ഷിക്കുവാൻ സാധിക്കുക. എന്നാൽ ഇവിടെ ജോലിയാരംഭിച്ച് രണ്ടു വർഷത്തിനു ശേഷമാണെങ്കിൽ അപേക്ഷിക്കുവാനും സാധിക്കില്ല. 2022 ജനുവരി 1ന് 2025 മേയ് 31 നും ഇടയിൽ റീലൊക്കേറ്റ് ചെയ്ത് അപേക്ഷിക്കുന്നവർക്കാണ് ഇത് ലഭ്യമാവുക.
വിദഗ്ദ തൊളിലാളികളല്ലാത്തവർക്കും
നേരത്തെ വിശദമാക്കിയ മൂന്നു മേഖലകളിലെയല്ലാതെ, വിദഗ്ദ തൊളിലാളികളല്ലാത്തവർക്കും റീലൊക്കേറ്റ് ചെയ്യുവാനുള്ള അവസരം ലിത്വാനിയ നല്കുന്നു. തങ്ങളുടെ രാജ്യത്തിരുന്ന് ലിത്വാനിയൽ ജോലി കണ്ടെത്തുവാനോ അല്ലെങ്കിൽ ഷെങ്കൻ വിസ വഴി രാജ്യത്തെത്തി ജോലി അന്വേഷിക്കുവാനും സാധിക്കുന്നതാണിത്. തുടർന്ന് കുടംബാംഗങ്ങളെ കൊണ്ടു വരുവാനും റെസിഡൻസ് പെർമിനറ്റ് ലഭിക്കുവാനും ഇവർക്ക് അർഹതയുണ്ടാവും.

ഒറ്റനോട്ടത്തിൽ
ലിത്വാനിയയിൽ റീലൊക്കേഷൻ ഇന്‍സെന്‍റീവ് ലഭിക്കാനുള്ള അഞ്ച് സ്റ്റെപ്പുകൾ
1. ലിത്വാനിയയിൽ ഒരു ജോലി ലഭിക്കുക
2. ലിത്വാനിയയിലേക്ക് റീലൊക്കേറ്റ് ചെയ്യുക.
3.ഏറ്റവും കുറഞ്ഞത് ആറുമാസക്കാലം ഇവിടെ ജോലി ചെയ്യുക
4. ഇൻസെന്‍റീവ് ലഭിക്കാൻ നിങ്ങൾ യോഗ്യരാണോ എന്നുറപ്പ് വരുത്തുക
5. 2025 മേയ് 31ന് മുൻപായി റീലൊക്കേഷൻ ഇന്‍സെന്‍റീവിന് അപേക്ഷിക്കുക.
തൊഴിൽ മേഖലയിലേക്ക് ഇറങ്ങുന്നവർക്ക് വ്യത്യസ്തമായ കരിയര്‍ ഓപ്ഷനുകളാണ് ഇവിടെയുള്ളത്. ബഹുരാഷ്ട്ര കമ്പനികളെയും സ്റ്റാർട്ട് അപ്പുകളെയും ആകർഷിക്കുന്ന രാജ്യമാണിത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: Work In Lithuania
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












