Search
  • Follow NativePlanet
Share
» »കണ്ടാൽ റഷ്യയല്ലെന്നു പറയില്ല! ഗോവയിലെ 'മിനി റഷ്യ'

കണ്ടാൽ റഷ്യയല്ലെന്നു പറയില്ല! ഗോവയിലെ 'മിനി റഷ്യ'

മലയാളികളോട് ഗോവയെക്കുറിച്ച് പറയാനാണെങ്കിൽ കൂടുതലൊന്നും വിശദീകരിക്കേണ്ട ആവശ്യമേയില്ല. ഒരവധി കിട്ടിയാൽ ആദ്യം മനസ്സിലെത്തുന്ന ഇടങ്ങളിലൊന്നായി ഗോവ മാറിയിട്ടുണ്ട്. പ്രായഭേദമില്ലാതെ ആർക്കും ഉല്ലസിക്കാനും അടിച്ചുപൊളിക്കാനും കഴിയുന്ന ഇവിടുത്തെ ബീച്ചുകളും ഷാക്കുകളിലെ താമസവും ഒപ്പം രാവും പകലും നിർത്താത്ത ആഘോഷങ്ങളും പബ്ബും ചേരുമ്പോൾ പിന്നെ തിരിച്ചു വരാൻ തോന്നില്ല. ഒരിക്കൽ വന്ന് ഗോവയുടെ വൈബ് കിട്ടിയാൽ പിന്നെ വീണ്ടും വീണ്ടും വരുന്നവരാണ് മിക്കവരും.

എന്നാൽ ഇവിടുത്ത ബീച്ചുകളില്‌ കറങ്ങിയപ്പോൾ എപ്പോഴെങ്കിലും ഗോവയുടെ റഷ്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗോവയിലെ ലിറ്റില്‌ റഷ്യ അഥവാ മിനി റഷ്യ എന്നറിയപ്പെടുന്ന സ്ഥലമാണ് മോർജിം. റഷ്യയിൽ നിന്നുള്ള സഞ്ചാരികൾ ഗോവയിൽ ചെലവഴിക്കുവാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന മോർജിം നോർത്ത് ഗോവയുെ ഭാഗമാണ്. മോർജിം മാത്രമല്ല, അരംബോൾ ബീച്ചും റഷ്യക്കാരുടെ പ്രിയപ്പെട്ട ഇടമാണ്.

Morjim Beach In Goa

മോർജിമിന്‍റെ സൗന്ദര്യം, ഇവിടുത്തെ മറ്റു ദ്വീപുകളെ അപേക്ഷിച്ചു നോക്കുമ്പോഴുള്ള ശാന്തമായ അന്തരീക്ഷ, പ്രകൃതി സൗന്ദര്യം, വൈവിധ്യം എന്നിങ്ങനെ സഞ്ചാരികൾ ഒരിടത്തു പ്രതീക്ഷിക്കുന്നതെല്ലാം ഇവിടെ കാണാം. അതുകൊണ്ടു തന്നെ റഷ്യൻ സഞ്ചാരികൾക്ക് മോർജിം എന്തുകൊണ്ട് ഒരു യാത്രാ സങ്കേതമായി എന്നതിന് കൂടുതൽ കാരണങ്ങൾ നോക്കേണ്ട!

ഗോവയിൽ മുഴുവൻ നടന്നാലും ആസ്വദിക്കാൻ കഴിയുന്ന കാര്യങ്ങൾ മോർജിമിൽ മാത്രമെത്തിയാൽ നിങ്ങൾക്ക് ആസ്വദിക്കാം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കടൽത്തീരവും ജല കായിക വിനോദങ്ങളും നിങ്ങളെ ഗോവയുടെ യഥാർത്ഥ ത്രില്ല് എന്താണെന്ന് പരിചയപ്പെടുത്തുന്ന കാര്യങ്ങളും ഇവിടെയുണ്ട്. ജെറ്റ് സ്കീയിങ്ങ്, ബനാനാ ബോട്ട് ട്രിപ്പ്, കയാക്കിങ് എന്നിങ്ങനെ നിരവധി സാഹസികതകൾ ഇവിടെ ചെയ്യാം.

Morjim Beach In Goa

അതേസമയം, ഇത്രയും കേൾക്കുമ്പോൾ വൻ ബഹളമോ തിരക്കോ ആണെന്നു തെറ്റിദ്ധരിക്കേണ്ട. ഗോവയിൽ തന്നെ ഇത്രയും ശാന്തമായ മറ്റൊരിടം വേറെയില്ല എന്നു പറയാതെ വയ്യ. ചരിത്രം നോക്കിയാല്ല‍ റഷ്യ സോവിയറ്റ് യൂണിയൻ ആയിരുന്ന കാലം മുതൽ തന്ന ഗോവയുമായി ബന്ധമുണ്ടായിരുന്നു. ആ സമയത്തു തന്നെ വലിയ രീതിയിൽ റഷ്യൻ സഞ്ചാരികൾ മോർജിം ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ വർഷവും 90,000 റഷ്യന് സന്ദർശകർ ഗോവയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്.

മോർജിമിലെ സുഖകരമായ കാലവസ്ഥയും തീരവും ആണ് ഇവിടേക്ക് റഷ്യൻ സഞ്ചാരികളെ ആകർഷിക്കുന്നത്. റഷ്യയിൽ നിന്നും സഞ്ചാരത്തിനായി ഒരിടം മോർജിമിൽ കണ്ടെത്തിയത് മുതൽ ഇവിടെ സഞ്ചാരികൾ സ്ഥിരമായി വരുന്നു. ഇവിടുള്ളവർക്ക് റഷ്യൻ ഭാഷയിലുള്ള അറിവ് ആശയവിനിമയം എളുപ്പമാക്കുന്നതും ആളുകളെ ഇവിടേക്ക് എത്തിക്കുന്നു.

ഭാഷ മാത്രം പോരല്ലോ, രുചിയിലും ഇവിടെ റഷ്യൻ സ്വാധീനം കാണാം. റഷ്യന് രുചി വിളമ്പുന്ന മികച്ച റസ്റ്റോറന്‍റുകൾ, കടകൾ എന്നിവയും ഇവിടെയെത്തുന്ന റഷ്യൻ സ‍ഞ്ചാരികൾക്ക് കൂടുതൽ സഹായകമായി മാറുന്നു. ഗോവയിലെ മറ്റു ബീച്ചുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവും അതിനുള്ളിൽ ലഭിക്കുന്ന മികച്ച സൗകര്യങ്ങളും റഷ്യക്കാരെ മിനി റഷ്യയിലേക്കെത്തിക്കുന്നു.

മോർജിമിലെത്തിയാൽ ഇത് ഗോവ തന്നെയാണോ എന്നു സംശയിക്കുന്ന വിധത്തിൽ മാറ്റം ഇവിടെയുണ്ട്. മിനി ഗോവ അഥവാ ലിറ്റിൽ ഗോവ എന്ന പേരിന് എന്തുകൊണ്ടും മോർജിം അർഹമാണ്. റഷ്യന്‍ റസ്റ്റോറന്‍റുകൾ മാത്രമല്ല, റഷ്യൻ സ്റ്റോറുകൾ, ബിസിനസുകൾ, കഫേ, റഷ്യക്കാർ തന്നെ നടത്തുന്ന ഗസ്റ്റ് ഹൗസുകൾ എന്നിവയെല്ലാം ഇവിടെ മോർജിമിലുണ്ട്. ഇന്ത്യയുടെയും റഷ്യയുടെയും ഒരു മിശ്രരൂപവും സംസ്കാരവും ഇന്നിവിടെ രൂപപ്പെട്ടിട്ടുണ്ട്.

പനാജിയിൽ നിന്നും 27 കിലോമീറ്ററാണ് മോർജിം ബീച്ചിലേക്കുള്ള ദൂരം. വാസ്കോ ഡ ഗാമയിൽ നിന്നോ അല്ലെങ്കിൽ മഡ്ഗാവോൺ റെയിൽവേ സ്റ്റേഷനിൽ നിന്നോ ഇവിടേക്ക് വാടകയ്ക്ക് വണ്ടിയം ലഭിക്കും. ലോക്കൽ ബസുകളും ഈ റൂട്ടില്‍ സർവീസുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ യോജിച്ച സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+