Search
  • Follow NativePlanet
Share
» » ഈ വന്ദേ ഭാരത് റൂട്ട് സൂപ്പർ.. കടന്നു പോകുന്നത് 36 തുരങ്കളിലൂടെ 119 കിമി! യാത്രയ്ക്ക് ഇനി കാത്തിരിപ്പില്ല

ഈ വന്ദേ ഭാരത് റൂട്ട് സൂപ്പർ.. കടന്നു പോകുന്നത് 36 തുരങ്കളിലൂടെ 119 കിമി! യാത്രയ്ക്ക് ഇനി കാത്തിരിപ്പില്ല

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സർവീസുകളിലൊന്നാണ് ജമ്മു കാശ്മീരിലേത്. ശ്രീ വൈഷ്മോ ദേവി കത്രയേയും ശ്രീനഗറിനെയും ബന്ധിപ്പിച്ച് ആരംഭിക്കുന്ന സർവീസ് കാശ്മീർ താഴ്വരയിലെ യാത്രകളെ മാത്രമല്ല, വിനോദസഞ്ചാരത്തെയും അടിമുടി മാറ്റിമറിക്കും. സർവീസ് ആരംഭിക്കുന്നതോടെ കാശ്മീർ താഴ്വരയിലേക്കുള്ള ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനായി ഇത് മാറും.

ഏപ്രിൽ 19ന് പ്രധാനമന്ത്രി നരേന്ദ മോഡി ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും ശ്രീനഗറിനും ഇടയിലുള്ള വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ ഏകദേശം ആറ് മുതൽ ഏഴ് മണിക്കൂർ വരെ റോഡ് മാർഗം വേണ്ടി വരുന്ന കത്ര- ശ്രീനഗർ യാത്രയ്ക്ക് വെറും മൂന്നു മണിക്കൂർ മാത്രമേ ആവശ്യമായി വരികയുള്ളൂ. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL)വഴിയാണ് വന്ദേ ഭാരത് സർവീസ് നടത്തുക.

This Vande Bharat Express Passing Through 36 Tunnels span 119 km

ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലത്തിലൂടെയാണിത് കടന്നു പോകുന്നത്. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ്. അൻജി നദിക്ക് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽവേ പാലത്തിന്റെ നിർമ്മാണമായിരുന്നു മറ്റൊരു നാഴികക്കല്ല്.

272 കിലോമീറ്റർ ദൈർഘ്യമുള്ള യുഎസ്ബിആർഎൽ റൂട്ടിൽ ഏകദേശം 119 കിലോമീറ്റർ ദൈർഘ്യമുള്ള 36 പ്രധാന തുരങ്കങ്ങളുണ്ട്. മാത്രമല്ല, പാലങ്ങളും കാശ്മീരിന്റെ പ്രക‍ൃതി ഭംഗിയും തണുപ്പുകാലത്തെ മഞ്ഞുവീഴ്ചയും കൂടിയാകുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളിലൊന്നായി കത്ര- ശ്രീനഗർ ട്രെയിൻ റൂട്ട് മാറും.

36 തുരങ്കങ്ങൾ
മുൻപ് സൂചിപ്പിച്ചതുപോലെ 36 പ്രധാന തുരങ്കങ്ങളാണ് ഈ പാതയിലുള്ളത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം ഉൾപ്പെടെയുള്ളവ ഇതിന്‍റെ ഭാഗമാണ്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് റൂട്ടിലെ പ്രധാന തുരങ്കങ്ങളും അവയുടെ പ്രത്യേകതകളും നോക്കാം.

ടണൽ T-50
12.77 കി.മീ ദൈർഘ്യമുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം ആണ് ടണൽ T-50. സംബറിനെയും ഖാരിയെയും ബന്ധിപ്പിക്കുന്ന ഈ തുരങ്കത്തിന് മൂന്ന് ആക്‌സസ് പോയിന്റുകളുണ്ട്. കട്ടിയുള്ള പാറക്കെട്ടുകൾ മുറിച്ചു നിർമ്മിച്ച ഇതിൽ . അടിയന്തര സാഹചര്യങ്ങൾക്കായി ഒരു സമാന്തര രക്ഷപ്പെടൽ തുരങ്കം കൂടിയുണ്ട്.

ടണൽ T-80
11.2 കി.മീ ദൈർഘ്യമുള്ള ടണൽ T-80 ബനിഹാലിനും ഖാസിഗുണ്ടിനും ഇടയിലുള്ള പിർ പഞ്ചൽ ശ്രേണിക്ക് താഴെ സ്ഥിതി ചെയ്യുന്നു. വിന്‍റർ സീസണിൽ കാശ്മീരിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന തുരങ്കമാണിത്,

ടണൽ T-34
(5.099 കി മീ ദൈർഘ്യമുള്ള ടണൽ പൈ-ഖാഡിനും അഞ്ജി ഖാഡിനും ഇടയിലാണ്. ഈ ഇരട്ട-ട്യൂബ് തുരങ്കം ഇന്ത്യയിലെ ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽവേ പാലമായ അഞ്ജി ഖാദ് പാലവുമായി ബന്ധിപ്പിക്കുന്നു.

ടണൽ T-33
3.2 കി.മീ ദൈർഘ്യമുള്ള ടണൽ T-33 ഏറ്റവും പുതിയ നൂതന ഐ-സിസ്റ്റം ടണലിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിജയകരമായി പൂർത്തിയാക്കി. ഏറെ വെല്ലുവിളികൾ വിജയകരമായി പൂർത്തിയാക്കിയ തുരങ്കം കൂടിയാണിത്. ത്രികുട കുന്നുകൾക്ക് താഴെയാണ് ഈ തുരങ്കമുള്ളത്.

ടണൽ T-25
പറയുമ്പോൾ വെറും മൂന്ന് കിമി ദൈർഘ്യം മാത്രമേയുള്ളുവെങ്കിലും വളരെ ബുദ്ധിമുട്ടി, പ്രതിസന്ധികൾ നേരിട്ട് നിർമ്മാണം പൂർത്തിയാക്കിയ തുരങ്കമാണിത്. നിർമ്മാണ സമയത്ത് ഭൂഗർഭ ജലപ്രവാഹം കണ്ടെത്തിയതിനാൽ നിർമ്മാണത്തിന് ആറ് വർഷമെടുത്തു,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+