ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ യാത്രക്കാർ സ്വീകരിച്ച ട്രെയിൻ സർവീസുകളിലൊന്നാണ് വന്ദേ ഭാരത്. ഭൂരിഭാഗം റൂട്ടുകളിലും മുഴുവൻ സീറ്റുകളും നിറഞ്ഞാണ് യാത്ര. ഇതിനപവാമായി ചുരുക്കം സർവീസുകളുണ്ടെങ്കിലും യാത്രക്കാർ വന്ദേ ഭാരത് എക്സ്പ്രസുകളെ അവരുടെ നിത്യ യാത്രകളുടെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു. ചില ട്രെയിനുകളിലാവട്ടെ, സീറ്റുകളുടെ എണ്ണത്തിനും മുകളിലാണ് ആവശ്യക്കാരുടെ എണ്ണം. മുൻകൂട്ടി ബുക്ക് ചെയ്യുവാൻ നോക്കിയാലും സീറ്റ് കിട്ടാൻ പാടാണെന്ന് സാരം.
ഇപ്പോഴിതാ, സീറ്റിങ്ങിനേക്കാൾ ആവശ്യക്കാരുള്ള, എല്ലാ സർവീസും ഫുൾ കപ്പാസിറ്റിയിൽ ഓടുന്ന വന്ദേ ഭാരതിന്‍റെ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കുവാൻ പോവുകയാണ് റെയിൽവേ. ദക്ഷിണ റെയിൽവേയുടെ കീഴിൽ ഓടുന്ന, ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരതിന്‍റെ (20665/20666) കോച്ചുകളുടെ എണ്ണം നിലവിലെ എട്ടിൽ നിന്നും പതിനാറായി ഉയര്‍ത്തുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഒക്യുപൻസി റേറ്റുള്ള വന്ദേ ഭാരതാണ് ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസ്. 119% ആണ് ഇതിന്‍റെ ഒക്യുപൻസി റേറ്റ്.
78 സീറ്റ് വീതമുള്ള ഏഴ് ചെയർ കാറുകളും 56 സീറ്റുള്ള ഒരു എക്സിക്യൂട്ടീവ് ചെയറും അടക്കം ആകെ 602 സീറ്റുകളാണ് നിലവില് എട്ടു കോച്ചുകളുള്ള ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരതിനുള്ളത്. 16 കോച്ചുള്ള റേക്ക് വരുന്നതോടെ 1100 സീറ്റുകൾ ഇതിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കൂടുതൽ എക്സിക്യൂട്ടീവ് ചെയറുകൾ ഉൾപ്പെടുത്തുമെന്നും കരുതുന്നു. ഇതോടെ, ശതാബ്ദി എക്സ്പ്രസിനേക്കാള്‍ സീറ്റിങ് കപ്പാസിറ്റിനും ഈ വന്ദേ ഭരാത് സർവീസിന് ലഭിക്കും.
ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരത് 20665
ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.50 ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരത് രാത്രി 10.40ന് തിരുനെൽവേലിയിൽ എത്തും. എസി ചെയർ കാറിന് 1610 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3005 രൂപ എന്നിങ്ങനെയാണ് നിരക്ക്. മണിക്കൂറിൽ 83 കിലോമീറ്റർ വേഗതയിൽ 653 കിലോമീറ്ററാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. 7 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം.
ചെന്നൈ എഗ്മോർ- തിരുനെൽവേലി വന്ദേ ഭാരത് 20665 സമയം, സ്റ്റോപ്പ്
ചെന്നൈ എഗ്മോർ - 14:50 pm
താംബരം - 15:13 pm
വില്ലുപുരം -16:38 pm
തിരുച്ചിറപ്പള്ളി -18:40 pm
ഡിണ്ടിഗൽ - 19:46 pm
മധുര ജംങ്ഷൻ - 20:30 pm
വിരുദനഗർ - 21:03
തിരുനെൽവേലി - 22:40 pm സമയക്രമം.
തിരുനെൽവേലി- ചെന്നൈ എഗ്മോർ വന്ദേ ഭാരത്
തിരുനെൽവേലി- ചെന്നൈ എഗ്മോർ വന്ദേ ഭാരത് 20666 ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 06:00 മണിക്ക് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് ചെന്നൈ എഗ്മോർ എത്തിച്ചേരും. . 7 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം.
എസി ചെയർ കാറിന് 1665 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 3055 രൂപ എന്നിങ്ങനെയാണ് നിരക്ക്.
തിരുനെൽവേലി- ചെന്നൈ എഗ്മോർ വന്ദേ ഭാരത് 20666 സമയം, സ്റ്റോപ്പ്
തിരുനെൽവേലി - 06:00 am
വിരുദനഗർ - 07:13 am
മധുര ജംങ്ഷൻ - 07:50 am
ഡിണ്ടിഗൽ - 08:40 am
തിരുച്ചിറപ്പള്ളി - 09:50 am
വില്ലുപുരം - 11:54 am
താംബരം - 13:13 am
ചെന്നൈ എഗ്മോർ - 13:50 am എന്നിങ്ങനെയാണ് സമയക്രമം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













