പെയ്തിറങ്ങുന്ന മഴയിൽ നനഞ്ഞു കുളിച്ച് ഒരു നടത്തം... കുറച്ചു നേരം മഴ നനഞ്ഞൊരു നിൽപ്പുണ്ട്.. മഴയെ ഇഷ്ടപ്പെടുന്നവരും മഴയാത്രകള്‍ പോകുന്നവരും ഒക്കെ സ്ഥിരം ചെയ്യുന്ന, നാട്ടിലൂടെ മഴക്കാലത്തെ വൈകുന്നേരങ്ങൾ ഏറ്റവും നന്നായി ആസ്വദിക്കാനുള്ള ഒരു വഴിയാണിത്. എന്നാൽ കാട്ടിലെയും നാട്ടിലെയും കോൾപാടത്തെയും ഒപ്പം കടലിലെയും മഴ ഒരുമിച്ച് നനഞ്ഞ് ഒരു മഴ യാത്ര പോയാലോ... ഒറ്റയാത്രയിൽ മൂന്നു മഴയെന്ന രസകരമായ യാത്രാനുഭവം ഒരുക്കിയിരിക്കുന്നത് തൃശൂർ ഡിടിപിസി ആണ്.
മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഡി ടി പി സി ഒരുക്കുന്ന റെയിൻ വാക്ക് പാക്കേജിലാണ് മഴപ്രേമികളെ ആവേശം കൊള്ളിക്കുന്ന തകർപ്പൻ പാക്കേജുള്ളത്. ജൂലൈ 13 മുതല്‍ ആരംഭിക്കുന്ന ഡിടിപിസി റെയിന്‍ വാക്ക് പാക്കേജിൽ കാട്ടിലെയും കോള്‍പാടങ്ങളിലെയും കടല്‍ തീരത്തെയും മഴ ഒറ്റ യാത്രയില്‍ തന്നെ ആസ്വദിക്കാവുന്ന വിധത്തിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്.
ഒരൊറ്റ യാത്രയിൽ തന്നെ വെള്ളച്ചാട്ടവും ട്രെക്കിങ്ങും കുട്ടവഞ്ചി യാത്രയും ബീച്ചും ഒക്കെ ആസ്വദിക്കാൻ സാധിക്കുമെഭ്രിൽ അതെത്രമാത്രം രസകരമായിരിക്കുമെന്ന് പറയേണ്ടല്ലോ.. ഒരു മഴക്കാലം മുഴുവൻ നനഞ്ഞു തീർത്ത സന്തോഷത്തോടെ തിരികെ മനസ്സു നിറഞ്ഞ് മടങ്ങാൻ കഴിയുന്ന ഒരു യാത്രയായിരിക്കുമിത്. മഴക്കാലം ആസ്വദിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിനുത്തരം കൂടിയാണിത്. മാത്രമല്ല, മഴക്കാലത്ത് ഏകദിന യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവർക്കും ഈ പാക്കേജ് തിരഞ്ഞെടുക്കാം.
രാവിലെ 7.00 മണിക്ക് തൃശൂരില്‍ നിന്ന് പുറപ്പെടുന്ന റെയിൻ വാക്ക് യാത്ര ആദ്യം പോകുന്നത് ചിമ്മിനിയിലേക്കാണ്. അവിടെ ചൂരതള വെള്ളച്ചാട്ടവും ട്രക്കിങ്ങും കുട്ടവഞ്ചി യാത്രയും ആണ് ആസ്വദിക്കാനുള്ളത്. തുടർന്ന് അടുത്ത ലക്ഷ്യസ്ഥാനം മനക്കൊടി പുള്ള് കോള്‍പാടം ആണ്. കോൾപാടത്തെ മഴ കണ്ട് മഴ കൊണ്ട് കുറച്ച് സമയം ഇവിടെ ചെലവഴിക്കും. തുടര്‍ന്ന് ഇടശ്ശേരി ബീച്ചിലേക്കുാണ് പോകുന്നത്. സന്ധ്യാ സമയം ബീച്ചില്‍ ചെലവഴിച്ച് വൈകീട്ട് 7.30 ന് തൃശൂരില്‍ തിരിച്ചെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.
റീഫ്രഷ്‌മെന്റ്, ഉച്ച ഭക്ഷണം, റെയിന്‍ കോട്ട്, മുഴുവന്‍ സമയം ഫെസിലിറ്റേറ്റര്‍ സൗകര്യം, എ, സി വാഹന എന്നിവ അടക്കം 1860 രൂപയാണ്ഒരാൾക്ക് വരുന്ന പാക്കേജ് നിരക്ക്. കൂടുതല്‍ വിവരത്തിനും ബുക്കിങ്ങിനും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ തൃശൂർ ഡിടിപിസി ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 0487-2320800, 9496101737.
നാലമ്പല യാത്ര
മഴയാത്ര കൂടാതെ, നാലമ്പല യാത്രയും തൃശൂർ ഡിടിപിസി ഒരുക്കിയിട്ടുണ്ട്. 16 മുതല്‍ ഓഗസ്റ്റ് 15 വരെ (കര്‍ക്കിടകം 1 മുതല്‍ 32 വരെ) നാലമ്പല തീര്‍ത്ഥാടന യാത്ര പാക്കേജ് ആരംഭിക്കുന്നു.
ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ ക്രമത്തിലാണ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. രാമായണ കാലത്തെ നാലമ്പല ദർശനത്തിന് ഒരു രാമായണം മുഴുവൻ പാരായണം ചെയ്യുന്നതിന്‍റെ പുണ്യമുണ്ടെന്നാണ് വിശ്വാസം. ഉച്ചയ്ക്ക് മുൻപായി നാല് ക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന രീതിയിലാണ് പാക്കേജ്.
രാവിലെ 5.30 ന് തൃശൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര യഥാക്രമത്തില്‍ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലും, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തിലും, മൂഴിക്കുളം ക്ഷേത്രത്തിലും, പായമ്മല്‍ ക്ഷേത്രത്തിലും, ദര്‍ശനം നടത്തി ഉച്ചയോടെ തൃപ്രയാറില്‍ തിരിച്ചെത്തുന്നു. ഉച്ച ഭക്ഷണം, ഔഷധ കഞ്ഞികൂട്ട്, പഞ്ചാംഗ പുസ്തകം, സന്ധ്യാനാമ പുസ്തകം, മുഴുവന്‍ സമയം ഫെസിലിറ്റേറ്റര്‍ സൗകര്യവും എ.സി വാഹനവും അടക്കം 950 രൂപയാണ് പാക്കേജിന്റെ നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













