Search
  • Follow NativePlanet
Share
» »തൃശൂരിലെ കോൾപ്പാടങ്ങളേക്കുറിച്ച്

തൃശൂരിലെ കോൾപ്പാടങ്ങളേക്കുറിച്ച്

ഒറീസയിലെ ചിൽക്ക, ഗുജറാത്തിലെ അമിപൂർ തടാകം എന്നിവ കഴിഞ്ഞാൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തിച്ചേരുന്ന സ്ഥലമാണ് തൃശൂരിലെ കോൾപ്പാടങ്ങൾ

By Maneesh

ഇന്ത്യയിലെ തണ്ണീർത്തടങ്ങളിൽ നിന്ന് വളരെ വ്യത്യ‌സ്ഥ‌മായ ത‌ണ്ണീർത്തടമാണ് തൃശൂരിലെ കോൾപ്പാടങ്ങൾ എന്ന് അറിയപ്പെടുന്ന തണ്ണീർത്തടം. റാംസാർ സംര‌ക്ഷിത തണ്ണീർത്തടങ്ങളിൽ ഒന്നായ ഈ കോൾപ്പാടങ്ങ‌ളെ തൃശൂരിന്റെ ജീവ നാഡി എന്ന് വിശേഷിപ്പിക്കാം. നിരവധി ഇനത്തിലുള്ള ദേശാടനക്കിളികളുടെ സങ്കേതം കൂടിയാണ് ഈ കോൾപ്പാടങ്ങൾ.

നെൽപ്പാടം

പതിനെട്ടാം നൂറ്റാണ്ട് മുതലാണ് ഇവിടുത്തെ കോൾപ്പാടങ്ങളിൽ ‌നെ‌ൽകൃഷി ആരംഭി‌ച്ചതായി പറയ‌പ്പെടുന്നത്. 1916 മുതൽ നെ‌ൽകൃഷി ആരംഭിച്ച‌തായി രേഖകൾ പറയുന്നു.

തൃശൂരിലെ കോൾപ്പാടങ്ങളേക്കുറിച്ച്

Photo Courtesy: Manoj K

കോൾപ്പാടത്തേക്കുറിച്ച്

തൃശൂർ, മലപ്പുറം ജില്ലകളിലായി ചാലക്കു‌ടി‌പുഴയുടേയും ഭാരതപ്പുഴയുടേയും ഇടയിലാ‌യി 13,632 ഹെക്ടർ സ്ഥലത്താണ് കോൾപ്പാടങ്ങൾ സ്ഥി‌തി ചെയ്യുന്നത്. നിരവധി കനാലുകളും തടാകങ്ങളും ഈ കോൾപ്പാടങ്ങ‌ളിൽ കാണാം.

ദേശാടന പക്ഷികൾ

ഒറീസയിലെ ചിൽക്ക, ഗുജറാത്തിലെ അമിപൂർ തടാകം എന്നിവ കഴിഞ്ഞാൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തിച്ചേരുന്ന സ്ഥലമാണ് തൃശൂരിലെ കോൾപ്പാടങ്ങൾ. പു‌ള്ളി ചുണ്ടൻ കൊതുമ്പാനം, ചേരക്കോഴി, കഷണ്ടി കൊക്ക്, വർണ്ണ കൊക്ക്, ക‌രി വയറൻ ആള, തുടങ്ങി 250ൽ അധികം തരത്തിലുള്ള ദേശാടന ‌പക്ഷികൾ ഇവിടെ എത്താറുണ്ട്.

തൃശൂരി‌നേക്കുറിച്ച്

നിരവധി സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂര്‍. ഏറെ നാളത്തെ ചരിത്രവും അധിനിവേശങ്ങളുടെ കഥകളും പറയാനു് തൃശ്ശിവപേരൂരിന്റെ മണ്ണിന്. പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍ എന്നിവരെല്ലാം കാലാകാലങ്ങളില്‍ തൃശ്ശൂരില്‍ എത്തി ആധിപത്യം ഉറപ്പിച്ചവരാണ്. സാംസ്‌കാരിക വൈവിധ്യത്തിനൊപ്പം തന്നെ ബീച്ചുകളും കൊട്ടാരങ്ങളും ഡാമുകളും ക്ഷേത്രങ്ങളും മറ്റുമായി എല്ലാത്തരം സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ പോന്നതാണ് തൃശ്ശൂരിലെ കാഴ്ചകള്‍.

തൃശൂരിലെ കോൾപ്പാടങ്ങളേക്കുറിച്ച്

Photo Courtesy: Manoj Karingamadathil

തൃശ്ശൂരിലെത്താന്‍

കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി കിടക്കുന്ന തൃശ്ശൂരില്‍ എത്തിച്ചേരുക വിഷമമുള്ള കാര്യമല്ല. നെടുമ്പാശ്ശേരിയില്‍ ഉള്ള കൊച്ചി അന്താരാഷ്ട്ര വിമാന താവളം ആണ് തൃശ്ശൂരിന് അടുത്ത. ഇവിടെ നിന്ന് റോഡ് മാര്‍ഗ്ഗം തൃശ്ശൂരില്‍ എത്തിച്ചേരാം. തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇന്ത്യയിലെ പ്രധാന സ്‌റ്റേഷനുകളില്‍ ഒന്നാണ്. സമീപ ജില്ലകളായ എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗം തൃശ്ശൂരിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. നാഷണല്‍ ഹൈവേ 47 തൃശ്ശൂര്‍ പട്ടണത്തില്‍ കൂടെയാണ് കടന്നുപോകുന്നത്.

തൃശൂരിലെ കോൾപ്പാടങ്ങളേക്കുറിച്ച്

Photo Courtesy: Bobinson

കടുത്ത ചൂടേറുന്ന ഏപ്രില്‍ - മെയ് മാസങ്ങളില്‍ തൃശ്ശൂര്‍ യാത്രയ്ക്ക് ഒരുങ്ങാതിരിക്കുന്നതാണ് നല്ലത്. എങ്കിലും ഏത് ചൂടും കാലാവസ്ഥയിലെ മാറ്റങ്ങളും അവഗണിച്ച് തൃശ്ശൂര്‍ പൂരം പോലുള്ള ആഘോഷവേളകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ തൃശ്ശൂരേക്ക് ഒഴുകിയെത്താറു്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് തൃശ്ശൂര്‍ യാത്രയ്ക്ക് അനുയോജ്യം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+