കേരളത്തിലെ നാലമ്പലങ്ങളില്‍ ഏറ്റവും പ്രസിദ്ധമായിട്ടുള്ളത് തൃശൂർ ജില്ലയിലെ നാലമ്പലങ്ങളാണ്. വളരെ പണ്ടുകാലം മുതൽ വിശ്വാസികൾ കര്‍ക്കടക മാസത്തിൽ ദർശനത്തിനായി തൃശൂരിലെ നാലമ്പലങ്ങളിലേക്ക് വരാറുണ്ട്. രാമായണ പാരായണത്തിന് പ്രാധാന്യം കല്പിച്ചിരിക്കുന്ന കർക്കടക മാസത്തിൽ ശ്രീരാമനും സഹോദരങ്ങളായ ഭരതയും ലക്ഷ്മണനും ശത്രുഘനനുമായി സമർപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്.
ഈ നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ഉച്ചയ്ക്ക് മുൻപായി ദർശനം നടത്തണമെന്നാണ് വിശ്വാസം. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘന ക്ഷേത്രം എന്നിവയാണ് തൃശൂർ ജില്ലയിലെ നാലമ്പലങ്ങൾ. കർക്കടക മാസത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്.

PC: Challiyan
തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം
കേരളത്തിലെ ഏറ്റവും പേരുകേട്ട രാമ ക്ഷേത്രമാണ് തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം. ഭൂമി ദേവിക്കും ലക്ഷ്മി ദേവിക്കും ഒപ്പമാണ് ഇവിടെ ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രതിഷ്ഠകളെ സംബന്ധിച്ചും ക്ഷേത്രത്തിന്റെ ഉല്പത്തിയെ സംബന്ധിച്ചും നിരവധി ഐതിഹ്യങ്ങൾ ഇവിടെ നിലനിൽക്കുന്നു. ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പൂജിക്കുന്നതെന്നാണ് വിശ്വാസം. ലക്ഷ്മി ദേവിക്കും ഭൂമി ദേവിക്കുമൊപ്പം ശ്രീരാമനെ ദർശിച്ചാൽ എല്ലാ ദുരിതങ്ങളും ദാരിദ്രവും മാറുമെന്നും വിശ്വസിക്കപ്പെടുന്നു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം
ശ്രീ രാമന്റെ സഹോദരനായ ഭരതനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം. ഭരത ക്ഷേത്രങ്ങൾ അപൂർവ്വമായതിനാൽ തന്നെ ഈ ക്ഷേത്രത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ശ്രീരാമൻ വനവാസത്തിനായി പുറപ്പെട്ടപ്പോൾ ഭരതൻ രാമന്‌റെ പാദുകൾ സൂക്ഷിച്ച് പൂജിച്ച നന്ദിഗ്രാം ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടുച്ചെ തീർത്ഥക്കുളത്തിലെ ജലത്തിൽ ഗംഗാ നദിയുടെ സാന്നിധ്യമുണ്ടെന്നും ഒപ്പം ഔഷധഗുണമുണ്ടെന്നും പറയപ്പെടുന്നു. വനവാസം കഴിഞ്ഞ് വരുന്ന രാമനെ കാത്തിരിക്കുന്ന രൂപത്തിലാണ് ഇവിടുത്തെ ഭരതനുള്ളത്.

തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം
പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രമാണ് തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലൊന്നും കൂടിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ലക്ഷ്മണ വിഗ്രഹമാണ് ഇവിടെയുള്ളതെന്നും വിശ്വസിക്കപ്പെടുന്നു. അനന്തന്‍റെ അവതാരമാണ് ലക്ഷ്മണൻ എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഇവിടെ സർപ്പദംശനം ഏൽക്കുകയില്ല എന്നാണ് വിശ്വാസം. ഒരു കാലത്ത് ഏറ്റവുമധികം തമിഴ്വിശ്വാസികൾ വന്നിരുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നും കൂടിയാണിത്.
പായമ്മൽ ശത്രുഘ്ന ക്ഷേത്രം
നാലമ്പല ക്ഷേത്രങ്ങളിൽ അവസാനത്തേതാണ് ശത്രുഘനായി സമർപ്പിച്ചിരിക്കുന്ന പായമ്മൽ ശത്രുഘ്ന ക്ഷേത്രം. മഹാവിഷ്ണുവിന്‌റെ കയ്യിലെ സുദർശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘനൻ എന്നാണ് വിശ്വാസം. ശാന്തഭാവത്തിലാണ് ഇവിടെ ശത്രുഘനനെ ആരാധിക്കുന്നത്. രാമന്റെ വനവാസത്തിന് കാരണം മന്ഥരയാണെന്നറിഞ്ഞ് അവരെ വധിക്കാന്‍ തയ്യാറായി നിൽക്കുന്ന ശത്രുഘ്‌നനെ ഭരതന്‍ ആശ്വസിപ്പിക്കുന്ന ഭാവത്തിലാണ് ഇവിടുത്തെ വിഗ്രഹം.
നാലമ്പല ക്ഷേത്രം ദർശന സമയം
തൃപ്രയാർ രാമസ്വാമി ക്ഷേത്രം പുലർച്ചെ 3.30ന് നട തുറന്ന് ഉച്ചയ്ക്ക് 12.00ന് നട അടയ്ക്കും. വൈകിട്ട് 4.30ന് നട തുറന്ന് രാത്രി 8.00ന് അടയ്ക്കും.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രംപുലർച്ചെ 3.30ന് നട തുറന്ന് ഉച്ചയ്ക്ക് 11.00ന് നട അടയ്ക്കും. തുടർന്ന് വൈകിട്ട് 5.0ന് നട തുറക്കും.
മൂഴിക്കുളം ലക്ഷ്മണ ക്ഷേത്ര നട രാവിലെ 5.00ന് തുറന്ന് 12.00ന് അടയ്ക്കും. ശേഷം, വൈകിട്ട് 5.00ന് നട തുറക്കും.
പായമ്മൽ ശത്രുഘന ക്ഷേത്രം രാവലെ 5.00ന് തുറന്ന് ഉച്ചയ്ക്ക് 1.30ന് നട അടയ്ക്കും, വൈകിട്ട് 4.30ന് തുറന്ന് രാത്രി 9.00ന് അടയ്ക്കും.

PC:Aruna
കെഎസ്ആര്‍ടിസി നാലമ്പലം പാക്കേജ്
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തൃശൂർ, കോട്ടയം നാലമ്പലങ്ങളിലേക്കായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ തീർത്ഥയാതത്ര സംഘടിപ്പിക്കുണ്ട്. അതിരാവിലെ എത്തി ഉച്ചപൂജയ്ക്ക് മുൻപ് ദർശനം പൂർത്തിയാക്കുന്ന വിധത്തിലാണ് പാക്കേജ്. താല്പര്യമുള്ളവർക്ക് അതാത് ഡിപ്പോകളിൽ ബുക്കിങ് നടത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












