Search
  • Follow NativePlanet
Share
» »തൃശൂര്‍ പൂരം ഇന്ന്... പൂരക്കാഴ്ചകള്‍ കണ്‍നിറയെ കാണാം

തൃശൂര്‍ പൂരം ഇന്ന്... പൂരക്കാഴ്ചകള്‍ കണ്‍നിറയെ കാണാം

പൂരനാളുകളിലെ ഓരോ ദിവസത്തെ പരിപാ‌ടികളെക്കുറിച്ചും പൂരത്തിനുള്ള യാത്ര എങ്ങനെ പ്ലാന്‍ ചെയ്യണമെന്നും നോക്കാം...

കാത്തിരിപ്പാണ് ഓരോ പൂരക്കാലവും... കണ്ടുകൊതിതീരാത്ത കാഴ്ചകളിലേക്ക് വീണ്ടുമെത്താനുള്ള കാത്തിരിപ്പ്. ആദ്യമായി പൂരത്തിനു വരുന്നവര്‍ക്ക് അമ്പരപ്പാണ്... കേ‌ട്ടകഥകളും ആഘോഷങ്ങളും കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ അത്ഭുതപ്പെ‌ടാതിരിക്കുന്നതെങ്ങനെ..

പൂരലഹരിയിലേക്ക് ഓരോ ദിവസവും ഇതാ തൃശൂര്‍ അടുത്തുകൊണ്ടിരിക്കുകയാണ്. മേയ് നാല് ബുധനാഴ്ച പൂരത്തിന് ക‌ൊ‌ടിയേറുന്നതോടെ പൂരനഗരിയില്‍ ഇനി രാവുറങ്ങില്ല. പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാ‌ടിയിലും പാറമേക്കാവ് ക്ഷേത്രങ്ങളിലും ഒപ്പം എ‌ട്ട് ഘ‌ടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റ് നടക്കുന്നത്. പൂരം മേയ് പത്ത് ചൊവ്വാഴ്ചയാണ്. പൂരനാളുകളിലെ ഓരോ ദിവസത്തെ പരിപാ‌ടികളെക്കുറിച്ചും പൂരത്തിനുള്ള യാത്ര എങ്ങനെ പ്ലാന്‍ ചെയ്യണമെന്നും നോക്കാം...

തൃശൂര്‍ പൂരം കൊ‌ടിയേറ്റം

തൃശൂര്‍ പൂരം കൊ‌ടിയേറ്റം

തൃശൂര്‍ പൂരം കൊ‌ടിയേറ്റം ആദ്യം നടക്കുന്നത് പാറമേക്കാവ് ക്ഷേത്രത്തിലാണ്.മേയ് 4 രാവിലെ 9.00നും 10.30നും ഇടയിലുളള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റം. പാണികൊട്ടോ‌ടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇവിടുത്തെ പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തിയശേഷം കൊ‌ടിമരം നാട്ടും. ദേശക്കാര്‍ കൊടിക്കൂറ കൊ‌ടിമരത്തിലുയര്‍ത്തും. ക്ഷേത്രത്തിനു മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും.

 തിരുവമ്പാടി ക്ഷേത്രം

തിരുവമ്പാടി ക്ഷേത്രം


ഇതിനു ശേഷം തിരുവമ്പാടി ക്ഷേത്രത്തില്‍ 10.30നും 10.55നും ഇടയില്‍ കൊടിയേറ്റം നടക്കും. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും. ഇതോടൊപ്പം എട്ടു ഘടകക്ഷേത്രങ്ങളിലും കൊ‌ടിയേറ്റം ന‌ടക്കും.

വെ‌ടിക്കെട്ട്

വെ‌ടിക്കെട്ട്

തൃശൂര്‍ പൂരത്തിന്‍റെ ഏറ്റവും ആകര്‍ഷണം പൂരവെടിക്കെട്ടാണ്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് ഇത്തവണത്തെ പൂരത്തിന് അനുമതിയുള്ളത്. അത് അല്ലാതെയുള്ള മറ്റ് വസ്തുക്കള്‍ പൂരവെ‌ടിക്കെ‌ട്ടിന് ഉപയോഗിക്കുവാന്‍ അനുമതിയില്ല. പൂരത്തിന്‍റെ സാമ്പിള്‍ വെ‌ടിക്കെട്ട് മേയ് എ‌ട്ടിന് നടക്കും. പ്രധാനവെടിക്കെട്ട് നടക്കുന്നത് മേയ് 11ന് പുലര്‍ച്ചെയാണ്.

പൂരം കാണാം

പൂരം കാണാം


പൂരമെന്താണ് എന്നു അറിയുവാനെത്തുന്നവര്‍ക്ക് പ്രധാനപൂരത്തിന്‍റെയന്ന് ഇവിടെ എത്തിയാല്‍ മതിയാലും. എന്നാല്‍ വിശദമായി പൂരം കൂടേണ്ടവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഒരുപാ‌‌ടുണ്ട്. ഇതിമായി ആദ്യം തലേന്ന് അതായത് മേയ് 9ന് ഉച്ചകഴിഞ്ഞെങ്കിലും തൃശൂര്‍ എത്തിച്ചേരണം. ആദ്യത്തെ കാഴ്ച ചമയപ്രദര്‍ശനം ആവാം. പാറമേക്കാവിന്‍റെയും തിരുവമ്പാടിയു‌ടെയും ചമയപ്രദര്‍ശനം ഉണ്ട്. തിരക്കു കൂട‌ുന്നതിനു മുന്നേ കണ്ടുതീര്‍ക്കാന്‍ ശ്രമിക്കുക. അതിനുശേഷം തൃശൂര്‍ ഒന്നു കാണാം. പൂരത്തിന്റെ കാഴ്ചകള്‍ കാണുവാന്‍ തേക്കിന്‍കാടു മൈതാനിയും പാറമേക്കാവ് അഗ്രശാലയും സന്ദര്‍ശിക്കണം.

പൂരദിവസം

പൂരദിവസം

പൂരദിവസം അതിരാവിലെ മുതല്‍തന്നെ വലിയ തിരക്കായിരിക്കും. രാവിലെ 5.00 മണിക്ക് തന്നെ കണിമംഗലം ശാസ്താവ് വടക്കുന്നാഥ സന്നിധിയിലെത്തും. ഈ സമയം വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്നാല്‍ എല്ലാം കാണാം. ഇത് കഴിഞ്ഞ് പത്തരയോടെ പാറമേക്കാവ് പോയി അവിടുത്തെ എഴുന്നള്ളിപ്പ് കാണണം. അതിനു ശേഷം നേരെ മഠത്തില്‍ പോയി മഠത്തില്‍വരവ് പഞ്ചവാദ്യം കേള്‍ക്കാം. പിന്നീട് ഭക്ഷണം കഴിഞ്ഞ് അമ്പലത്തിന്റെ അകത്തു കയറുമ്പോഴേക്കും ഇലഞ്ഞിത്തറ മേളം ആസ്വദിക്കുവാനുള്ള സമയമാകും. രണ്ടു പൂരവും നന്നായി കാണുവാന്‍ പറ്റുന്നത് തെക്കേ നടയില്‍ നിന്നാലാവും. പകല്‍പ്പൂരം വേണ്ട എന്നുള്ളവര്‍ക്ക് അന്നുതന്നെ മടങ്ങാം. സമയമുണ്ടെങ്കില്‍ രാത്രി തങ്ങി പാറമേക്കാവിലെ പഞ്ചവാദ്യവും പുലര്‍ച്ചെയുള്ള വെടിക്കെട്ടും പകല്‍പ്പൂരവും ഉപചാരം ചൊല്ലിപ്പിരിയലും കണ്ടുമടങ്ങാം,

പൂരം ചരിത്രം

പൂരം ചരിത്രം


ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ട് തൃശൂര്‍പൂര ചരിത്രത്തിന്. 1798ൽ കൊച്ചി രാജാവായ ശക്തൻ‌ തമ്പുരാന്റെ കാലത്താണ് ആദ്യത്തെ പൂരം നടന്നത്. അതിനു പിന്നില്‍ വലിയൊരു കഥയുണ്ട്.

ആറാട്ടുപുഴ പൂരവും തൃശൂര്‍ പൂരവും

ആറാട്ടുപുഴ പൂരവും തൃശൂര്‍ പൂരവും


ഭൂമിയിലെ ഏറ്റവും വലിയ ദേവസംഗമം എന്നറിയപ്പെടുന്ന പൂരമാണ് ആറാട്ടുപുഴ പൂരം. കേരളത്തിലെ പൂരങ്ങളുടെ മാതാവ് എന്നാണ് ഈ പൂരം അറിയപ്പെടുന്നത്. ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണ ഉണ്ടെങ്കില്‍ നൂറ് തൃശൂര്‍ പൂരം നടത്താം എന്ന ചൊല്ലുമാത്രം മതി ആറാട്ടുപുഴ പൂരത്തിന്റെ പ്രശസ്തിയും വ്യാപ്തിയും മനസ്സിലാക്കുവാന്‍. വടക്കുംനാഥന്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ നിന്നും പൂരമെഴുന്നള്ളിപ്പിന് ഇവിടെ എത്തിച്ചേരുമായിരുന്നു.

1796 ല്‍

1796 ല്‍


1796 ലെ പൂരത്തിനു കനത്ത മഴയും കാറ്റും കാരണം ആറാട്ടുപുഴയിലെത്താൻ കുറേ ക്ഷേത്രങ്ങള്‍ക്ക് കഴിഞ്ഞില്ല. പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങള്‍ക്കായിരുന്നു എത്തിച്ചേരുവാന്‍ സാധിക്കാതെ വന്നത്. കൃത്യസമയത്ത് പൂരത്തിന് വരാതിരുന്നതു കാരണം ഈ ക്ഷേത്രങ്ങള്‍ക്കു ആറാട്ടുപുഴ പൂരത്തില്‍ നിന്നും ഭ്രഷ്ട് കൽപ്പിക്കപ്പെട്ടു. ഇതറിഞ്ഞ ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥ ക്ഷേത്രം ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ തന്നെ 1797 മേയിൽ (972 മേടം) തൃശൂർ പൂരം ആരംഭിച്ചു.അന്നുമുതല്‍ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ് തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളികള്‍.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്


കഴിഞ്ഞ രണ്ടു വര്‍ഷവും കൊവിഡ് സ്ഥിതി പരിഗണിച്ച് പൂരം നടത്തിയിരുന്നില്ല.അനുഷ്ഠാനങ്ങള്‍ മാത്രമായി ആയിരുന്നു പൂരം നടത്തിയിരുന്നത്. ഇത്തവണ കൊവിഡ് നിബന്ധനകള്‍ പാലിച്ചാണ് പൂരം നടത്തുന്നത്. പൂരം കാണുവാനെത്തുന്ന ആളുകള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. വെള്ളവും തൊപ്പിയും കരുതാം. മാസ്ക് ധരിക്കുവാനും സാനിറ്റൈസര്‍ ഉപയോഗിക്കുവാനും മറക്കരുത്.

മുന്‍കൂട്ടി ബുക്ക് ചെയ്യാം

മുന്‍കൂട്ടി ബുക്ക് ചെയ്യാം

ലക്ഷക്കണക്കിന് ആളുകള്‍ പൂരം കൂടുവാനെത്തുന്നതിനാല്‍ താമസസൗകര്യങ്ങളില്‍ അസൗകര്യം നേരിടുവാന്‍ സാധ്യതയുണ്ട്. രാത്രി താമസം ആവശ്യമുള്ളവര്‍ ഹോട്ടലുകളും മുറികളും നേരത്തെ തന്നെ ബുക്ക് ചെയ്യണം.

ചിത്രങ്ങള്‍ക്കു കടപ്പാട്: WikipediaThrissur Pooram




ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+