Search
  • Follow NativePlanet
Share
» »തൃശൂർ പൂരം 2024 വരുന്നു.. വെടിക്കെട്ട്, പകൽപ്പൂരം, ചെണ്ടമേളം.. ആഘോഷിക്കാം, അറിയാം തിയതികൾ..

തൃശൂർ പൂരം 2024 വരുന്നു.. വെടിക്കെട്ട്, പകൽപ്പൂരം, ചെണ്ടമേളം.. ആഘോഷിക്കാം, അറിയാം തിയതികൾ..

തൃശൂർ പൂരം 2024: കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു തൃശൂർ പൂരക്കാലം ഇങ്ങെത്തുകയായി. ആഘോഷവും ആര്‍പ്പുവിളികളും വെടിക്കെട്ടും ചന്തകളും പ്രദർശനവും ഒക്കെയായി ലോകം മുഴുവൻ തൃശൂർ കാണാനെത്തുന്ന സമയം. തൃശൂരുകാർക്ക് മാത്രമല്ല, എല്ലാ മലയാളികൾക്കും പൂരം ഏറെ പ്രിയപ്പെട്ടതാണ്. പൂരം കാണാൻ വരാനാഗ്രഹിക്കാത്തവരാരും കാണില്ല.

ഇത്തവണയും നമുക്ക് പൂരം കളറാക്കേണ്ട... പൂരത്തിന്‍റെ ആഘോഷങ്ങളും ചടങ്ങുകളും ഒക്കെ നേരത്തെ അറിഞ്ഞിരുന്നാല്‍ മാത്രമേ അതിനനുസരിച്ച് തിയതി നോക്കി അവധി സെറ്റ് ചെയ്ത് കൂട്ടുകാരെയും ഒക്കെ കൂട്ടി പൂരം കാണാൻ വരാന്‍ സാധിക്കുകയുള്ളൂ. ഇതേ 2024 ലെ തൃശൂർ പൂരത്തിന്‍റെ പ്രധാന തിയതികൾ, ചടങ്ങുകൾ. വെടിക്കെട്ട് സമയം തുടങ്ങിയവ വിശദമായി അറിയാം.

Thrissur Pooram 2024 - Vedikkettu Pakalpooram And Kudamattam

തൃശൂർ പൂരം

പൂരങ്ങളുടെ പൂരമാണ് തൃശൂര്‍ പൂരം.എത്ര കണ്ടിട്ടും പോയിട്ടും ആഘോഷിച്ചിട്ടും മലയാളികൾക്ക് മടുക്കാത്ത, ഇന്നും പതിനായിരങ്ങൾ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടാൻ കാത്തിരിക്കുന്ന ആഘോഷമാണിത്. ആനകള്‍, ആലവട്ടം, വെഞ്ചാമരം,കുടമാറ്റം എന്നിങ്ങനെ വർണ്ണമനോഹരമായ നിരവധി ചടങ്ങുകളും പൂത്തിനുണ്ട്. ഒപ്പം പൂരത്തിനെത്തുന്നവരുടെ ആവേശം കൂടിയാകുമ്പോൾ പൂരം വേറിട്ടൊരു അനുഭവമായി മാറും.

തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ക്ഷേത്രങ്ങൾ

പാറമേക്കാവ് ക്ഷേത്രം
തിരുവമ്പാടി ക്ഷേത്രം
കണിമംഗലം ശാസ്താ ക്ഷേത്രം
പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം
ചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രം
പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ലാലൂർ കാർത്ത്യായനി ക്ഷേത്രം
ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം
അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം
കുറ്റൂർ നെയ്തലക്കാവിലമ്മ
വടക്കുംനാഥൻ ക്ഷേത്രം

തൃശൂർ പൂരം 2024 കൊടിയേറ്റം

ഏപ്രിൽ 14 ശനിയാഴ്ചയാണ തൃശൂർ പൂരം 2024 ന് കൊടിയേറുന്നത്. ഘടകക്ഷേത്രങ്ങളായ ലാലൂരില്‍ രാവിലെ എട്ടിനും 8.15നും ഇടയിലും അയ്യന്തോളില്‍ 11നും 11.15ന് ഇടയിലും കൊടിയേറ്റം നടക്കും. തിരുവമ്പാടിയിൽ 11.30 നും 12.45നും ഇടയിലും പറമേക്കാവിൽ ഉച്ചയ്ക്ക് 12.00 നും 12.15 നും ഇടയിലും ചെമ്പുക്കാവ്, കണിമംഗലം എന്നിവിടങ്ങളിൽ വൈകിട്ട് 6.00 നും 6.15 നും ഇടയിൽ , പനമുക്കുംപള്ളി, പൂക്കാട്ടിക്കര എന്നിവിടങ്ങളിൽ 6.15 നും 6.20നും ഇടയിൽ, ചൂരയ്ക്കുട്ടുകാവിൽ 6.45 നും 7.00 നും ഇടയിലും നെയ്തലക്കാവിൽ 8.00 നും 8.15 നും ഇടയിലും കൊടിയേറ്റം നടക്കും.

സാമ്പിൾ വെടിക്കെട്ട്

തൃശൂർ പൂരത്തിന്‍റെ ആവേശത്തിലേക്ക് കാണികളെ എത്തിക്കുന്നസാമ്പിൾ വെടിക്കെട്ട് ഇത്തവണ ഏപ്രിൽ 17 ബുധനാഴ്ച വൈകിട്ട് 7.00 ന് നടക്കും. ഏപ്രിൽ 18 ന് തെക്കേ നട തുറക്കും. രാവിലെ 10 മണിക്കാണ് ചടങ്ങ്. ഇതേ സമയം തന്നെ ആനച്ചമയ പ്രദർശനവും നടക്കും.

തൃശൂർ പൂരം 2024

ഏപ്രിൽ 19 വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ തൃശൂർ പൂരം നടക്കുന്നത്. രാവിലെ ആറിന് ചെറുപൂരങ്ങള്‍ തുടങ്ങും. രാവിലെ 11ന് മഠത്തില്‍ വരവ്, ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളം, വൈകിട്ട് ആറിന് വര്‍ണക്കാഴ്ചയൊരുക്കുന്ന പൂരം കുടമാറ്റം എന്നിവയും നടക്കും. പിറ്റേന്ന്, 20 ശനിയാഴ്ച പുലർച്ചെ മൂന്നു മണിക്ക് വെടിക്കെട്ട് , രാവിലെ 6.00 മുതൽ പകൽപ്പൂരം, എന്നിവയ്ക്ക് ശേഷം ച്ചയ്ക്ക് പന്ത്രണ്ടോടെ ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+