യാത്രകളുടെ രീതികളും സ്വഭാവങ്ങളും ഇപ്പോൾ തീർത്തും വ്യത്യസ്തമാണ്. എപ്പോഴെങ്കിലും ഒരു ലീവ് ഒപ്പിച്ച് ഒരു യാത്ര പോവുക എന്നതിനേക്കാൾ കിട്ടുന്ന അവസരങ്ങളിലെല്ലാം യാത്ര പോവുക, യാത്രയിൽ പണിയെടുക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഇപ്പോൾ സഞ്ചാരികൾ ശ്രദ്ധിക്കുന്നത്. കുറേ പുതിയ കാഴ്ചകളും അനുഭവങ്ങളും എന്നതിനൊപ്പം തന്നെ ഒരാളെ രൂപപ്പെടുത്തിയെടുക്കുവാനും യാത്രകൾക്ക് സാധിക്കും. കഴിഞ്ഞ രണ്ടുമൂന്നു വർഷത്തെ അപേക്ഷിച്ച് യാത്രകൾ വീണ്ടും എളുപ്പവും ബുദ്ധിമുട്ട് ഇല്ലാത്തുമായി മാറുന്ന ഒരു സമയം കൂടിയാണിത്. ഇതാ ഈ വർഷത്തെ ഇനി വരുന്ന യാത്രകൾ എങ്ങനെ കൂടുതൽ മനോഹരവും അർത്ഥവത്തും ആക്കാമെന്നു നോക്കാം..
Cover PC: Fülöp Ádám/Unsplash
പ്രകൃതിയോട് ചേർന്ന്
ഓരോ നാടിന്‍റെയും തനത് സംസ്കാരവുമായി പരിചയപ്പെട്ട് ജീവിക്കുക എന്നത് നിങ്ങളുടെ യാത്രാനുഭവങ്ങളെ കൂടുതൽ ആഴമുള്ളതാക്കും. അത് ഒരു ഗോത്രജീവിത ശൈലിയിൽ രണ്ടോ മൂന്നോ ദിവസം ചിലവഴിക്കുന്നതാണെങ്കിലും കൊടുംകാടിനുള്ളിലേക്കുള്ള യാത്രയാണെങ്കിലും ധൈര്യമായി തിരഞ്ഞെടുക്കാം,
വ്യത്യസ്തതകൾ തേടാം
ധൈര്യത്തിന്‍റെ വഴിയിലൂടെ
ആഗ്രഹങ്ങള്‍ക്കു പിന്നാലെ പോകാം
ക്രൂസ് യാത്രകൾ
ഈ കാലഘട്ടത്തിലെ യാത്രകളിൽ ക്രൂസ് ടൂറിസത്തിന് ചെറുതല്ലാത്ത ഒരു പങ്കുണ്ട്. നമ്മുടെ സ്ഥിരം യാത്രകളിൽ നിന്നു വ്യത്യസ്തമായുള്ള ഒരനുഭവമാണ് ഇത് നല്കുന്നത്. കടലിന്റെ വിശാലമായ ലോകം കാണുവാനും ആ അനുഭവങ്ങൾ സ്വന്തമാക്കുവാനും ക്രൂസിലെ ആഢംബരങ്ങളും സൗകര്യങ്ങളും ആസ്വദിക്കുവാനും ഈ യാത്ര സഹായിക്കും,
കേരളത്തിൽ നിന്നാണ് പോകുന്നതെങ്കിൽ ലക്ഷദ്വീപും അല്ലെങ്കിൽ ആൻഡമാനോ ഗോവയോ തിരഞ്ഞെടുക്കാം മുംബൈയിൽ നിന്നും ഗോവയ്ക്കും തിരിച്ചും നിരവധി ക്രൂസ് സർവീസുകൾ ലഭ്യമാണ്.



Click it and Unblock the Notifications













