അവതാര്‍ സിനിമയിലെ ഹല്ലേലൂയാ കുന്നുകൾ ഓർക്കുന്നില്ലേ? മൂടല്‍മഞ്ഞില്‍ വായുവില്‍ ഉയര്‍ന്നു പറന്നു നടക്കുന്ന ആ വിസ്മയിപ്പിക്കുന്ന കുന്നുകള്‍ തന്നെ.. പച്ചപ്പിന്‍റെ മനോഹാരിതയം പ്രകൃതിഭംഗിയും ചേര്‍ത്തുനിര്‍ത്തി അമ്പരപ്പിച്ച ആ കുന്നുകള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടെന്നറിഞ്ഞാലോ? ഒരു പക്ഷേ, സിനിമയില്‍ കണ്ട് ആസ്വദിച്ചതിനേക്കാളും മനോഹരമായ ഒരിടമായി ആ കുന്നുകളുണ്ട്... അത് കാണുവാനായി ദൂരെയൊന്നും പോകേണ്ട...നമ്മുടെ തൊട്ടുത്തുള്ള ചൈനയിലാണ് ഈ സ്ഥലമുള്ളത്. സിനിമയിലെ ഹല്ലേലൂയാ കുന്നുകള്‍ക്ക് പ്രചോദനമായ ചൈനയിലെ ടിയാന്‍സി കുന്നുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം....
ടിയാന്‍സി കുന്നുകള്‍
ടിയാൻസി എന്നാൽ
സിയാങ്ങിന് ടിയാൻസി എന്ന് വിളിപ്പേരുണ്ടായിരുന്നു, അതിന്റെ അർത്ഥം "സ്വർഗ്ഗപുത്രൻ" എന്നാണ്, ഇത് സാധാരണയായി ചൈന ചക്രവർത്തിക്ക് കരുതിവച്ചിരിക്കും. യുദ്ധത്തിൽ പരാജയപ്പെടുകയും ഷെന്റാങ് ഉൾക്കടലിൽ വീണെങ്കിലും കലാപം വിജയിക്കുകയും പർവതങ്ങളെ ടിയാൻസി എന്ന് വിളിക്കുകയും ചെയ്തു.
12000 ഏക്കറിലെ കുന്നുകളും കാഴ്ചകളും
കണ്ണില്‍ കൊള്ളുന്നതിലുമധികം വിസ്തൃതിയില്‍, എത്ര ക്യാമറാ ലെന്‍സു വെച്ചാസും പൂര്‍ണ്ണമായും ഫ്രെയിമിലാക്കുവാന്‍ കഴിയാത്തത്ര വിസ്തൃതിയിലാണ് ഈ പ്രദേശമുള്ളത്. ഇത്രയും സ്ഥലത്തായി, കൂര്‍ത്ത് ഉയര്‍ന്നു നില്‍ക്കുന്ന മൂവായിരത്തോളം സൂചി മലകള്‍ കാണുവാന്‍ സാധിക്കും. ഇവിടുത്തെ ഏറ്റവും മനോഹരമായ ദൃശ്യവും ഇതു തന്നെയാണ്. നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും മൂടല്‍മഞ്ഞും കാഴ്ചകളും ഈ പ്രദേശത്തിന് അഭൗമീകമായ ഒരു ഭംഗിയാണ് സമ്മാനിക്കുന്നത്. സ്പൂപങ്ങള്‍ പോലെ കുത്തനെ ഉയര്‍ന്നാണ് ഇവിടുത്തെ സൂചിമലകളുള്ളത്.
പര്‍വ്വതമല്ല!
ടിയാന്‍സി പര്‍വ്വതമെന്നാണ് വിളിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ പര്‍വ്വതമോ അതിന്‍റെ ഘടനയോ അല്ല ഇതിനുള്ളത്. പര്‍വ്വതങ്ങള്‍ സാധാരണയായി കോണാകൃതിയിലുള്ളവയും , കുന്നുകളേക്കാൾ കുത്തനെയുള്ളതും ഉയരമുള്ളതുമായിരിക്കും. എന്നാല്‍ ടിയാൻസിയിലെ പര്‍വ്വതം ഇങ്ങനെയല്ല. ഇവിടുത്തെ രൂപങ്ങളുടെ വിചിത്രമായ ആകൃതിയും ഘടനയും കാരണം സൂചിമലകള്‍, അല്ലെങ്കില്‍ സ്സംഭങ്ങള്‍എന്നാണിവയെ വിളിക്കുന്നത്.
മണ്ണൊലിപ്പിന്‍റെ ഫലമായി
300 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ്
സമുദ്രനിരപ്പില്‍ നിന്നും 4,140 അടി ഉയരം
അവതാറിന് പ്രചോദനം
അഭൗമീകമായ ഭംഗിയുള്ള ടിയാന്‍സി പര്‍വ്വതത്തിന്റെ കാഴ്ചകളാണ് ജയിംസം കാമറൂണ്‍ തന്റെ അവതാര്‍ സിനിമയിലെ പാന്‍ഡോറയ്ക്ക് പ്രചോദനമായത്.
നീളമേറിയ പർവതങ്ങളും ഫ്ലോട്ടിംഗ് ദ്വീപുകളും ഇവിടെ സങ്കല്പ്പിക്കുന്നതിന് അദ്ദേഹത്തിന് പ്രയാസപ്പെടേണ്ടി വന്നിട്ടില്ല.
അവതാറില്‍ നിന്നും പേലുകിട്ടിയ ഹല്ലേലുയ്യ കുന്നുകള്‍
അവതാര്‍ സിനിമയില്‍ നിന്നും ഇവിടുത്തെ ഒരു പര്‍വ്വത നിരയ്ക്ക് പേരും ലഭിച്ചിട്ടുണ്ട്. അതാണ് ഹല്ലേലുയ്യ കുന്നുകള്‍. മുന്‍പ് സതേണ്‍ സ്കൈ കോളം എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. ഇതാണ് സിനിമയിലെ സാങ്കൽപ്പിക ഫ്ലോട്ടിംഗ് പർവതനിരയായ ഹല്ലേലൂയ പർവതനിരകൾ നിർമ്മിക്കുന്നതിനായി പഠിക്കുവാന്‍ ഉപയോഗിച്ചത്. ടൂറിസത്തെ ആകർഷിക്കുന്നതിനായി 2010 ൽ സ്തംഭത്തിന്റെ പേര് അവതാർ ഹല്ലേലൂയാ പർവ്വതം എന്ന് മാറ്റി.
ചൈനയിലെ ആദ്യത്തെ ദേശീയോദ്യാനം
PC:Kovacs Bela-Hungary



Click it and Unblock the Notifications












