ഫോട്ടോഗ്രഫിയെന്നാല്‍ ഇപ്പോള്‍ ഏറെക്കുറെ ഇന്‍സ്റ്റഗ്രാം എന്നായി മാറിയിട്ടുണ്ട്. കണ്‍മുന്നില്‍ എന്തുസംഭവിച്ചാലും അത് ഇന്‍സ്റ്റഗ്രാം ഫോട്ടോയായോ സ്റ്റോറിയായോ ഇട്ടില്ലെങ്കില്‍ ആകെ മൊത്തം രസമില്ല എന്ന അവസ്ഥയാണ്. ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങളും വ്യത്യസ്ത ചിത്രങ്ങളുമൊക്കെ കാണുവാന്‍ ഇന്‍സ്റ്റഗ്രാം തുറന്നാല്‍ മതി. യാത്ര ചെയ്യുമ്പോള്‍ ഫോട്ടോകളെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ഇടാത്തവര്‍ കുറവായിരിക്കും. ഇതാ ഇന്‍സ്റ്റഗ്രാമിലേക്കായി നല്ല കിടുക്കന്‍ ചിത്രങ്ങള്‍ യാത്രയ്ക്കിടയില്‍ എങ്ങനെ പകര്‍ത്താം എന്നു നോക്കാം...
ഹൊറിസോണ്ടല്‍ ഷോട്ടുകള്‍
സബ്ജക്ട് ഫോക്കസ് ചെയ്യാം
വെളിച്ചം
മികച്ച ഒരു ഫോട്ടോയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് നല്ല ലൈറ്റിങ്ങാണ്. എത്രയൊക്കെ ആപ്പ് ഉപയോഗിച്ച് എഡിറ്റിങ് നടത്തിയാലും ലൈറ്റിങ് കുറവാണെങ്കില്‍ അത് ഫോട്ടോയില്‍ മുഴച്ചു നില്‍ക്കുക തന്നെ ചെയ്യും. പുലര്‍ച്ചെയോ ഉച്ചകഴിഞ്ഞോ ഫോട്ടോ എടുക്കുന്നതാണ് ലൈറ്റിങ്ങിന്‍റെ കാര്യത്തില്‍ ഏറ്റവും നല്ലത്. മങ്ങിയ വെളിച്ചമാണുള്ളതെങ്കില്‍ അത് ഫോട്ടോയില്‍ കൂടുതല്‍ ഗ്രെയിന്‍സ് ഉണ്ടാക്കും. മികച്ച ലൈറ്റുള്ളപ്പോള്‍ ഫോട്ടോ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
കുറേ ചിത്രങ്ങളെടുക്കാം
ഒറ്റ ടേക്കില്‍ ഏറ്റവും മികച്ച ഫോട്ടോ ലഭിക്കണമെന്ന് നിര്‍ബന്ധമില്ല. എത്ര പരിചയസമ്പന്നനായ ആള്‍ക്കു പോലും ചിലപ്പോള്‍ രണ്ടോ മൂന്നോ അതിലധികമോ ക്ലിക്ക് വേണ്ടി വരും മികച്ച ഫോട്ടോയ്ക്കായി. ഇന്‍സ്റ്റഗ്രാമിലേക്കായി ഫോട്ടോ എടുക്കുമ്പോള്‍ ഒരിടത്തിന്‍റെ കുറഞ്ഞത് 5 ഫോട്ടോയെങ്കിലും എടുക്കാം. അതില്‍ ഏതാണ് ഏറ്റവും മികച്ചതെന്നു നോക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമാകാം.
ജ്യോമെട്രിക് പാറ്റേണ്‍ നോക്കാം
എല്ലായ്പ്പോഴും സ്ഥിരം രീതികളില്‍ നോക്കാതെ വ്യത്യസ്തമായ ആംഗിളുകളും ഫോട്ടോയ്ക്ക് പരീക്ഷിക്കാം. കെട്ടിടങ്ങളുടെയും മറ്റും നിഴല്‍ സൃഷ്ടിക്കുന്ന പാറ്റേണ്‍ ചിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു വ്യത്യസ്തത പകരും.
ഡിഎസ്എല്‍ആര്‍ ക്യാമറ ഉപയോഗിക്കാം
വ്യത്യസ്ത ആംഗിളുകള്‍
ക്ലോസ് ഷോട്ടുകള്‍



Click it and Unblock the Notifications












