നിങ്ങളുടെ പ്രണയ സങ്കല്‍പ്പം എന്താണ്. കാമുകിയുമൊത്ത് എങ്ങനെ സമയം ചിലവിടാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങളുടെ സങ്കല്‍പ്പവും ആഗ്രഹങ്ങളും എന്ത് തന്നെയായാലും അതിനുള്ള സൗകര്യം ഒരുക്കുന്ന നിരവധി റിസോര്‍ട്ടുകള്‍ ഇന്ത്യയില്‍ ഉണ്ട്.
പ്രകൃതിയുടെ മാന്ത്രിക സ്പര്‍ശമേറ്റ് സമയം ചിലവഴിക്കാന്‍, മെഴുകുതിരി വെളിച്ചത്തില്‍ അത്താഴം കഴിക്കാന്‍, ബീച്ചിലൂടെ കൈകോര്‍ത്ത് നടക്കാന്‍ നിങ്ങള്‍ എന്ത് ആഗ്രഹിക്കുന്നോ, ആ ആഗ്രഹങ്ങളെല്ലാം ഈ റിസോര്‍ട്ടില്‍ ലഭ്യമാണ്.
പ്രശസ്തമായ ഹണിമൂണ്‍ കേന്ദ്രങ്ങളായ ഉദയ്പ്പൂര്‍, ഗോവ, ആന്‍ഡമാന്‍ പോണ്ടിച്ചേരി തുടങ്ങി പത്തോളം സ്ഥലങ്ങളിലെ പത്ത് മികച്ച ഹോട്ടലുകള്‍ നമുക്ക് പരിചയപ്പെടാം.
താജ് ലേക്ക് പാലസ് ഉദയ്പ്പൂര്‍
മാര്‍ബിളില്‍ തീര്‍ത്ത വിസ്മയമാണ് ഉദയ്പ്പൂരിലെ താജ് ലേക്ക് പാലസ്. ഉദയ്പ്പൂരിലെ സിറ്റി പാലസിന്റെയും ആരവല്ലി മലനിരകളുടേയും സാമിപ്യമാണ് ഈ റിസോര്‍ട്ടിനെ വ്യത്യസതമാക്കുന്നത്. ആഡംബര പൂര്‍ണമായ, കൊട്ടാര സദൃശ്യമായ ഈ റിസോര്‍ട്ടില്‍ സമയം ചിലവഴിക്കുക എന്നത് സ്വപ്നതുല്യമായ ഒരു കാര്യമായിരിക്കും. ഹോട്ടല്‍ ബുക്ക് ചെയ്യാം

കുമരകം ലേക്ക് പാലസ്
ബ്രിട്ടീഷ് രാജകുമാരന്റെ അറുപത്തഞ്ചാം പിറന്നാള്‍ ആഘോഷിച്ച കുമരകം ലേക്ക് പാലസിനെ വ്യത്യസ്തമാക്കുന്നത് വേമ്പനാട് കായലിന്റെ സൗന്ദര്യമാണ്. കൂടുതല്‍ ചിത്രങ്ങള്‍
സെറായി, ചിക്കമഗളൂര്‍
നാടോടിക്കഥകളിലേതു പോലുള്ള വിചിത്രമായ പ്രണയാനുഭവമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ ഇടം ചിക്കമഗളൂരിലെ സെറായി ഹോട്ടലാണ്. പ്രണയിക്കാന്‍ നിരവധി സാധ്യതകളാണ് ഇവിടെ. മെഴുകുതിരി വെളിച്ചെത്തില്‍. ആല്‍മരച്ചുവട്ടില്‍, കുളക്കടവില്‍, അങ്ങനെ പ്രണയിക്കാന്‍ നിരവധി സ്ഥലങ്ങളാണ് ഈ ഹോട്ടലില്‍. കൂടുതല്‍ ചിത്രങ്ങള്‍
ബെയര്‍ ഫൂട്ട്, ആന്‍ഡമാന്‍
ആന്‍ഡമാനിലെ ഹാവ്‌ലോക്ക് ദ്വീപിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ആന്‍ഡമാനില്‍ വച്ച് ഏറ്റവും മികച്ച റൊമാന്റിക്ക് റിസോര്‍ട്ട് ആണ് ബെയര്‍ ഫൂട്ട്. നിങ്ങളുടെ പങ്കാളിയോടൊപ്പം ആന്‍ഡമാനില്‍ എത്തിയാല്‍ ഇവിടെ സമയം ചിലവിടാന്‍ മറക്കരുത്.

ദി ഡ്യൂണ്‍, പോണ്ടിച്ചേരി
ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഇക്കോ റിസോര്‍ട്ട് ആണ് ദി ഡ്യൂണ്‍. പ്രകൃതിയുടെ മടിത്തട്ടില്‍ ഇരുന്ന് പ്രണയം അനുഭവിക്കാനുള്ള ഒരു അവസരമാണ് ഈ റിസോര്‍ട്ടില്‍ ഒരുക്കി വച്ചിരിക്കുന്നത്. ഹോട്ടല്‍ ബുക്ക് ചെയ്യാം
സുരി വൈറ്റ് സാന്‍ഡ്‌സ്, ഗോവ
ഗോവയില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് പങ്കാളിയോടൊത്ത് ആനന്ദിക്കാന്‍ പറ്റിയ സ്ഥലമാണ് സുരി വൈറ്റ് സാന്‍ഡ്‌സ്. സംഗീതത്തിന്റെയും നൃത്തത്തിന്റേയും അകമ്പടിയോടെ നിങ്ങള്‍ക്ക് പങ്കാളിയോടോത്ത് പ്രണയം പങ്കിടാം. കൂടുതല്‍ ചിത്രങ്ങള്‍

എസ്റ്റൂറി അയലന്‍ഡ്, പൂവാര്‍
കായലിന്റെ ശാന്തതയും, കടലിന്റെ സൗന്ദര്യവും അനുഭവിച്ച് അറിഞ്ഞ് പ്രണയം ആസ്വദിക്കാന്‍ പറ്റിയ സ്ഥലമാണ് പൂവാറിലെ എസ്റ്റൂറി അയലന്‍ഡ്. കൂടുതല്‍ ചിത്രങ്ങള്‍
കുറുമ്പ വില്ലേജ് റിസോര്‍ട്ട്, കുന്നൂര്‍
സ്‌പൈസി റൊമാന്റിക്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ഇടമാണ് തമിഴ്‌നാട്ടിലെ കുന്നൂര്‍. ഇവിടുത്തെ സുഗന്ധ വ്യഞ്ജന തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന കുറുമ്പ വില്ലേജ് ആണ് ഇതിന് പറ്റിയ സ്ഥലം. ഹോട്ടല്‍ ബുക്ക് ചെയ്യാം
ദി കാള്‍ട്ടണ്‍, കൊടൈക്കനാല്‍
കൊടൈക്കനാല്‍ എത്തിയാല്‍ തങ്ങാന്‍ പറ്റിയ മികച്ച ഒരു റൊമാന്റിക്ക് ഹോട്ടലാണ് കാള്‍ട്ടണ്‍. കൊടൈക്കനാലിന്റെ പ്രകൃതി ഭംഗി ആസ്വദിച്ച് നിങ്ങളുടെ പ്രണയ ദിനങ്ങള്‍ സുന്ദരമാക്കാന്‍ എന്നതാണ് ഇതിന്റെ പ്രത്യേകത. ഹോട്ടല്‍ ബുക്ക് ചെയ്യാം

ഒബ്‌റോയ് സീസില്‍, ഷിംല
സമുദ്രനിരപ്പില്‍ നിന്ന് 8,250 അടി ഉയരത്തില്‍ ഷിംലയിലാണ് ഒബ്‌റോയ് സീസില്‍ സ്ഥിതി ചെയ്യുന്നത്. നിങ്ങളുടെ പ്രണയ ദിനങ്ങള്‍ സുന്ദരമാക്കാന്‍ നിരവധി അവസരങ്ങളാണ് ഈ ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങള്‍
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














