ഇഞ്ചത്തൊട്ടി തൂക്കുപാലം
എറണാകുളം ജില്ലയിലെ കീരംപാറ പഞ്ചായത്തും കുട്ടമ്പുഴ പഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്ക് പാലമാണ് ഇഞ്ചത്തൊട്ടി തൂക്ക് പാലം. പെരിയാറിന്റെ ഒരു കൈവഴിക്ക് കുറുകേയായി 185 മീറ്റർ നീളത്തിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: കാക്കര
എത്തിച്ചേരാൻ
എറണാകുളം ജില്ലയിലെ കോതമംഗലത്തിന് സമീപത്തായാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ഭൂതത്താൻകെട്ടും തട്ടേക്കാട് പക്ഷി സങ്കേതവും സന്ദർശിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ ഈ തൂക്ക് പാലം സന്ദർശിക്കാം.
Photo Courtesy: കാക്കര
തൈക്കൂട്ടം തൂക്ക് പാലം
141 മീറ്റർ നീളമുള്ള ഈ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിൽ ചാലക്കുടി പുഴയ്ക്ക് കുറുകേയാണ്. തൈക്കൂട്ടം കടവ് തൂക്ക് പാലം എന്നും ഈ തൂക്ക് പാലം അറിയപ്പെടുന്നുണ്ട്.
Photo Courtesy: കാക്കര
എത്തിച്ചേരാൻ
തൃശ്ശൂർ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. കാടുകുറ്റി, അന്നനാട് പ്രദേശവും വൈന്തല, കല്ലൂർ പ്രദേശവുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ 30 പേരെ മാത്രമെ ഒരേ സമയം കടത്തിവിടുകയുള്ളു.
Photo Courtesy: കാക്കര
പുനലൂർ തൂക്കുപാലം
1877ല്‍ ആല്‍ബര്‍ട്ട് ഹെന്റി എന്ന ബ്രിട്ടീഷുകാരനായ എന്‍ജിനീയറാണ് ഈ തൂക്കുപാലം പണിതത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിര്‍മ്മിച്ചത്. അന്നത്തെ ദിവാന്‍ നാണുപിള്ളയാണ് പാലം നിര്‍മ്മിയ്ക്കാനായി അനുമതി നല്‍കിയത്. വാഹനഗതാഗതത്തിന് വേണ്ടിത്തന്നെയായിരുന്നു അന്ന് ഈ പാലം പണിതത്.
Photo Courtesy: Shijualex at ml.wikipedia
ചരിത്ര സ്മാരകം
സംരക്ഷിത ദേശീയ സ്മാരകമാക്കി നിലനിര്‍ത്തിയിരിക്കുകയാണ് പാലം. ആറു വര്‍ഷമെടുത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പാലം തെക്കേ ഇന്ത്യയിലെ ഗതാഗത യോഗ്യമായിരുന്ന ഏക തൂക്കുപാലമായിരുന്നു. തൂക്കുപാലം പണികഴിഞ്ഞിട്ടും പുനലൂരിലെ ജനങ്ങള്‍ക്ക് അതിന് ബലമുണ്ടാകില്ലെന്ന് കരുതി പാലം ഉപയോഗിയ്ക്കാന്‍ മടിച്ചുവത്രേ. വിശദമായി വായിക്കാം
Photo Courtesy: Shijualex at ml.wikipedia