Search
  • Follow NativePlanet
Share
» »ഇന്ത്യയില്‍ പൂക്കളുടെ താഴ്വരകള്‍ നിരവധിയുണ്ട്

ഇന്ത്യയില്‍ പൂക്കളുടെ താഴ്വരകള്‍ നിരവധിയുണ്ട്

By Maneesh

പൂക്കളുടെ താഴ്വര എന്ന് കേള്‍ക്കുമ്പോള്‍ ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വരയേക്കുറിച്ചാണ് ന‌മ്മള്‍ ആദ്യം ഓര്‍ക്കുന്നത്. സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ് ഉത്തരാ‌ഖണ്ഡിലെ പൂക്കളുടെ താഴ്‌വര.

പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്ന ഇത്തരം താഴ്‌വരകള്‍ ഉത്തരാഖണ്ഡില്‍ മാത്രമ‌ല്ല. ഇന്ത്യയിലെ പലഭാഗങ്ങളിലും പൂക്കള്‍ നിറഞ്ഞ സുന്ദരമാ‌യ താഴ്വരകള്‍ ഉണ്ട്.

നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് പൂക്കളുടെ താഴ്വരകള്‍ പരിചയപ്പെടാം

01. പൂക്കളുടെ താഴ്‌വര ഉത്തരാഖണ്ഡ്

01. പൂക്കളുടെ താഴ്‌വര ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ഹേമകുണ്ഡിന് സമീപത്തുള്ള ഘന്‍ഘാരിയ ഗ്രാമത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ മഞ്ഞൂമൂടിയ മലനി‌രകള്‍ക്ക് താഴെയായാണ് പൂക്കളുടെ താഴ്‌വ‌ര സ്ഥിതി ചെയ്യുന്നത്. ഗോവിന്ദഘഢ്‌ വഴി ഹേമകുണ്ഡ്‌ സാഹിബിലേക്കുള്ള പാതയിലാണ്‌ പൂക്കളുടെ താഴ്‌വര സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Kushaal
02. യംതാംഗ്

02. യംതാംഗ്

സിക്കിമിന്‍റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് യംതാങ്ങ്. പൂക്കളുടെ താഴ്വര എന്നാണ് ഇവിടം അറിയപ്പെടുന്നത്. വസന്തകാലത്ത് ഇവിടം പൂക്കളാല്‍ നിറഞ്ഞ് മനോഹരമായി കാണപ്പെടും. പ്രിമുല, റോഡോഡെന്‍ഡ്രോണ്‍സ് എന്നീയിനം പുഷ്പങ്ങള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നവയാണ്. ഇവ കൂടാതെ മറ്റ് പല കഴ്ചകളും ഇവിടെയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Amitra Kar

03. ഇന്ദിര ഗാന്ധി പുഷ്‌പോദ്യാനം

03. ഇന്ദിര ഗാന്ധി പുഷ്‌പോദ്യാനം

ശ്രീനഗറില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ ദാല്‍ തടാകത്തിന്റെ തീരത്തുള്ള സബര്‍വന്‍ മലനിരകളിലാണ്‌ ഇന്ദിര ഗാന്ധി പുഷ്‌പോദ്യാനം സ്ഥിതി ചെയ്യുന്നത്‌. വര്‍ഷം തോറും ഇവിടെ നടക്കുന്ന ഏഴ്‌ ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്‌പോത്സവം വളരെ പ്രശസ്‌തമാണ്‌. വിവിധ വര്‍ണങ്ങളിലായുള്ള 70 ലേറെ വ്യത്യസ്‌ത ഇനത്തില്‍പെട്ട പുഷ്‌പങ്ങള്‍ ഉദ്യാനത്തിലുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Amanda W

04. കാസ് പ്ലേറ്റ്

04. കാസ് പ്ലേറ്റ്

സതാരയില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തിലാണ് കൗസ് തടാകവും സമതലവും സ്ഥിതിചെയ്യുന്നത്. ഇതും ഇവിടത്തെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. പ്ലേറ്റ് ഓഫ് ഫ്ലവേഴ്സ്-പൂക്കളുടെ സമതലം എന്നാണ് ഇതിനെ വിളിയ്ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് ഈ പീഠഭൂമി സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Sumit Magdum
05. ഡിസുകൗ താഴ്‌വര

05. ഡിസുകൗ താഴ്‌വര

നാഗലാന്‍ഡിലെ കൊഹിമ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ട്രക്കിങ്‌ പ്രേമികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത്‌ നിന്നും നോക്കിയാല്‍ പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. വന പുഷ്‌പങ്ങളും തെളിഞ്ഞ പര്‍വത അരുവികളും ഈ സ്ഥലത്തിന്‌ സ്വര്‍ഗ തുല്യമായ മനോഹാരിത നല്‍കുന്നു. വിശദമായി വായിക്കാം

Photo courtesy: Mongyamba

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: uttrakhand srinagar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+