മധുവിധുക്കാലം അവിസ്മരണീയമാക്കാന്‍ ആഗ്രഹിക്കാത്ത നവദമ്പതിമാര്‍ ആരുണ്ട്. പക്ഷെ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുന്ന സ്ഥലത്തിനും ഉണ്ടായിരിക്കണം ഏറെ പ്രത്യേകതകള്‍. ആദ്യമായി വേണ്ടത് സ്വകാര്യതയാണ്. രണ്ടാമത്, നിങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കുന്ന സമയമാണ് മധുവിധുക്കാലം അപ്പോള്‍ നിങ്ങള്‍ മധുവിധുവിനായി തെരഞ്ഞെടുക്കുന്ന സ്ഥലവും സ്വര്‍ഗം പോലെ ആയിരിക്കണം. മൂന്നാമത് ഓര്‍ത്ത് വയ്ക്കാന്‍ എന്തെങ്കിലും വ്യത്യസ്തമായ ഒന്ന് ഉണ്ടായിരിക്കണം. ഇവമൂന്നും ഒത്ത് ചേര്‍ന്ന നിരവധി സ്ഥലങ്ങള്‍ കേരളത്തിലുണ്ട്.

വേമ്പനാട്ട് കായലിലെ ഹൗസ്ബോട്ട് മുതൽ മൂന്നാറിലെ ഹിൽസ്റ്റേഷൻ വരെയുള്ള കേരളത്തിൽ അല്ലതെ വേറെ എവിടെയാണ് ആസ്വാദ്യകരമായ രീതിയിൽ ഹണിമൂൺ ആഘോഷിക്കാൻ കഴിയുക. കേരളത്തിലെ പ്രശസ്തമായ ഹണിമൂൺ പറുദീസകൾ പരിചയപ്പെടാം.
ആലപ്പുഴ - മധുരം നുകർന്ന് കായൽപരപ്പിലൂടെ
കായൽ എന്ന് കേട്ടാൽ നമ്മുടെ മനസിൽ ഓടിവരുന്നത് ആലപ്പുഴയാണ്. കേരളത്തിലെ സുന്ദരഭൂമികളിൽ ഒന്ന് ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ആയിരക്കണക്കിന് സഞ്ചാരികൾ എത്തിച്ചേരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വർഗം. ദിവസവും നിരവധി ദമ്പതികളാണ് ഇവിടെ ഹണിമൂൺ ആഘോഷിക്കാൻ എത്താറുള്ളത്.

Photo Courtesy: Sarath Kuchi
ആലപ്പുഴയിലെ ഏറ്റവും വലിയ ആകർഷണം കായൽ തന്നെയാണ്. ഇവിടെയെത്തുന്നവരിൽ അധികം പേരും ഹോട്ടലുകളിൽ മുറിയെടുക്കാറില്ല. കെട്ടുവള്ളങ്ങൾ എന്ന് അറിയപ്പെടുന്ന ഹൗസ് ബോട്ടിൽ താമസിക്കാറാണ് പതിവ്. ഹണിമൂൺ ആഘോഷിക്കാൻ പാകത്തിന് ഡബിൾ ബെഡ്റൂം സൗകര്യമുള്ള ഹൗസ് ബോട്ടുകൾ ഇവിടെ ലഭ്യമാണ്. ഭക്ഷണവും ഹൗസ് ബോട്ടിൽ നിന്ന് ലഭിക്കും.
ഹൗസ് ബോട്ടിലെ ചിലവ് താങ്ങാൻ കഴിയാത്തവർക്ക് കായൽ യാത്രയ്ക്ക് മറ്റൊരു വഴിയുണ്ട്. ആലപ്പുഴയിലെ പബ്ലിക്ക് ഫെറി സർവീസ്. ടിക്കറ്റ് എടുത്ത് ഫെറിയിൽ കയറി ഒരു യാത്ര പോകാം.
കായലുകളും ഹൗസ്ബോട്ടുകളും മാത്രമല്ല വിശാലമായ ബീച്ചും ആലപ്പുഴയ്ക്ക് സ്വന്തമാണ്. ബീച്ചിൽ വച്ചും പ്രണയം പങ്കു വയ്ക്കാമല്ലോ. ഇനി ആലപ്പുഴ ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് ഒന്ന് മലകയറാം.
മൂന്നാർ - പ്രണയിക്കാൻ ഒരു മലമേട്
എഴുത്തുകാരനും ചിത്രകാരന്മാരും ഏറെ പ്രണയിക്കുന്ന ഒരു പറുദീസയുണ്ട് കേരളത്തിൽ. മൂന്നാർ എന്നപേരിൽ സഞ്ചാരികളെ എപ്പോഴും ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സുന്ദരിയുടെ മടിത്തട്ടിൽ കിടന്ന് നിങ്ങൾക്കും പ്രണയിക്കാം. പ്രണയാവേശത്തിന്റെ കൊടുമുടിയിൽ നിങ്ങൾക്ക് പങ്കാളിയോടൊപ്പം മതിമറന്ന് ഇരിക്കാം.
മൂന്നാറിലെ വിനോദങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ട്രക്കിംഗ്. ഒട്ടേറെ ട്രക്കിംഗ് ട്രെയിലുകളുണ്ടിവിടെ. എല്ലാട്രെയിലുകളും സുരക്ഷിതമാണെന്നതാണ് വലിയൊരു പ്രത്യേകത. അതുകൊണ്ട് നിങ്ങളുടെ പ്രണയ നിമിഷങ്ങൾക്ക് ഭംഗമേതും ഉണ്ടാവില്ല.

Photo Courtesy: Vinoth Chandar
അധികം കഠിനമല്ലാത്ത ട്രിക്കിംഗിൽ താല്‍പര്യമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായതാണ് മൂന്നാറിലെ ഭൂപ്രകൃതി. പുല്‍മേടുകളില്‍ ട്രക്കിങ്ങിനെത്തുന്നവര്‍ക്ക് ക്യാമ്പ് ചെയ്യുകയും ചെയ്യാം.
goibibo ഒരുക്കുന്ന തകർപ്പൻ ഓഫർ, ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ബുക്കിംഗിന് 200 രൂപ ഓഫ്!
മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്.
കൊച്ചി - ചീനവലകൾ കണ്ട് വളകിലുക്കാം
അറബിക്കടലിന്റെ പ്രണയിനിയായ കൊച്ചി നവദമ്പതികളുടെ ഇഷ്ട സ്ഥലമാണ്. ബീച്ചുകൾ കൊട്ടാരങ്ങൾ തുടങ്ങി ആരാധനാലയങ്ങളുടെ മുറ്റങ്ങൾ പോലും നിങ്ങൾക്ക് പ്രണയ സല്ലാപത്തിനായി തെരഞ്ഞെടുക്കാം. ചീനവലകൾ നോക്കി നിങ്ങൾക്ക് കൈകൾ കോർത്ത് ആനന്ദിക്കാം.
നഗരകാഴ്ചകള്‍ കണ്ട് മടുത്ത സഞ്ചാരികള്‍ക്ക് മറ്റൊരു കാഴ്ചാനുഭവം നല്‍കുന്ന ഫോര്‍ട്ട് കൊച്ചി കൊച്ചി മഹാനഗരത്തിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. മട്ടാഞ്ചേരി പാലസും സാന്താക്രൂസ് ബസലിക്കത്മാണ് ഫോര്‍ട്ട് കൊച്ചിയിലെ പ്രധാന കാഴ്ചകള്‍.

Photo Courtesy: Liji Jinaraj
കൊച്ചിയില്‍നിന്നും ഏറെ അകലെയല്ലാതെ മുളവുകാട് ഐലന്‍ഡിലാണ് ബോള്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്. ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്. 1744 ലായിരുന്നു ഇത്.
കൊച്ചിയിലെ യാത്രകളിൽ അവിസ്മരണീയമായ ഒരു കാഴ്ച ആയിരിക്കും ജൂതത്തെരുവ് അഥവാ ജ്യൂ സ്ട്രീറ്റ്. കേരളത്തിലെ ഒന്നര സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ജുതചരിത്രം ഉറങ്ങുന്ന മണ്ണാണിത്.
വയനാട് - പ്രണയത്തിന് സാക്ഷികളാകുന്ന മലനിരകൾ
പ്രണയിക്കാൻ അനുയോജ്യമായ കാലവസ്ഥ ഒരുക്കി വച്ചിരിക്കുന്ന കേരളത്തിലെ സുന്ദരമായ സ്ഥലമാണ് വയനാട്. വയനാട്ടിൽ എത്തുന്ന വധൂ വരന്മാർക്ക് ചിലവഴിക്കാൻ നിരവധി കാര്യങ്ങളാണുള്ളത്. നീന്തൽക്കുളം, ബോട്ട് യാത്ര, ട്രീ ഹൗസുകളിലെ താമസം. അങ്ങനെ സഞ്ചാരികൾ ആഗ്രഹിക്കുന്ന എന്തും വയനാട്ടിൽ കിട്ടും.

Photo Courtesy: Kalidas Pavithran
പ്രകൃതിയെ അറിഞ്ഞ് പ്രണയിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് വയനാട്ടിലെ വനാതിർത്തികളോട് ചേർന്ന് നിരവധി റിസോർട്ടുകളും ലഭ്യമാണ്. സുന്ദരമായ വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, ദ്വീപുകൾ ഇവയൊക്കെ വയനാടിന്റെ പ്രത്യേകതയാണ്.
പ്രണയത്തിന്റെ ചിഹ്നമായ ഹൃദയത്തിന്റെ രൂപത്തിൽ ഒരു തടാകമുണ്ട് വയനാട്ടിൽ. വധുവരന്മാർക്ക് വേണമെങ്കിൽ അവിടേയ്ക്ക് ഒരു യാത്ര ചെയ്യാം. വയനാട്ടിലെ ചെമ്പ്ര പീക്കിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചെമ്പ്രപീക്കിലേക്ക് കാൽനടയായി വേണം എത്തിച്ചേരാൻ. ചെമ്പ്ര പീക്കിൽ നിന്നാൽ വയനാടിന്റെ സൗന്ദര്യം ആസ്വദിക്കാം.
കോവളം - അലയടിക്കുന്ന പ്രണയ നിമിഷങ്ങൾക്ക്

Photo Courtesy: Roberto Faccenda
അലയടിക്കുന്ന തിരമാലകൾക്ക് അരികിലൂടെ കൈപിടിച്ച് നടക്കാൻ ആഗ്രഹിക്കുന്ന നവദമ്പതിമാർക്ക് പോകാൻ പറ്റിയ സ്ഥലമാണ് കോവളം. കോവളത്ത് എത്തിച്ചേർന്നാൽ നിരവധി കാര്യങ്ങൾ വേറേയുമുണ്ട്.
താമസ സൗകര്യത്തെക്കുറിച്ച് കോവളത്ത് എത്തിയാൽ ആശങ്കപ്പെടേണ്ട ആവശ്യം തീരെയില്ല. കാരണം നിരവധി ഹോട്ടലുകൾ അതും നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഹോട്ടലുകൾ ഇവിടെയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














