01. ലൈറ്റ് ഹൗസ് ബീച്ച്, കോവളം
കോവളത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് ലൈറ്റ്ഹൗസ് ബീച്ച് സ്ഥിതിചെയ്യുന്നത്. നഗരത്തിനോട് അടുത്തായതുകൊണ്ടുതന്നെ നിരവധി സഞ്ചാരികള്‍ ലൈറ്റ്ഹൗസ് ബീച്ചിലെത്തുന്നു. കോവളത്തെ മൂന്ന് ബീച്ചുകളിലും വച്ച് ഏറ്റവും വലുത് ലൈറ്റ്ഹൗസ് ബീച്ചാണ്. കുരുംകല്‍ കുന്നിന്‍മുകളിലെ 35 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൂറ്റന്‍ ലൈറ്റ് ഹൗസാണ് ഈ ബീച്ചിന് ഈ പേര് സമ്മാനിച്ചത്. വിശദമായി വായിക്കാം
Photo Courtesy: mehul.antani
മറ്റൊരു കാഴ്ച
കോവളത്തെ ലൈറ്റ് ഹൗസ് ബീച്ചിന്റെ മറ്റൊരു കാഴ്ച
Photo Courtesy: P.K.Niyogi
02. സമുദ്ര ബീച്ച്, കോവളം
കോവളത്തെ പ്രധാനപ്പെട്ട 3 ബീച്ചുകളിലൊന്നാണ് സമുദ്ര ബീച്ച്. കോവളം കടല്‍ത്തീരത്തിന്റെ വടക്കേ ഭാഗത്തായാണ് സമുദ്ര ബീച്ച് സ്ഥിതിചെയ്യുന്നത്. മറ്റ് രണ്ട് ബീച്ചുകളിലേയുമെന്ന പോലെ ആള്‍ത്തിരക്കും ആക്ടിവിറ്റീസും നിറഞ്ഞതല്ല സമുദ്ര ബീച്ച്. ഇക്കാരണം കൊണ്ടുതന്നെ മത്സ്യബന്ധനം നടത്തുന്ന മുക്കുവരെയാണ് ഇവിടെ കൂടുതലായും കാണാന്‍ കഴിയുക. വിശദമായി വായിക്കാം
Photo Courtesy: MGA73bot2
മറ്റൊരു കാഴ്ച
കോവളത്തെ സമുദ്രാ ബീച്ചിന്റെ മറ്റൊരു കാഴ്ച
Photo Courtesy: P.K.Niyogi
03. ഹൗവ്വാ ബീച്ച്, കോവളം
കോവളത്തെ ബീച്ചുകളില്‍ ഹവ്വാ ബീച്ചാണ് വലിപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമത്തേത്. മുമ്പ് നിരവധി യൂറോപ്യന്‍ വനിതകള്‍ ഇവിടെ ടോപ്ലെസ്സായി കുളിച്ചിരുന്നു എന്നും അങ്ങനെയാണ് ഹവ്വാ ബീച്ചിന് ഈ പേര് വന്നതെന്നും ഒരു കഥയുണ്ട്. കൂടുതലും വിദേശികളാണ് ഈ ബീച്ചിലുണ്ടാകുക. ഇന്ത്യയിലെ ഒരേയൊരു ടോപ് ലെസ് സണ്‍ബാത്തിംഗ് ബീച്ച് കൂടിയാണ് കോവളത്തെ ഹവ്വാ ബീച്ച്. എന്നിരിക്കിലും ടോപ് ലെസ്സായി കടലില്‍ കുളിക്കുന്നതിന് ഇപ്പോള്‍ നിരോധനമുണ്ട്. വിശദമായി വായിക്കാം
Photo Courtesy: BishkekRocks
ആള്‍കൂട്ടം
കോവളത്തെ ഹൗവ്വാ ബീച്ചിലെ ആള്‍ക്കൂട്ടം. ഹവ്വാ ബീച്ചില്‍ നിന്നുള്ള ഒരു കാഴ്ച
Photo Courtesy: Peter Fristedt
04. പൂവാര്‍ ബീച്ച്, പൂവാര്‍
മനോഹരമായ ബീച്ചാണ് പൂവാറിലേത്, അധികം കോളുകൊള്ളാത്ത കടല്‍ത്തീരം ശാന്തമായ അന്തരീക്ഷമൊരുക്കുന്നു. തീരത്തുള്ള തെങ്ങുകളെല്ലാം ചേര്‍ന്ന് കാഴ്ച മനോഹരമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍. വിഴിഞ്ഞത്തുനിന്നും പതിനഞ്ച് മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാലും പൂവാറിലെത്താം. വിശദമായി വായിക്കാം
Photo Courtesy: Hans A. Rosbach
05. പാപനാശം ബീച്ച്, വര്‍ക്കല
തിരുവനന്തപുരത്ത്‌നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള പാപനാശം ബീച്ച് ഒരു പവിത്ര തീരമായ് കരുതിപ്പോരുന്നു. പാപനാശം (സിന്‍ ഡിസ്‌ട്രോയെര്‍) എന്ന സ്ഥലപ്പേര്‍ സൂചിപ്പിക്കുന്ന പോലെ ഇവിടത്തെ ശുദ്ധജല അരുവിയില്‍ കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ഇടയാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിശദമായി വായിക്കാം
Photo Courtesy: Kafziel
06. വര്‍ക്കല ബീച്ച്, വര്‍ക്കല
വര്‍ക്കല ബീച്ച് തിരുവനന്തപുരത്ത് നിന്ന് 54 കിലോമീറ്റര്‍ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. വോളിബോള്‍ കളിക്കാനും നീന്താനും സര്‍ഫിംങിനും ഇവിടെ അവസരമുണ്ട്. അസ്തമയശോഭ ആസ്വദിച്ച് മണല്‍ പരപ്പില്‍ അലസമായ് നടക്കാം. ഷോപ്പിംങ് വേണ്ടവര്‍ക്ക് അതുമാവാം.കടലിനോട് ചേര്‍ന്ന് കിടക്കുന്ന കുന്നിന്‍ചെരുവിനെ നോര്‍ത്ത് ക്ലിഫെന്നും സൌത്ത് ക്ലിഫെന്നും വേര്‍തിരിച്ചിട്ടുണ്ട്. വിശദമായി വായിക്കാം
Photo Courtesy: Lukas Vacovsky
07. ശംഖുമുഖം ബീച്ച്, ശംഖുമുഖം
തിരുവനന്തപുരം നഗരത്തിന് പടിഞ്ഞാറായി. തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന് സമീപത്തായാണ് ശംഖുമുഖം ബീച്ച് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് വെറും എട്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.
Photo Courtesy: Suniltg at Malayalam Wikipedia
കല്മണ്ഡപം
ശംഖുമുഖം ബീച്ചിലെ കല്‍മണ്ഡപം
Photo Courtesy: Rajithmohan at English Wikipedia
ജല കന്യക
ശംഖുമുഖം ബീച്ചില്‍ കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ശില്‍പ്പം. ജലകന്യക
Photo Courtesy: Nishad Hussain Kaippally
ശില്‌പം
ബീച്ചിലെ മറ്റൊരു ശില്‍പ്പം
Photo Courtesy: Amolnaik3k
രാത്രിയില്‍
ശംഖുമുഖം ബീച്ച് രാത്രിയില്‍ ഒരു കാഴ്ച
Photo Courtesy: Edukeralam at ml.wikipedia
മുന്നറിയിപ്പ്
വേലിയേറ്റ സമയത്തെ മുന്നറിയിപ്പിനായി ഒരുക്കിയിട്ടുള്ള ചുവന്ന കൊടി
Photo Courtesy: Aravind Sivaraj