നാഗരികതയും ഗ്രാമീണതയും മാത്രമല്ല, അതിനൊപ്പം തന്നെ പ്രകൃതിഭംഗിയും ഒന്നിനൊന്നു മുന്നിട്ടു നില്‍ക്കുന്ന കാഴ്ചകളും ചേര്‍ന്ന സംസ്ഥാനമാണ് സിക്കിം. സാഹസികരായ, യാത്രകളെ പ്രാണനോളെ തന്നെ പ്രധാനപ്പെട്ടതാക്കി കൊണ്ടുനടക്കുന്ന സഞ്ചാരികള്‍ക്ക് സിക്കിം ഏറെയിഷ്ടപ്പെട്ട സംസ്ഥാനമാണ്. മനസ്സമാധാനവും ശാന്തതയും തേടിയാണ് യാത്രയെങ്കില്‍ സിക്കിം തിരഞ്ഞെടുക്കാം.വളരെ രസകരവും ഒരിക്കലും മറക്കുവാന്‍ സാധിക്കാത്തതുമായ ദിവസങ്ങളാണ് സിക്കിം സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ചാങ്ങു തടാകം
ലാച്ചുങ്
ഗുരു ഡോങ്മാര്‍ തടാകം
4450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുരുഡോങ്‌മാർ തടാകം ലോകത്തിലെ ഏറ്റവും ഉയരമുള്ള തടാകങ്ങളിലൊന്നാണ്. മനോഹരമായ സൗന്ദര്യത്തിനുപുറമെ, ഗുരുഡോങ്‌മാർ തടാകം മതപരമായ പ്രാധാന്യത്തിനും പേരുകേട്ടതാണ്. ഈ തടാകത്തിലെ ജലത്തിന് രോഗശാന്തിക്കുള്ള കഴിവ് ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കാഞ്ചൻജംഗയുടെ അതിശയകരമായ കാഴ്ച ഇവിടെ നിന്നും കാണാം.
ലാച്ചന്‍
ടീസ്റ്റാനദി
പെല്ലിങ്
യുക്സോം
പടിഞ്ഞാറൻ സിക്കിമിൽ സ്ഥിതി ചെയ്യുന്ന യുക്സോം പുരാതനമായ ഒരു പട്ടണമാണ്.മനുഷ്യനിർമിത അത്ഭുതങ്ങൾക്ക് പുറമെ, ട്രെക്കിംഗിനുള്ള മികച്ച സ്ഥലവും കൂടിയാണിത്, പ്രകൃതിയുടെ സമൃദ്ധമായ മടിയിലിരുന്ന് മനോഹരമായ ഏകാന്തതയിൽ കുറച്ച് സമയം ചെലവഴിക്കാൻ ഇവിടെ സാധിക്കും.
രവംഗ്‌ല
ഗാങ്‌ടോക്കിനും പെല്ലിംഗിനുമിടയിൽ സ്ഥിതി ചെയ്യുന്ന രവംഗ്‌ലയിൽ 130 അടി ഉയരമുള്ള സ്വർണ്ണ ബുദ്ധ പ്രതിമയുണ്ട്, ബുദ്ധമത അനുയായികളുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്.



Click it and Unblock the Notifications












