Search
  • Follow NativePlanet
Share
» » ക്രിസ്മസ് കഥകളിലെ മായക്കാഴ്ചകൾ, ക്രിസ്മസ് ട്രീയും സാന്‍റാക്ലോസും... അത്ഭുതലോകം സൃഷ്ടിച്ച് ബെംഗളൂരു മാളുകൾ

ക്രിസ്മസ് കഥകളിലെ മായക്കാഴ്ചകൾ, ക്രിസ്മസ് ട്രീയും സാന്‍റാക്ലോസും... അത്ഭുതലോകം സൃഷ്ടിച്ച് ബെംഗളൂരു മാളുകൾ

ബെംഗളൂരുവിലെ ക്രിസ്മസ് ആഘോഷം എന്നാൽ മാളുകൾ കൂടി ചേർന്നതാണ്. ഡിസംബർ മാസം തുടങ്ങിയപ്പോൾ തന്നെ ക്രിസ്മസിന്‍റെ ഒരുക്കങ്ങളുമായി മാളുകൾ ആളുകളെ ആകർഷിച്ചു തുടങ്ങിയിരുന്നു. ക്രിസ്മസ് കഥകളിലും ഐതിഹ്യങ്ങളിലും ഒക്കെ കേട്ടറിഞ്ഞ കഥാപാത്രങ്ങളും യൂറോപ്യൻ രാജ്യങ്ങളിലെ ക്രിസ്മസ് മാർക്കറ്റുകൾക്ക് സമാനമായ തീം മാർക്കറ്റും ആകാശം മുട്ടുന്ന ക്രിസ്മസ് ട്രീയും മഞ്ഞും ഒക്കെയായി കുട്ടികളെയും മുതിർന്നവരെയും ബെംഗളൂരുവിലെ മാളുകൾ ആകർഷിക്കുന്നുണ്ട്.

നഗരത്തിലെ എല്ലാ മാളുകളും ക്രിസ്മസ് ഒരുക്കങ്ങൾ പൂർത്തിയാക്കി. ആകാശം മുട്ടുന്ന ക്രിസ്മസ് ട്രീകളുംഅതിനു താഴെ നിറയെ സമ്മാനപൊതികളും ചുവന്നയുടിപ്പിട്ട് തൊപ്പിവെച്ച് നീണ്ട വെളുത്ത താടിയും കയ്യിൽ വടിയും ആയി പുഞ്ചിരിയോടെ വരുന്ന സാന്‍റാക്ലോസും ക്രിസ്മസ് വില്ലേജുകളും ലൈറ്റുകളില് തീർത്തിരിക്കുന്ന കൗതുകക്കാഴ്ചകളുമായി ഒരു അത്ഭുത ലോകമാണ് മാളുകൾ ഒരുക്കിയിരിക്കുന്നത്. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.

Bengaluru Malls with Spectacular Christmas Decorations

ഓറിയോൺ മാൾ

അടിപൊളി ക്രിസ്മസ് കാഴ്ചകൾ കാണാൻ പറ്റിയ മാളുകളിലൊന്ന് ഓറിയോൺ ആണ്. ശരിക്കുമൊരു ക്രിസ്മസ് ഗ്രാമത്തിലാണോ നില്‍ക്കുന്നതെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് മൂന്ന് ഓറിയോൺ മാളുകളിലെയും ഒരുക്കങ്ങൾ. ഓറിയോൺ ഗേറ്റ്വേ രാജാജിനഗർ, ഓറിയോൺ അവന്യൂ കുക്കീ ടൗൺ, ഒറിയോൺ അപ്ടൗൺ വൈറ്റ്ഫീൽഡ്- ഹോസ്കൊട്ടെ ക്രോസിങ്ങ് എന്നിവിടങ്ങലെല്ലാം ക്രിസ്മസ് ഔട്ടിങ് ഇടങ്ങളായി മാറി.

45 അടി ഉയരമുള്ള ഡിജിറ്റൽ ക്രിസ്മസ് ട്രീ, ബ്രിഗേഡ് ഗേറ്റ്വേയിൽ സാന്‍റാ കോസിന്‌‍റെ റെയിൻഡീറുകൾ വലിക്കുന്ന വണ്ടി, 25 അടി ഉയരമുള്ള ക്രിസ്മസ് ടെഡി ബെയർ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ വിവിധ ഓറിയോൺ മാളുകളിലായി കാണാം.

ഫീനിക്സ് മാൾ ഓഫ് ഏഷ്യ

ബാംഗ്ലൂരിൽ ഇത്തവണ ഡിസംബർ തുടങ്ങിയപ്പോൾ തന്നെ വൻ ഒരുക്കങ്ങളും അലങ്കാരങ്ങളുമാണ് ഫീനിക്സ് മാൾ ഓഫ് ഏഷ്യ കൊണ്ടുവന്നത്. യൂറോപ്പ് പ്രമേയമാക്കിയുള്ള ക്രിസ്മസ് മാർക്കറ്റ്, 65 അടി ഉയരത്തിലുള്ള വലിയ ക്രിസ്മസ് ട്രീ, സാന്‍റാ ക്ലോസിനെ കാണാനും ഫോട്ടോ എടുക്കുവാനുമായി സാന്‍റാ മീറ്റ് ആൻഡ് ഗ്രീറ്റ്, യഥാർത്ഥ ക്രിസ്മസ് സീസണിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞുവീഴ്ച എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

നെക്സസ് കോറമംഗള

ടെക്നോളജിയും പാരമ്പര്യങ്ങളും ഒത്തൊരുമിച്ചുള്ള ക്രിസ്മസ് ആണ്
നെക്സസ് കോറമംഗളയിൽ ഒരുക്കിയിട്ടുള്ളത്. 25 അടി ഉയരമുള്ള ബ്ലൂ സാന്‍റാക്ലോസ് ആണ് ഇവിടുത്തെ ആകർഷണം. ഇത് കൂടാതെ, ക്രിസ്മസ് ബസാർ, ഡ്രം ജാം, മാജിക് ഷോ, സാന്‍റാ ഘോഷയാത്ര തുടങ്ങിയവയും നെക്സസ് മാളിൽ കാണാം.

സജീവമായി മാർക്കറ്റുകളും

മാളുകൾ മാത്രമല്ല, സ്ട്രീറ്റ് മാര്‍ക്കറ്റുകളും ഷോപ്പിങ് സ്ട്രീറ്റുകളും ക്രിസ്മസിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. കൊമേഷ്യൽ സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ലൈറ്റുകളും തോരണങ്ങളും അലങ്കരങ്ങളുമെല്ലാം നേരത്തെ തന്നെ നിറഞ്ഞു കഴിഞ്ഞു. ഷോപ്പിങ്ങിനു പോകുന്നുണ്ടെങ്കിൽ വൈകുന്നേരങ്ങളിലിറങ്ങി രാത്രി കൂടി ചെലവഴിക്കുന്ന വിധത്തിൽ വേണം പ്ലാൻ ചെയ്യുവാൻ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore christmas shopping
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+