Search
  • Follow NativePlanet
Share
» »യാത്ര മാത്രമല്ല; ജോലി ചെയ്ത്, താമസിച്ച് നാട് കാണാം, ജോബ് സീക്കർ വിസയുമായി ഈ രാജ്യങ്ങൾ

യാത്ര മാത്രമല്ല; ജോലി ചെയ്ത്, താമസിച്ച് നാട് കാണാം, ജോബ് സീക്കർ വിസയുമായി ഈ രാജ്യങ്ങൾ

വിദേശത്ത് ജോലി ചെയ്യുന്നതിനും പുതിയൊരു നാട്ടിലേക്ക് താമസം മാറ്റുന്നതിനും ഇപ്പോൾ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് ജോബ് സീക്കർ വിസകൾ. കോവിഡ് ഏൽപ്പിച്ച സാമ്പത്തികാഘാതം മറികടക്കുവാൻ രാജ്യങ്ങൾക്കും ജോലി കണ്ടെത്തുവാൻ തൊഴിലന്വേഷകർക്കും ഒരുപോലെ സഹായിക്കുന്നവയാണ് ഇവ. നിങ്ങൾ ജോലി അന്വേഷിക്കുന്ന, പുതിയൊരു രാജ്യത്തേയ്ക്ക് പോകുവാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ ഇതാ, ഇന്ത്യക്കാർക്ക് ജോബ് സീക്കർ വിസ അനുവദിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

Countries Offer Job Seeker Visa In Europe And UAE

ജർമനി

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി ലഭിച്ച് കുടിയേറുവാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നായ ജർമ്മനി. ആവശ്യമായ യോഗ്യതയുള്ള ആളുകളെ ജർമ്മനിയിൽ താമസിക്കാനും തൊഴിലന്വേഷിക്കുവാനും അനുവദിക്കുന്ന ഈ വിസയ്ക്ക ആറുമാസ കാലാവധിയാണുള്ളത്. ജർമ്മൻ തൊഴിലന്വേഷക വിസയ്ക്ക് അപേക്ഷിക്കാൻ നിങ്ങൾ യൂറോപ്യൻ യൂണിയന് പുറത്തുള്ള ഒരു രാജ്യത്തെ പൗരനായിരിക്കണം എന്ന നിബന്ധനയുമുണ്ട്.

ജർമൻ തൊഴിലന്വേഷക വിസയ്ക്ക് യോഗ്യത നേടുവാൻ

ജർമ്മനിയിൽ അംഗീകരിക്കപ്പെടുന്നതായിരിക്കണം നിങ്ങളുടെ യോഗ്യതകൾ, അല്ലെങ്കില്‍ ഇവിടുത്തെ ഡിപ്ലോമയ്ക്ക തുല്യമായിരിക്കണം.
*തൊഴിലിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം
*നിങ്ങളുടെ ജർമ്മനിയിലെ താമസത്തിനാവശ്യമായ സാമ്പത്തികം
*നിങ്ങള് പൂർത്തിയാക്കിയ അക്കാദമിക് അല്ലെങ്കിൽ തൊഴിൽ പരിശീലനത്തിന്റെ തെളിവ്,
* സാധുതയുള്ള യാത്ര അല്ലെങ്കിൽ മെഡിക്കൽ ഇൻഷുറൻസ്

Germany Job Seeker Visa

ഓസ്ട്രിയ
യൂറോപ്പിൽ ജോബി സീക്കർ വിസ അനുവദിക്കുന്ന മറ്റൊരു രാജ്യമാണ് ഓസ്ട്രിയ. കാറ്റഗറി D വിസ എന്നാണ് ഇവിടുത്തെ ജോബ് സീക്കർ വിസ അറിയപ്പെടുന്നത്. ആറുമാസമാണ് ഇതിന്‍റെയും കാലാവധി. ഉയർന്ന യോഗ്യതയുള്ള തൊഴിലാളികൾക്ക് പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്ന ഓസ്ട്രിയയുടെ ഈ വിസയിൽ അവർ യോഗ്യരാണെങ്കിൽ, അതായത് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ച് കുറഞ്ഞത് 70 പോയിന്‍റ് നേടിയിരിക്കണം.

ഓസ്ട്രിയ തൊഴിലന്വേഷക വിസയ്ക്ക് യോഗ്യത നേടുവാൻ

പ്രത്യേക യോഗ്യതകളും കഴിവുകളും, പ്രവൃത്തി പരിചയം, ഭാഷാ വൈദഗ്ധ്യം, പ്രായം, ഓസ്ട്രിയയിലെ പഠനം എന്നീ മാനദണ്ഡങ്ങളിൽ ഒരാൾക്ക് ലഭിക്കുന്ന പോയിന്‍റ് അനുസരിച്ചാണ് യോഗ്യ നിശ്ചയിക്കുന്നത്.

Austria Job Seeker Visa

സ്വീഡൻ

ഉയർന്ന യോഗ്യതകളുള്ളവർക്ക് സ്വീഡനിൽ വന്ന് ഇവിടെ ജോലി കണ്ടെത്തുവാൻ സഹായിക്കുന്ന വിസയാണ് സ്വീഡന്‍റെ ജോബ് സീക്കർ വിസ. മൂന്ന് മാസമാണ് ഇതിന്റെ കാലാവധി

സ്വീഡൻ തൊഴിലന്വേഷക വിസയ്ക്ക് യോഗ്യത നേടുവാൻ

*ഒരു അഡ്വാൻസ്ഡ് ലെവൽ ബിരുദത്തിന് അനുയോജ്യമായ പഠനം പൂർത്തിയാക്കിയിരിക്കണം
*തൊഴിൽ തേടുന്നതിനോ നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനോ ആസൂത്രണം ചെയ്യുക
*തൊഴിലന്വേഷക വിസ കാലയളവിൽ രാജ്യത്ത് നിൽക്കുന്നതിനാവശ്യമായ സാമ്പത്തികം
*സ്വീഡനിൽ അംഗീകാരമുള്ള ഹെൽത്ത് ഇൻഷുറൻസ്
*സ്വീഡനിൽ ആയിരിക്കാൻ ഉദ്ദേശിക്കുന്ന മുഴുവൻ കാലയളവിലേക്കും സാധുതയുള്ള ഒരു പാസ്‌പോർട്ട്.
*സ്വീഡൻ അല്ലാത്ത രാജ്യത്തുനിന്നുള്ളയാൾ ആയിരിക്കണം.

Countries Offer Job Seeker Visa In Europe And UAE-

പോർച്ചുഗൽ
പോർച്ചുഗലിൽ എത്തി അവിടുത്തെ ജോലി സാധ്യതകൾ കണ്ടെത്തി ജോലിയിൽ പ്രവേശിക്കുവാന്‍ അനുവദിക്കുന്ന വിസയാണ് ഇവിടുത്തെ ജോബ് സീക്കർ വിസ. 120 ദിവസമാണ് ഇതിന്റെ കാലാവധിയെങ്കിലും വീണ്ടും 60 ദിവസത്തേയ്ക്കു കൂടി നീട്ടിയെടുക്കുവാൻ സാധിക്കും.

പോർച്ചുഗൽ തൊഴിലന്വേഷക വിസയ്ക്ക് യോഗ്യത നേടുവാൻ

*രാജ്യത്ത് താമസിക്കുന്ന കാലയളവിലേക്കുള്ള സാധുവായ പാസ്‌പോർട്ട്.
*ആരോഗ്യ ഇൻഷുറൻസ്.
*പുറപ്പെടുന്ന തീയതിയും മടങ്ങിവരുന്ന തീയതിയും കാണിക്കുന്ന ടിക്കറ്റ് (നിങ്ങൾക്ക് ജോലി ലഭിക്കാത്ത സാഹചര്യത്തിൽ)
*നിങ്ങൾ പോർച്ചുഗലിൽ ആയിരിക്കുമ്പോൾ താമസത്തിനാവശ്യമായ സാമ്പത്തികം.

Countries Offer Job Seeker Visa In Europe And UAE-

യുഎഇ
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വിദേശികൾക്ക് ജോലി അവസരങ്ങൾ കണ്ടെത്തുവാൻ സഹായിക്കുന്ന വിസയാണ് യുഎഇയുടെ ജോബ് സീക്കർ വിസ. 60,90, 120 എന്നിങ്ങനെ ദിവസങ്ങളിലേക്കു സാധുതയുള്ള വിസയാണ് ഇവിടുത്തേത്.

യുഎഇ തൊഴിലന്വേഷക വിസയ്ക്ക് യോഗ്യത നേടുവാൻ

*ഏറ്റവും കുറഞ്ഞ വിദ്യഭ്യാസ യോഗ്യതയായ ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം
*രാജ്യത്ത് നിങ്ങൾ താമസിക്കുന്ന സമയത്ത് ജീവിക്കുവാനാവശ്യമായ സാമ്പത്തികം
*ഇവിടുത്തെ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഫസ്റ്റ്, സെക്കൻഡ് അല്ലെങ്കിൽ തേർഡ് നൈപുണ്യ തലത്തിൽ ഉൾപ്പെട്ടിരിക്കുക.
*ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ നിന്നുള്ള ഏറ്റവും പുതിയ ബിരുദധാരികളായിരിക്കുക
*സാധുവായ ഒരു പാസ്പോർട്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+