തിരുവനന്തപുരത്ത് നിന്ന് പോകാന്‍ പറ്റിയ ഒരു വീക്കെന്‍ഡ് പിക്‌നിക്ക് പോയന്റാണ് വേളി ടൂറിസ്റ്റ് വില്ലേജ്. തിരുവനന്തപുരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വേളിഗ്രാമത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം അവിടുത്തെ സുന്ദരമായ വേളി കായലാണ്.
ഈ കായലിന്റെ ഭംഗി ആസ്വദിക്കാന്‍ വേണ്ടിയും നഗരത്തിരക്കില്‍ ഒന്ന് റിലാക്സ് ആകാന്‍ വേണ്ടിയും നിരവധി ആളുകള്‍ വീക്കെന്‍ഡില്‍ ഇവിടെ എത്തിച്ചേരാറുണ്ട്.
വേളികായല്‍ അറബിക്കടലിനോട് ചേരുന്ന ഭാഗമാണ് കൂടുതല്‍ ആകര്‍ഷണം. കടലിനും കായലിനുമിടയിലായി വീതികുറഞ്ഞ ഒരു മണല്‍ത്തിട്ടയുണ്ട്. പൊഴിയെന്നാണ് ഈ മണല്‍തിട്ട അറിയപ്പെടുന്നത്. മഴക്കാലത്ത് ഈ മണല്‍തിട്ടമുറിഞ്ഞ് കായല്‍ജലം അറബികടലിലേക്ക് ചേരും.
ആക്കുളം
സന്ദര്‍ശന സമയം
ബോട്ട് സര്‍വീസ്
കായലും കടലും
അസ്തമയം
ഒഴുകുന്ന ഭക്ഷണ ശല
കുട്ടികളുടെ പാര്‍ക്ക്
ആക്കുളം കായല്‍
കൂടുതൽ ചിത്രങ്ങൾ



Click it and Unblock the Notifications











