Search
  • Follow NativePlanet
Share
» »വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍

വില കൊടുത്തു വാങ്ങിയാലും നഷ്‌‌ടമാവില്ല ഈ യാത്രാ ഉപകരണങ്ങള്‍

ഓരോ യാത്രയിലും സ്വന്തമായി സൂക്ഷിക്കേണ്ട കുറച്ച് യാത്രാ ഉപകരണങ്ങളുണ്ട്. വില കൊടുത്ത് വാങ്ങിയാലും ഒരിക്കലും നഷ്ടമല്ലാത്ത യാത്രാ ഉപകരണങ്ങള്‍.

യാത്രകള്‍ എവിടെ പോയാലും എത്ര നാള്‍ നീണ്ടാലും എല്ലായ്പ്പോഴും സഹായവുമായി യാത്രാ ഉപകരണങ്ങളെ ധൈര്യപൂര്‍വ്വം വിശ്വസിക്കാം. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതു മുതല്‍ വഴി തെറ്റിപോയാല്‍ കണ്ടെത്തുന്നതു വരെയുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന ഒരുപാട് യാത്രാ ഉപകരണങ്ങള്‍ വിപണിയിലുണ്ട്. യാത്രകളെ കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യമാണ് ഈ ഉപകരണങ്ങള്‍ക്കുള്ളത്. ഹൈക്കിങ്ങിനു പോകുമ്പോള്‍ കുത്തിനടക്കുവാന്‍ ഒരു വടി വഴിയില്‍ തിരയുന്നതിലും മല്ലത് സൗകര്യമനുസരിച്ചുള്ള ഒരു ഹൈക്കിങ് പോള്‍ ബാഗില്‍ സൂക്ഷിക്കുന്നതു തന്നെയല്ലേ. ഇതുപോലെ ഓരോ യാത്രയിലും സ്വന്തമായി സൂക്ഷിക്കേണ്ട കുറച്ച് യാത്രാ ഉപകരണങ്ങളുണ്ട്. വില കൊടുത്ത് വാങ്ങിയാലും ഒരിക്കലും നഷ്ടമല്ലാത്ത യാത്രാ ഉപകരണങ്ങള്‍...

ട്രാവല്‍ അഡാപ്റ്റര്‍

ട്രാവല്‍ അഡാപ്റ്റര്‍

യാത്രകളില്‍ ഏറ്റവും അധികം ആവശ്യം വരുന്ന സാധനങ്ങളിലൊന്നാ ട്രാവല്‍ അഡാപ്റ്റര്‍ തന്നെയാണ്. ഹോട്ടലുകളിലെയും മറ്റും ഇലക്രിക് പിന്നുകള്‍ ചാര്ഡജറുമായി ജോയിക്കുന്നതല്ലെങ്കില്‍ ട്രാവല്‍ അഡാപ്റ്ററുകള്‍ പ്രശ്നം പരിഹരിച്ചു കൊള്ളും. വിദേശ യാത്രകളില്‍ ഏറ്റവും ആദ്യം തന്നെ പാക്ക് ചെയ്യേണ്ട സാധനം കൂടിയാണിത്.

യാത്രാ തലയിണകള്‍

യാത്രാ തലയിണകള്‍

ദീര്‍ഘ ദൂര യാത്രകളില്‍ ഒരേ രീതിയിലുള്ള ഇരിപ്പാണ് മിക്കവരെയും വലക്കുന്നത്. ഉറങ്ങുവാനും എന്തിനധികം നേരം ഇരിക്കുവാന്‍ പോലുമോ സാധിക്കാത്ത അവസ്ഥ. ഒരു തലയിണ കൂടി എടുത്തിരുന്നെങ്കില്‍ പ്രശ്നം തീര്‍ന്നേനെ എന്നോര്‍ക്കാത്ത സമയവും കുറവായിരിക്കും, ഈ പ്രശ്നങ്ങളെ പരിഹരിക്കുവാനാണ് ട്രാവല്‍ പില്ലോ അഥലാ യാത്രാ തലയിണകളുള്ളത്. കഴുത്തിനോട് ചേര്‍ത്തു വെച്ചാല്‍ സുഖകരമായി ഇരിക്കുവാനും തല ഉറപ്പിച്ചു വയ്ക്കുവാനും ഇതുവഴി സാധിക്കും.

ലഗേജ് ട്രാക്കര്‍

ലഗേജ് ട്രാക്കര്‍

യാത്രകളില്‍ ലഗേജുകള്‍ മാറി പോകുന്നതും കാണാതാവുന്നതിമൊന്നും പുതിയ കാര്യമേയല്ല. തിരക്കിട്ടു വരുമ്പോഴോ അല്ലെങ്കില്‍ വിനോദ യാത്രയ്ക്കോ ഒക്കെ പോകുമ്പോഴാണ് ഇത് സംഭവിക്കുന്നതെങ്കില്‍ അത് മാത്രം മതി യാത്രയ‌ു‌ടെ മുഴുവന്‍ രസവും കളയുവാന്‍. ചില സമയങ്ങളില്‍ ഒരു ദിവസം മുതല്‍ ചിലപ്പോള്‍ ഒരാഴ്ച വരെ നീണ്ടേക്കാം ബാഗ് തിരിച്ചു കിട്ടുവാനെടുക്കുന്ന സമയം. ഇത്തരം അവസരങ്ങളില്‍ ഒരു ലഗേജ് ട്രാക്കര്‍ കരുതുകയാണെങ്കില്‍ എവിടെയാണ് ലഗേജ് എന്ന് എളുപ്പത്തില്‍ കണ്ടു പിടിക്കുവാന്‍ സാധിക്കും. മൈക്രോ ഇലക്ട്രോണിക്സ് ഉപയോഗിച്ചു കൊണ്ടുള്ള സാങ്കേതിക വിദ്യയാണ് ഇവി‌ടെ ഉപയോഗിക്കുന്നത്.

ലൈഫ് സ്ട്രോ

ലൈഫ് സ്ട്രോ

കാട്ടിലൂടെയും മറ്റും ട്രക്കിങ്ങും ഹൈക്കിങ്ങും ചെയ്യുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ഉപകരണങ്ങളില്‍ ഒന്നാണിത്. വിലകൊടുത്ത് വാങ്ങിയാലും ഒരിക്കലും നഷ്ടമല്ലാത്ത കാര്യങ്ങളിലൊന്ന്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ജീവന്‍ രക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. യാത്രയില്‍ ഒറ്റപ്പെട്ടു പോകുമ്പോള്‍ അല്ലെങ്കില്‍ ആവശ്യമായ കുടിവെള്ളം ലഭിക്കാതെ മലിന ജലത്തെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ഒക്കെയും ഇത് സഹായിക്കും. വെള്ള്തതിലെ 99.999 ശതമാനം ബാക്ടീരിയകളെയും നശിപ്പിച്ച് വെള്ളം ശുദ്ധീകരിക്കുന്ന സ്ട്രോയാണിത്. ഈ കോളി അടക്കമുള്ല ബാക്ടീരിയകളില്‍ നിന്നും സുരക്ഷിതമായ ജലമാണ് ഇത് തരിക. കഠിനമായ ദീര്‍ഘ യാത്രകള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ഉപകരണം കൂടിയാണിത്. ഒരു സ്ട്രോയ്ക്ക് ഏകദേശം ആയിരം ലിറ്റര്‍ വെള്ളം വരെ ശുദ്ധമാക്കുവാനുള്ള കഴിവുണ്ട്.

പവര്‍ ബാങ്ക്

പവര്‍ ബാങ്ക്

പ്ലഗില്‍ കുത്തുവാന്‍ അഡാപ്റ്റര്‍ എടുത്തിട്ടുണ്ടെങ്കിലും അവിടെ പ്ലഗ്ഗില്ലെങ്കില്‍ എന്തു ചെയ്യും? ഇവിടെയാണ് പവര്‍ ബാങ്ക് ഉപകാരപ്പെടുന്നത്. കയ്യില്‍ പിടിക്കുവാന്‍ സാധിക്കുന്നത്രയും ചെറിയ ഉകകരണമാണിത്. ഇതിന്‍റെ സംഭരണ ശേഷമ അനുസരിച്ച് മൂന്നു മുതല്‍ അഞ്ച് തവണ വരെ ഫോണ്‍ മുഴുവനായും ചാര്‍ജ് ചെയ്യുവാന്‍ സാധിക്കും.

സ്വിസ്സ് ആര്‍മി നൈഫ്

സ്വിസ്സ് ആര്‍മി നൈഫ്

യാത്രകളില്‍ ‍ മറക്കാതെ എടുക്കേണ്ട ഏറ്റവും ഉപകാര പ്രദമായ ഉപകരണങ്ങളില്‍ ഒന്നാണ്
സ്വിസ്സ് ആര്‍മി നൈഫ്. പാക്കറ്റുകള്‍ പൊട്ടിക്കുവാനും ചെറിയ ചെറിയ വിറകുകള്‍ മുറിക്കുവാനും എന്തിനധികം അത്യാവശ്യ ഘട്ടങ്ങളില്‍ പച്ചക്കറി മുറിക്കുവാന്‍ വരെ ഇത് ഉപകാരപ്പെടും. ഒരു ക്രെഡിറ്റ് കാര്‍ഡിന്‍റെ അത്രയുമേ ഇതിനു വലുപ്പമുള്ളൂ എന്ന് ഭാരവും വലുപ്പവും സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കുകയും ചെയ്യും.

മൊബൈല്‍ ഹോട്സ്പോട്ട്

മൊബൈല്‍ ഹോട്സ്പോട്ട്


യാത്രകളില്‍ തീര്‍ച്ചയായും കരുതേണ്ട ഒന്നാണ് മൊബൈല്‍ ഹോട്സ്പോട്ടുകള്‍.
ഏത് സെൽ ഫോൺ പ്ലാനാണ് നിങ്ങൾ ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ച്, ഒരു മൊബൈൽ ഹോട്ട്‌സ്‌പോട്ടിന് അന്താരാഷ്ട്ര പ്ലാനുകളിലും ഡാറ്റ ചാർജുകളിലും പണം ലാഭിക്കാൻ കഴിയും. പൊതുവായ വൈ-ഫൈ സിഗ്നലുകളെ ആശ്രയിക്കാതെ അല്ലെങ്കിൽ സ്വന്തം ഡാറ്റ ഉപയോഗിക്കാതെ തന്നെ, ഏത് രാജ്യത്തും ഉപയോഗിക്കാൻ കഴിയുന്ന സുരക്ഷിതമായ വൈഫൈ സിഗ്നൽ ഈ ഉപകരണങ്ങൾ നല്കും.

സ്പോര്‍ട്സ് ട്രാക്കര്‍

സ്പോര്‍ട്സ് ട്രാക്കര്‍

ഫിറ്റ്നസ് പ്രേമിയോ സാഹസികനോ ആയിരിക്കണമെന്നില്ല യാത്രകളില്‍ സ്പോര്‍‌ട്സ് ട്രാക്കര്‍ ഉപയോഗിക്കുവാന്‍. ഇപ്പോള്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള ശരീരത്തില്‍ ധരിക്കുവാന്‍ സാധിക്കുന്ന ഉപകരണങ്ങളിലൊന്നാണ് സ്പോര്‍ട്സ് ട്രാക്കര്‍. യാത്രകളില്‍ ഹൃദയത്തിന്റെ സ്ഥിതിതും ആരോഗ്യവുമെല്ലാം നോക്കുന്ന ട്രാക്കറുകളും വിപണിയില്‍ ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ideas travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+