കൊവിഡ് രോഗ വ്യാപന മുന്‍കരുതലുകളുടെ ഭാഗമായി അടച്ചിട്ടിരുന്ന കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒരുമിച്ച് തുറക്കാതെ ഘട്ടം ഘട്ടമായി തുറക്കുവാനാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ പട്ടികയില്‍ അഞ്ച് കേന്ദ്രങ്ങളാണ് ഉള്ളത്. പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, തലശ്ശേരിയിലെ സിവി പാർക്ക്, ഓവർബെറീസ് ഫോളി, മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സഞ്ചാരികള്‍ക്കായി തുറന്നേക്കുക.
നിയന്ത്രണങ്ങളോടെ മാത്രം
എണ്ണം ഇങ്ങനെ
സാധാരണ ഗതിയില്‍ ആയിരങ്ങള്‍ സന്ദര്‍ശകരായുണ്ടായിരുന്ന സ്ഥാനത്ത് എണ്ണം വെറും നൂറും ഇരുന്നൂറുമായി ചുരുങ്ങും. സാമൂഹിക അകലം പാലിച്ച് സുരക്ഷാ മുന്‍കരുതലുകളോടെ ആളുകളെ പ്രവേശിക്കുമ്പോള്‍ എണ്ണത്തിന്റെ കാര്യത്തില്‍ വലിയ നിയന്ത്രണങ്ങളുണ്ടാവും. അങ്ങനെ നോക്കിയാല്‍ പാലക്കയം തട്ടില്‍ 250 പേരെ മാത്രമായിരിക്കും ഒരു സമയം പാലക്കയം തട്ടിന് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുക.
നിര്‍ദ്ദേശങ്ങള്‍
കോട്ട തേടി
ആളൊഴിഞ്ഞ് പയ്യാമ്പലം
ജില്ലയിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞുതന്നെ കിടക്കുകയാണ്. പയ്യന്നൂർ കാപ്പാട് തണൽ ഇക്കോ പാർക്ക്, മയ്യഴി പുഴയോര നടപ്പാത, വെള്ളിക്കീല്‍, മലബാര്‍ റിവല്‍ ക്രൂയിസ് എന്നിവയെല്ലാം എന്ന് സഞ്ചാരികളെത്തുമെന്നറിയാതെയുള്ള കാത്തിരിപ്പിലാണ്.
PC:Kpsudeep



Click it and Unblock the Notifications













