അരുണാചല്‍ പ്രദേശിന്‍റെ കാണാക്കാഴ്ചകളിലേക്കും അതിശയങ്ങളിലേക്കും ഒരിക്കലെങ്കിലും കയറിച്ചെല്ലണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ കാണില്ല. ചരിത്രവും പൈതൃകവും പ്രകൃതിഭംഗിയും ഒന്നിനൊന്ന് മെച്ചപ്പെട്ടു നില്‍ക്കുന്ന, പുറംലോകത്തിന് അത്ര പെട്ടന്നൊന്നും എത്തിപ്പെടുവാന്‍ സാധിക്കാത്ത നൂറുകണക്കിനു സ്ഥലങ്ങള്‍ ഉദയസൂര്യന്‍റെ ഈ നാടിനുണ്ട്. ഈ കാഴ്ചകളിലേക്ക് എളുപ്പത്തില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് അരുണാചല്‍ ടൂറിസം. ട്രാന്‍സ് അരുണാചല്‍ ഡ്രൈവ് എന്നു പേരിട്ടിരിക്കുന്ന യാത്രയില്‍ ജീവിതകാലം മുഴുന്‍ ഓര്‍ത്തിരിക്കുവാനുള്ള യാത്രാനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് സ്വന്തമാക്കാം....
ട്രാന്‍സ് അരുണാചല്‍ ഡ്രൈവ്
കാണാത്ത, കീഴടക്കാത്ത ഭൂമിയിലൂടെ
12 ദിവസം
ഓഫ്ബീറ്റ് ഇടങ്ങള്‍ മുതല്‍ ജൈവവൈവിധ്യം വരെ
മെഹുക
പാസിഘട്ട്
അറിയപ്പെടുന്നത്. സിയോങ് നദിയുടെ തീരത്തെ ഈ നാട് തൂക്കുപാലങ്ങളും പർവ്വതങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെ കൊണ്ട് സമ്പന്നമാണ്. അരുണാചലിലെ ഏറ്റവും പഴയ നഗരം കൂടിയാണ് പാസിഘട്ട്. ബ്രിട്ടീഷ് രാജിന്റെ കാലത്ത് രൂപപ്പെട്ട ഇവിടം അബോർ ഹില്ലിലേക്കു എളുപ്പത്തിൽ എത്തുവാനും ഭരണപരമായ മറ്റു കാര്യങ്ങൾക്കുമായാണ് ബ്രിട്ടീഷുകാര്‍ 1901 ല്‍ ഈ പ്രദേശത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. അക്കാലത്ത് ആദി എന്നു പേരായ ഗോത്രവര്‍ഗ്ഗക്കാര്‍ ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്.
തുടരുന്ന യാത്ര



Click it and Unblock the Notifications













