വെക്കേഷൻ യാത്രകൾക്ക് സ്ഥലങ്ങൾ തിരയുമ്പോൾ പലരും ആദ്യം നോക്കുന്നത് ലക്ഷ്യസ്ഥാനത്തേയ്ക്ക് നേരിട്ട് ഫ്ലൈറ്റ് സർവീസ് ഉണ്ടോ എന്നാണ്. പോകണമെന്ന് എത്ര ആഗ്രഹിച്ച സ്ഥലമാണെങ്കിലും ഡയറക്ട് ഫ്ലൈറ്റ് അവിടേയ്ക്കില്ലെങ്കിൽ ചിലപ്പോൾ യാത്രാ പ്ലാനുകൾ തന്നെ മാറ്റി വേറെ സ്ഥലം പിടിക്കുന്നവർ ഒരുപാടുണ്ട്. സമയലാഭം മുഖ്യം. വിമാനത്തിലിരുന്ന് സമയം കളയുന്നതിനേക്കാൾ സ്ഥലം കാണാന്‍ സമയം കിട്ടുക എന്നതാണ് നോക്കുക.
ഇപ്പോഴിതാ, ഇന്ത്യയിൽ നിന്നും വിദേശത്തെ നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനവാണ് ഇതിരൊരു കാരണം. കൂടാതെ വിനോദയാത്രകൾക്ക് വിദേശ ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇതാ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പുതിയ അന്താരാഷ്ട്ര ഡയറക്ട് ഫ്ലൈറ്റ് സര്‍വീസുകള്‍ ഏതൊക്കെയെന്ന് നോക്കാം.

1. ബാംഗ്ലൂർ- ബാലി
ഇന്ത്യയിൽ നിന്നും ഏറ്റവുമധികം സഞ്ചാരികൾ പോകുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ബാലിയിലേക്ക് ഇൻഡിഗോ ആണ് ഡയറക്ട് ഫ്ലൈറ്റ് സര്‍വീസ് ആരംഭിച്ചത്. മാർച്ച് 29 ന് ആരംഭിച്ച ബാംഗ്ലൂർ- ബാലി നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്നും രാത്രി 1205 ന് എടുത്ത് രാവിലെ 10.20 ന് ബാലിയിലെ ഡെൻപാസർ വിമാനത്താവളത്തിൽ എത്തും.
തിരികെ ഡെൻപാസർ വിമാനത്താവളത്തിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള വിമാനം രാവിലെ 11.20 ന് എടുത്ത് ഉച്ചകഴിഞ്ഞ് 1.15 ന് എത്തിച്ചേരും. ജക്കാർത്ത കഴിഞ്ഞാൽ ഇൻഡിഗോയുടെ രണ്ടാമത്തെ ഇന്തോനേഷ്യൻ ഫ്ലൈറ്റ് സർവീസ് കൂടിയാണിത്. ഈ റൂട്ടിൽ മറ്റു ഡയറക്ട് ഫ്ലൈറ്റുകൾ ഒന്നും സർവീസ് നടത്തുന്നില്ല.
2.കൊച്ചി- ബാങ്കോക്ക് സർവീസ്
കേരളത്തിലെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ പ്രിയ ഇടമായ ബാങ്കോക്കിലേക്ക് തായ് എയർവേയ്സ് ഡയറക്ട് ഫ്ലൈറ്റ് സർവീസ് നടത്തുന്നു. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത്. പുലർച്ചെ 1.40ന് 1.40ന് പുറപ്പെട്ട് രാവിലെ 7.35ന് ബാങ്കോക്ക് സുവർണ്ണഭൂമി വിമാനത്താവളത്തിൽ എത്തും. തിരികെ ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 09.40ന് പുറപ്പെട്ട് അർദ്ധരാത്രി 12.35ന് എത്തും.
3. ജയ്പൂർ- അബുദാബി
ഇന്ത്യയിലെ വിനോദസഞ്ചാര ഇടങ്ങളിലൊന്നായ ജയ്പൂരിനെയും യുഎഇയിലെ അബുദാബിയെയും ബന്ധിപ്പിച്ചുള്ള ജയ്പൂർ- അബുദാബി ഡയറക്ട് ഫ്ലൈറ്റ് ജൂൺ 16 മുതൽ എത്തിഹാദ് എയര്‍വേയ്സ് ആരംഭിക്കും.
തിങ്കൾ,ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ അബുദാബിയിലേക്കുള്ള വിമാനം രാവിലെ 11 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1.00 മണിക്ക് എത്തും. അതേസമയം ജയ്പൂരിലേക്കുള്ള വിമാനം പുലർച്ചെ 3.05 ന് പുറപ്പെട്ട് രാവിലെ 8.05 ന് എത്തും. നിലവിൽ ഈ റൂട്ടിൽ ഡയറക്ട് ഫ്ലൈറ്റ് സര്‍വീസുകളില്ല.
4. ചെന്നൈ-കുവൈറ്റ്
എയർ ഇന്ത്യ എക്സ്പ്രസ് ആണ് മാർച്ച് മൂന്ന് മുതൽ ചെന്നൈ-കുവൈറ്റ് ഡയറക്ട് ഫ്ലൈറ്റ് സർവീസ് ആരംഭിച്ചത്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ അഞ്ച് ദിവസമാണ് സർവീസ്. ചെന്നൈയിൽ നിന്ന് വൈകിട്ട 18.50 ന് പുറപ്പെടുന്ന വിമാനം രാത്രി22.05 ന് കുവൈറ്റിൽ എത്തും. കുവൈറ്റിൽ നിന്ന് ചെന്നൈയ്ക്കുള്ള വിമാനം 23.05 ന് പുറപ്പെട്ട് 6.35 ന് എത്തിച്ചേരും. ഇൻഡിഗോയും ജസീറ എയർവേയ്സും ഈ റൂട്ടിൽ സർവീസ് നടത്തുന്നു.
5. അബുദാബി-കണ്ണൂർ
മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് പ്രയോജനപ്രദമായ സർവീസാണിത്. ഇൻഡിഗോ എയര്‍ലൈൻസ് ആണ് കേരള- അബുദാബി റൂട്ടിൽ പ്രതിദിന നോൺ-സ്റ്റോപ്പ് സർവീസ് ആരംഭിച്ചത്. കണ്ണൂരിൽ നിന്ന് പുലർച്ചെ 12.40ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.35ന് അബുദാബിയിലെത്തും. തിരികെ അബുദാബിയിൽ നിന്ന് പുലർച്ചെ 3.45ന് പുറപ്പെട്ട് 8.40ന് വിമാനം കണ്ണൂരിലെത്തും.
6. ഹൈദരാബാദ്- ബാങ്കോക്ക്
ഫെബ്രുവരിയിലാണ് ഇന്‍ഡിഗോ എയര്‍ലൈൻസ് ഹൈദരാബാദ്- ബാങ്കോക്ക് ഡയറക്ട് ഫ്ലൈറ്റ് സർവീസ് ആരംഭിച്ചത്. ബാങ്കോക്കിലേക്കുള്ള വിമാനം പുലർച്ചെ 3.55-ന് പുറപ്പെട്ട് 9.05ന് എത്തിച്ചേരും. ഹൈദരാബാദിലേക്കുള്ള വിമാനം 10.05-ന് ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.05-ന് ഹൈദരാബാദിൽ എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














