ഇന്ത്യ വിടുക, പുതിയൊരു രാജ്യത്ത് കുടിയേറി പുത്തൻ ജീവിതം ആരംഭിക്കുക. യുവാക്കൾ മാത്രമല്ല, പ്ലസ് ടു കഴിഞ്ഞയുടനെ വിദ്യാർത്ഥികളും റിട്ടയർ ആയിക്കഴിഞ്ഞാൽ ബാക്കി സമയം ഏതെങ്കിലും വിദേശരാജ്യത്ത് സെറ്റിൽ ചെയ്ത് ജീവിതം ആസ്വദിക്കാനും ആണ് ഇപ്പോഴുള്ളവരുടെ ആലോചന. എല്ലാവരും പോകുന്നു, എന്നാൽ എനിക്കും പോകണമെന്ന ആഗ്രഹത്തിൽ മതിയായ മുന്നൊരുക്കങ്ങളില്ലാതെ പോകുന്നവർ പ്രശ്നങ്ങളിലേക്കാണ് പോകുന്നതെന്നതാണ് യാഥാർത്ഥ്യം
ഏജൻസികളുടെയോ വിദേശത്ത് കഴിയുന്നവരുടെയോ ഒക്കെ വാക്ക് വിശ്വസിച്ച് നിലവാരം കുറഞ്ഞ യൂണിവേഴ്സിറ്റികളിൽ പഠിക്കേണ്ടി വരുന്നവരും പാർട് ടൈം ജോലിയില്ലാതെ കഷ്ട്പ്പെടുന്നവരും ഇത്തരം കാരണങ്ങളാൽ തിരികെ നാട്ടിലേക്ക് തന്നെ വന്നവരും ഇതിന്റെ യാഥാർത്ഥ്യമാണ് കാണിച്ചുതരുന്നത്. എന്താണ് ഒരു പ്രതിവിധിയെന്നല്ലേ? ചാടിക്കയറി ഒരു തീരുമാനത്തിലെത്താതെ നമുക്ക് സ്വയം കുറച്ച് ചോദ്യങ്ങള് ചോദിക്കാം.

വിദേശത്തേയ്ക്ക് പോകുവാൻ ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ നിങ്ങൾക്ക് ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഒരുത്തരം നല്കാനും നിങ്ങളെത്തന്നെ ബോധ്യപ്പെടുത്താനും സാധിച്ചാൽ അവിടെ നിങ്ങളുടെ ജീവിതം വലിയ ക്ലേശങ്ങളില്ലാതെ മുന്നോട്ട് പോകാം. ഏതൊരു നാട്ടിൽ ആദ്യം ചെല്ലുമ്പോഴും കണ്ടേക്കാവുന്ന ബുദ്ധിമുട്ടുകൾ കുറച്ച് നാളത്തേയ്ക്ക് അലട്ടുമെങ്കിലും കൃത്യമായ പ്ലാനിങ്ങും പദ്ധതികളും മുന്നോട്ട് മികച്ച ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കും
1. എങ്ങനെ പൈസ ഉണ്ടാക്കും
ജോലി ഉറപ്പാക്കിയിട്ടാണ് വിദേശത്തേയ്ക്ക് പോകുന്നതെങ്കിൽ ഇത് നിങ്ങളെ ബാധിക്കില്ല. എന്നാൽ ജോലി അന്വേഷിച്ചോ അല്ലെങ്കില്‍ സ്റ്റുഡന്‍റ് വിസയിലോ ഒക്കെ പോകുന്നവർ ജോലി കിട്ടുന്നതു വരെ എങ്ങനെ ജീവിക്കും, ആവശ്യത്തിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിൽ നേരത്തെ തന്നെ ഒരു പ്ലാൻ ഉണ്ടാക്കിയിരിക്കണം. എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ല എന്നു പറഞ്ഞു പോകുന്നത് അപകടത്തിലാക്കിയേക്കാം.
2. ജോലി സുരക്ഷിതമാണോ?
ജോലി കിട്ടിയാണ് വിദേശത്തേയ്ക്ക് പോകുന്നതെങ്കിൽ അത് സുരക്ഷിതമായ ജോലിയാണോ, നിങ്ങൾക്ക് അവിടെ ജീവിക്കാൻ ആവശ്യമായ തുക ശമ്പളമായി ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഒപ്പം നിങ്ങളുടെ ജോലി കോണ്ട്രാക്ട് കൃത്യമായി വായിച്ചുറപ്പുവരുത്തണം. ജോലി ചെയ്യാൻ ഏതെങ്കിലും പെർമിറ്റ് ആവശ്യമാണെങ്കിൽ കമ്പനി അത് തരുന്നുണ്ട് എന്നും ഉറപ്പാക്കണം.

3. ഏത് തരത്തിലുള്ള വർക്ക് പെർമിറ്റും വിസയുമാണ് വേണ്ടത്?
വിദേശത്ത് ജോലി ചെയ്യാനായി പോകുമ്പോൾ പെർമിറ്റ്, വർക്ക് വിസ തുടങ്ങിയവ ജോലി ലഭിക്കുവാൻ ആവശ്യമായി വന്നേക്കാം. പോകുന്നതിനു മുൻപ് തന്നെ ഏത് തരത്തിലുള്ള പേപ്പർവർക്ക് ആണ് നിങ്ങൾക്ക് ആവശ്യമായി വരികയെന്നും അതെങ്ങനെ ലഭ്യമാക്കാം എന്നും അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാതെ ഉറപ്പായ ജോലി ലഭിക്കാതെ പോയ അനുഭവങ്ങൾ കുറച്ചു പേർക്കെങ്കിലുമുണ്ട്. മാത്രമല്ല, ആവശ്യമായ രേഖകളില്ലാതെ എത്തി അവിടെ കുടുങ്ങിപ്പോകുന്ന അവസ്ഥയും ഇതുവഴി ഒഴിവാക്കാം.
4. എത്ര നാളത്തേയ്ക്കാണ് നിങ്ങളുടെ താമസം
ചിലർ ഒന്നോ രണ്ടോ വര്‍ഷം മാത്രം താമസിച്ച് തിരികെ വരാനായിരിക്കും പ്ലാൻ. സ്റ്റുഡന്റ് വിസയിൽ പോകുന്നവർ പഠനം കഴിഞ്ഞും അവിടെ തുടരുവാൻ താല്പര്യപ്പെടുന്നരാണ്. നിങ്ങളുടെ പ്ലാൻ ൺന്താണെന്ന് മുൻകൂട്ടി തീരുമാനിക്കണം.

5. നിങ്ങൾ ഏത് ഭാഷ സംസാരിക്കും
ലോകഭാഷ ഇംഗ്ലീഷാണെങ്കിലും ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നവർ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ജർമ്മനി പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർ ജർമ്മൻ ഭാഷ പഠിച്ച് സർട്ടിഫിക്കറ്റ് നേടിയിരിക്കണെങ്കിലും ചിലർക്ക് ഒഴിവുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ തന്നെ ജോലിക്കുംപഠനത്തിനുമായി വരുമ്പോൾ നിങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കേണ്ടി വരും.
6. നിങ്ങൾ എവിടെ താമസിക്കും
വിദേശത്തേയ്ക്ക് മാറുമ്പോൾ ബജറ്റിനനുസരിച്ചുള്ള താമസസകൗകര്യം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഏജൻസി വഴി പോകുമ്പോൾ അവരും ജോലി ലഭിച്ച് പോകുമ്പോള്‍ കമ്പനിയും ആദ്യ ഒന്നോ രണ്ടോ മാസങ്ങളിലെ താമസസൗകര്യം നല്കാറുണ്ട്. അതിനു ശേഷം നിങ്ങൾ സ്വയം കണ്ടെത്തണം. പ്രാദേശിക ഏജൻസികൾ വഴിയും കമ്പനിയിലുള്ളവർ, പരിചയക്കാർ തുടങ്ങിയവർ വഴിയും പിന്നീട് താമസിക്കാൻ സ്ഥലം കണ്ടെത്താം.
7. ഈ ചെലവ് താങ്ങാൻ നിങ്ങൾക്കാവുമോ
വിദേശത്തേയ്ക്കുള്ള മാറ്റം വളരെ ചെലവേറിയത് തന്നെയാണ്. തൊടുന്നതിനെല്ലാം പൈസ എന്ന രീതിയിൽ ആദ്യം കുറേയധികം പണം ചെലവഴിക്കേണ്ടി വന്നേക്കാം. ഷോപ്പിങ്, ഇന്‍ഷുറൻസ്, പെർമിറ്റ്, ടിക്കറ്റ്, താമസസൗകര്യങ്ങൾ, അവിടെ എത്തിയ ശേഷം ആദ്യത്തെ ഒന്നു രണ്ടു മാസം വരുമാനമില്ലെങ്കിൽ കൂടിയും ജീവിക്കാനാവശ്യമായ പണം എന്നിവയെല്ലാം മുന്‍കൂട്ടി കരുതണം.

പഠിക്കാനായി സ്റ്റുഡന്‍റ് വിസയിൽ പോകുമ്പോൾ ഒരു നിശ്ചിത പണം ഡിപ്പോസിറ്റ് ചെയ്യുവാൻ മിക്ക രാജ്യങ്ങളും ആവശ്യപ്പെടാറുണ്ട്. നിങ്ങളു
ചെലവുകൾക്കായി മാസാമാസം അതിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന വിധത്തിൽ സൗകയം തരുന്ന രാജ്യങ്ങളുമുണ്ട്. ഇങ്ങനെ വരുന്ന ചെലവുകൾ വഹിക്കുവാൻ നിങ്ങൾക്കാകണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













