സമ്മർ യാത്രകളുടെ തിരക്കിലാണ് ലോകം. എല്ലാവരും എങ്ങോട്ടേയ്ക്കെങ്കിലും ഒക്കെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സമയം. ചെറിയ യാത്രകളും വലിയ യാത്രകളും ഒരുപോലെ ഈ സമയത്ത് പ്രചാരത്തിലാവും. ആളുകൾ അവരുടെ അവധിക്കും പോക്കറ്റിന്‍റെ കനത്തിനും അനുസരിച്ച് യാത്രകൾ പ്ലാൻ ചെയ്യും. എന്നാലും ഏറ്റവും കൂടുതൽ ആളുകൾ പോകാനാഗ്രഹിക്കുന്ന ഇടങ്ങൾ ഏതൊക്കെയാവും എന്ന് ആലോചിച്ചിട്ടില്ലേ...
ഇതിന് ഉത്തരം പറയാൻ ഗൂഗിളിനേക്കാള്‍ കേമൻ നമ്മുടെ അടുത്തില്ല. സേർച്ച് ട്രെൻഡുകളും ഫ്ലൈറ്റ് ബുക്കിങ് ഡാറ്റയും ഒക്കെ വിലയിരുത്തി 2024 സമ്മർ യാത്രാ ട്രെൻഡുകൾ ഏതൊക്കെയാണെന്ന് ഗൂഗിൾ 20 ഇടങ്ങൾ ഉൾപ്പെട്ട ഒരു പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഇതാ നിങ്ങളുടെ യാത്രാ ലിസ്റ്റിലെ ഏതെങ്കിലും ഇടങ്ങൾ ഗൂഗിൾ ലിസ്റ്റിൽ ഉണ്ടോയെന്ന് നോക്കാം.

1. ലണ്ടൻ
ഈ സമ്മർ യാത്രാ സീസണിലെ ഏറ്റവും ജനപ്രിയ ഇടമാണ് ലണ്ടൻ. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞതും വിമാന യാത്രയെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തിയതും ലണ്ടൻ ഉൾപ്പെടുത്തിയാണ്. ചരിത്ര നഗരമാണെങ്കിലും അതിനേക്കാൾ ഒരു മോഡേൺ നഗരം എന്ന പേരാണ് ലണ്ടന് കൂടുതൽ യോജിക്കുക. ലണ്ടൻ ബ്രിഡ്ജ്, ബിഗ് ബെൻ, ബക്കിങ്ഹാം പാലസ് എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്.
2. പാരീസ്
അല്ലെങ്കിലും ഒരിക്കലെങ്കിലും പാരീസ് എന്ന സ്വപ്ന ഭൂമിയിൽ പോകാൻ ആഗ്രഹിക്കാത്തവരായി ആരാണല്ലേ ഉള്ളത്. ഈഫൽ ഗോപുരവും ലൂവ്റെ മ്യൂസിയവും പുരാതനങ്ങളായ നിർമ്മിതികളും പിന്നെ ഫ്രാൻസിന്‍റെ നാവിൽ കപ്പലോടിക്കാൻ മാത്രം കഴിവുള്ള രുചികളും വിഭവങ്ങളും കൂടിയാകുമ്പോൾ പറയാനില്ല.
3. ടോക്കിയോ
വളരെ ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരികളുടെ മസ്റ്റ് വിസിറ്റ് ഡെസ്റ്റിനേഷനുകളിൽ കയറിപ്പറ്റിയ സ്ഥലമാണ് ടോക്കിയോ. പാരമ്പര്യത്തെ ഒട്ടും കോട്ടം തട്ടാതെ കൊണ്ടുനടക്കുന്ന ഇവിടെവും ഇത്തവണത്തെ സമ്മര്‍ ഡെസ്റ്റിനേഷനുകളിൽ കയറിപ്പറ്റിയിട്ടുണ്ട്. നിറങ്ങളാണ് ടോക്കിയോയുടെ പ്രത്യേകത. നിറങ്ങൾ നിറഞ്ഞ മാർക്കറ്റുകള്‍, കച്ചവടസ്ഥലങ്ങൾ പിന്നെ പുരാതനങ്ങളായ ക്ഷേത്രങ്ങൾ, എന്നിങ്ങനെ കാണാനും കുറേയിടങ്ങളുണ്ട്.
4. റോം, ഇറ്റലി
കലയെയും സംസകാരത്തെയും സ്നേഹിക്കുന്നവരുടെ പട്ടികയിൽ ഉറപ്പായും ഇറ്റലിയിലെ റോം കാണും. അതിശയിപ്പിക്കുന്ന നിർമ്മിതികളും ചരിത്രക്കാഴ്ചകളും ഉറപ്പു തരുന്ന സ്ഥലമാണിത്. വത്തിക്കാൻ സിറ്റി, കൊളോസിയം, റോമിലെ തെരുവുകൾ എന്നിങ്ങനെ കാണേണ്ട കാഴ്ചകൾ ഒത്തിരിയുണ്ട് ഇവിടെ. കൂടാതെ ഇറ്റാലിയൻ രുചികൾ പരീക്ഷിക്കാൻ പറ്റിയ ഇടവും ഇതാണ്.
5.ന്യൂ യോര്‍ക്ക്
പണക്കാരുടെ യാത്രകളിൽ മാത്രം കാണാവുന്ന ഇടമാണെങ്കിലും ആഗ്രഹിക്കാൻ പണം ഒരു തടസ്സമല്ലല്ലോ. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നായ ന്യൂ യോര്‍ക്ക് 2024 ലെ സമ്മർ ട്രാവൽ ഡെസ്റ്റിനേഷനുകളിൽ അഞ്ചാം സ്ഥനമാണ് നേടിയത്. ആകാശംമുട്ടുന്ന കെട്ടിടങ്ങൾ, മ്യൂസിയങ്ങൾ, ബ്രോഡ്വേ ഷോകൾ എന്നിങ്ങനെ ഒത്തിരി കാര്യങ്ങൾ ഇവിടെ കാണാനുണ്ട്.
6. കാൻകൻ, മെക്സിക്കോ
ബീച്ചുകളും രാത്രി ജീവിതവും ഒക്കെ ഇഷ്ടപ്പെടുന്നവര്ക്കുള്ളതാണ് മെക്സിക്കോയിലെ കാൻകൻ. സാഹസിക സഞ്ചാരികളാണ് ഇവിടെ എത്തുന്നവരിൽ കൂടുതലും
7. ഓര്‍ലാന്‍ഡോ, യുഎസ്എ
സമ്മർ വെക്കേഷന് ഫാമിലി യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ ആദ്യ ചോയ്സുകളിൽ ഒന്നാണ് അമേരിക്കയിലെ ഓര്‍ലാന്‍ഡോ. കുട്ടികളെയും കൂടിടി പോയിരിക്കേണ്ട ഇവിടുത്തെ ഡിസ്നി വേൾഡും യൂണിവേഴ്സൽ സ്റ്റുഡിയോയും ആണ് പ്രധാന കാഴ്ചകൾ.
8. ലാസ് വേഗാസ്, യുഎസ്എ
ജീവിതത്തിലെ ഹരം അന്വേഷിക്കുന്നവർക്കുള്ള സ്ഥലമാണ്. പ്രധാനമായും ചെറുപ്പക്കാരാണ് ലാസ് വേഗാസിന്‍റെ മാന്ത്രികതയിലേക്ക് ആകർഷിക്കപ്പെടുന്നത്. കാസിനോകൾ, ലക്ഷ്വറി ഹോട്ടലുകൾ, രാത്രി ജീവിതം എന്നിങ്ങനെ ഇവിടെ ആസ്വദിക്കാൻ ഒത്തിരി കാര്യങ്ങളുണ്ട്.
9. സിയാറ്റിൽ, വാഷിങ്ടൺ
യുഎസ്എയിലെ തന്നെ മനോഹര നഗരങ്ങളിലൊന്നായ സിയാറ്റിൽ പട്ടികയിൽ ഒൻപതാം സ്ഥാനമാണ് നേടിയിരിക്കുന്നത്. ആകാശം മുട്ടുന്ന കെട്ടിടങ്ങൾ, മാർക്കറ്റുകൾ എന്നിങ്ങനെയാണ് ഇവിടുത്തെ കാഴ്ചകളുള്ളത്.
10. ഏഥൻസ്, ഗ്രീസ്
സമ്മർ യാതാ ഡെസ്റ്റിനേഷനുകളിൽ പത്താമത്തെ ഇടമാണ് ഏഥൻസ്. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടം അതിന്‍റെ ചരിത്രത്തിനും മിത്തുകൾക്കും ഏറെ പ്രസിദ്ധമാണ്. ചരിത്രത്തില്‍ താല്പര്യമുള്ളവർ നിർബന്ധമായും കണ്ടിരിക്കേണ്ട നഗരം കൂടിയാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












